Sunday, 6 November 2022

സുരക്ഷിതമാല്ലാതെ ദേശിയപാത കണ്ണടച്ചു അധികൃതർ

ചാത്തന്നൂർ : സുരക്ഷിതമാല്ലാതെ ദേശിയപാത കണ്ണടച്ചു അധികൃതർ.ഒരു സൈഡിൽ ദേശീയപാതയിൽ നിർമ്മാണപ്രവർത്തികൾ നടക്കുമ്പോൾ മറുസൈഡിൽ യാതൊരു സുരക്ഷിതത്വവും ജനങ്ങൾ. നൂറ് കണക്കിന് ടിപ്പർ ലോറികളാണ് ദേശീയപാതയിൽ നിർമ്മാണപ്രവർത്തികളുടെ പേരിൽ 
മണ്ണുമായി ചീറിപായുന്നത് മണ്ണ് മോഷണമായതിനാൽ പോലീസിനെ വെട്ടിച്ചാണ് ഇവർ പോകുന്നത് അത് കൊണ്ട് തന്നെ അമിതവേഗത്തിലാണ് ഇവർ പോകുന്നത്.
കൂടാതെ 
ക്വാറികളിൽനിന്നും കല്ലുകൾ നിറച്ച് അമിതവേഗത്തിൽ പായുന്ന ടിപ്പർ ലോറികളും ഉണ്ട് 
ലോറികളിൽ നിന്നും പാറകഷണങ്ങൾ തെറിച്ചുവീണ് അപകടമുണ്ടാകുന്നു.
കയറ്റം കയറുമ്പോഴും വേഗത്തിൽ വളവുകൾ തിരിയുമ്പോഴുമാണ് കല്ലുകൾ തെറിച്ചുവീഴുന്നത്.കല്ലോ മണ്ണോ നിറച്ചുവരുന്ന ലോറികൾ ടാർപ്പോളിനോ സമാനമായ ഷീറ്റുകളോ ഉപയോഗിച്ച് മൂടിക്കെട്ടണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ നിരത്തിലോടുന്ന ഒരു വണ്ടിയിലും ഇത്തരത്തിൽ ടാർപ്പോളിൻ ഉപയോഗിക്കുന്നില്ല. ഈ ലോറികളുടെ പിന്നാലെ യാത്രചെയ്യുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മിക്കപ്പോഴും കല്ലും മണ്ണും തെറിച്ചുവീഴുന്നത്. ചാത്തന്നൂർ ജങ്ഷനിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനായി യാതൊരു ട്രാഫിക് നിയമങ്ങളും പാലിക്കാതെ ജെ സി ബിയും ടിപ്പർ ലോറികളും കൂറ്റൻ 
 തെക്ക് വടക്ക് ഓടുകയാണ് ഇതിനിടയിലാണ്ദേശീയപാതയിലൂടെയുടെയുള്ള വാഹനങ്ങൾ ഓടുന്നത്.സ്കൂൾ കുട്ടികളുടെ ജീവനും ടിപ്പറുകൾ ഭീഷണിയാണ്. സ്കൂൾ സമയത്ത് ടിപ്പറുകളുടെ യാത്രക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവിടെ അതൊന്നും ബാധകമല്ല.
 ഇതെല്ലാം തന്നെ നിയമപാലകരുടെ മുന്നിലൂടെയാണ് നടക്കുന്നതും
കഴിഞ്ഞദിവസം ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവാവിന്റെ ബൈക്കിന് മുകളിലൂടെയാണ് കല്ലുവീണത്.
തലനാരിഴക്കാണ് ഇയാൾ രക്ഷപ്പെട്ടത്. ടിപ്പർ ഡ്രൈവർമാരെ ചോദ്യംചെയ്താൽ തെറിയഭിഷേകമാണെന്ന് നാട്ടുകാർ പറയുന്നു. അടിയന്തിരമായി ടിപ്പർ ലോറികളെ നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments:

Post a Comment