Sunday, 13 November 2022

ജി. എസ് ജയലാൽ എം എൽ എ യുടെ 2018-19വർഷത്തെ ആസ്തി വികസന ഫണ്ടായ 50ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ നിർമ്മാണപ്രവർത്തികളിൽ ഗുരുതര അഴിമതി

ചാത്തന്നൂർ:  കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഹൈസ്കൂളിൽ ജി. എസ് ജയലാൽ എം എൽ എ യുടെ 2018-19വർഷത്തെ 
ആസ്തി വികസന ഫണ്ടായ 50ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ നിർമ്മാണപ്രവർത്തികളിൽ ഗുരുതര അഴിമതി നടന്നതായി വിവരാവകാശ രേഖകളും സ്കൂളിൽ നടന്ന നിർമ്മാണ പ്രവർത്തികളും വ്യക്തമാക്കുന്നു. സ്കൂളിലെ വിവിധ വികസനപ്രവർത്തങ്ങൾക്ക് വേണ്ടി അനുവദിച്ച ഫണ്ടിന്റെ ഇരുപത് ശതമാനം പോലും വിനോയോഗിക്കാതെ നിർമ്മാണം പൂർത്തിയായതായി രേഖകൾ ഉണ്ടാക്കിയാണ് ബിൽ പൂർണ്ണമായും മാറിയിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടവിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടന്നതിൽ ഗുരുതര ക്രമകേടുകൾ നടന്നതായി അധ്യാപകരും പി ടി എ കമ്മിറ്റിയും നാട്ടുകാരും ആരോപണമുന്നയിച്ച് രംഗത്ത് വന്നിരുന്നുവെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജി. എസ്. ജയലാൽ വിജയിച്ചത് മൂലം തുടർന്ന് അന്വേഷണം ആവശ്യപ്പെട്ടവർ പിൻവലിയുകയായിരുന്നു.
ഗാർഡൻ നിർമ്മാണം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് രാംമ്പ് നിർമ്മാണം, കെട്ടിടങ്ങളുടെ ഓട് മാറ്റൽ,പൊളിഞ്ഞു കിടന്ന മതിലിന്റെ പുനർനിർമ്മാണം, ദേശിയ പാതയോരത്തെ പ്രധാന മതിലിൽ ഗ്രിൽ വയ്ക്കുക,പ്രധാന ഗേറ്റ് മാറ്റി പുതിയ ഗേറ്റ് പണിയുകയും ആർച്ച് പണിയുക,
ടീച്ചർമാരുടെ വർക്ക് സ്റ്റേഷൻ നിർമ്മാണം, ആർട്ട് വർക്ക്, കബ്യുട്ടർ ലാബിന്റെ വാതിൽ പുനർനിർമ്മാണം, കുട്ടികൾക്ക് ഇരിക്കാനുള്ള ഡസ്‌ക് ബഞ്ജു എന്നിവയുടെ അറ്റകുറ്റപണികൾ നടത്തുകയും പെയിന്റ് അടിക്കുകയും വെള്ളം ഒഴുകി പോകുന്നതിന് ഓട നിർമ്മിക്കുകയും ചെയ്തു എന്നുള്ള ചെറിയ പദ്ധതികൾക്കായി ഫണ്ട് ചിലവാക്കി എന്നാണ് വിവരവകാശ രേഖകൾ വ്യക്തമാക്കുന്നത് എന്നാൽ ഇ പദ്ധതികൾ ഒന്നും പൂർത്തീകരിച്ചിട്ടില്ല എന്ന് വിവരാവകാശ രേഖകൾ വച്ച് സ്കൂളിൽ നടത്തിയ പരിശോധനയിൽ വ്യക്തമാകുന്നുണ്ട് ഇ സ്കൂളിന്റെ പുനർനിർമ്മാണത്തിന് അൻപത് ലക്ഷം രൂപ ചിലവാക്കിയെന്ന് കാണിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പിൽ ജി. എസ്. ജയലാൽ എം എൽ എ വോട്ട് പിടിച്ചത് നേട്ടങ്ങളുടെ കൂട്ടത്തിൽ പ്രഥമസ്ഥാനം കല്ലുവാതുക്കൽ പഞ്ചായത്ത്‌ സ്കൂളിന്റെ വികസനപ്രവർത്തങ്ങൾക്ക് ആണെന്ന് തിരഞ്ഞെടുപ്പിൽ വീഡിയോ വരെ ഇറക്കിയ ജയലാൽ ജനങ്ങളെ പറ്റിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

@ ദേശിയപാത വികസനത്തിന്റെ പ്രാരംഭ പ്രവർത്തങ്ങൾ നടക്കുമ്പോൾ ദേശിയ പാത അതോറിറ്റിയുടെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ട് പ്രധാനഗേറ്റും മതിലും പുതുക്കി പണിഞ്ഞു വെങ്കിലും നിർമ്മാണം പൂർത്തിയാകും മുൻപ് ദേശിയപാതയ്ക്ക് സ്ഥലം ഏറ്റെടുത്തു. വീണ്ടും ഗേറ്റും മതിലും പണിയണം.

@ സ്കൂൾ കെട്ടിടത്തിന്റെ മുഴുവൻ ഓടും മാറ്റി പുതിയത് പാകിയെന്ന് 
പറയുന്ന സ്ഥാനത്ത് കെട്ടിടത്തിന്റെ മൂന്ന് വരി ഓടും മൂല ഓടും മാത്രമാണ് മാറ്റിയത്.

@ 12 മീറ്റർ നീളത്തിൽ മതിൽ കെട്ടിയെന്ന് പറയുബോൾ മതിൽ കെട്ടിയിട്ടില്ല.

@ ആർട്ട് വർക്ക് മതിലിൽ മഹാന്മാരുടെ വചനങ്ങൾ എഴുതി പടവും വരയ്ക്കുന്നതിൽ ഒതുക്കി.

@ നിലവിലുള്ള ടീച്ചർമാരുടെ വർക്ക്‌ സ്റ്റേഷൻ പുതുക്കി പണിഞ്ഞത് ഡസ്‌ക്കിന്റെ നീളവും വീതിയും കൂട്ടി നാല് കസേരകളും വാങ്ങിയിട്ടത് മാത്രമാണ് എന്ന് അധ്യാപകർ പറയുന്നു.

@ പൂന്തോട്ടനിർമ്മാണം താബുക്ക് കല്ലിന്റെ മുകളിൽ ചെടിചട്ടികൾ നിരത്തി വയ്ക്കുന്നതിൽ ഒതുക്കി.

@ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി
മാതൃകയല്ല അഴിമതിയിലൂടെയുള്ള വിദ്യാഭ്യാസ പദ്ധതി 

ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ജി എസ്. ജയലാൽ എം എൽ എ ഉത്ഘാടനമാമാങ്കങ്ങൾ നടത്തി നടപ്പാക്കിയ സമഗ്രവിദ്യാഭ്യാസ പദ്ധതി അഴിമതിയുടെ നേർകാഴ്ചയാണെന്ന് ജില്ലാ പഞ്ചായത്ത്‌ മേൽനോട്ടം വഹിക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഹൈസ്കൂളിലെ വികസനപ്രവർത്തനങ്ങൾ ചൂണ്ടി കാണിക്കുന്നു.അഴിമതിയിൽ മുങ്ങിയ വികസനപ്രവർത്തനങ്ങളാണ് മണ്ഡലത്തിലുടനീളം സ്കൂളുകളിൽ നടത്തിയത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കല്ലുവാതുക്കൽ പഞ്ചായത്ത്‌ സ്കൂളിൽ നടന്ന അഴിമതിയിലൂടെയുള്ള സമഗ്ര വിദ്യാഭ്യാസപദ്ധതി.


No comments:

Post a Comment