Saturday, 30 April 2022

നാടൻ മബഴം എത്തുന്നില്ല ഉണർവില്ലാതെ മാബഴവിപണി



കൊല്ലം : നാടൻ മബഴം എത്തുന്നില്ല 
ഉണർവില്ലാതെ മാബഴവിപണി 
മാമ്പഴസീസൺ ആയിട്ടും വിപണിയിൽ മന്ദതയാണ് എന്ന് കച്ചവടക്കാർ പറയുന്നു. നാടൻ മാമ്പഴം ഇത്തവണ വിപണിയിൽ എത്താത്തതാണ് വിപണിയിൽ കച്ചവടം കുറയാനുള്ള കാരണം.അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും മാമ്പഴം എത്തുന്ന മാമ്പഴമാണ് വിപണിയിൽ ധാരാളമായി ഉള്ളത്.അത് കൊണ്ട് തന്നെ വിലയും ഉണർന്ന് തന്നെ.
കൊറോണ മൂലം കഴിഞ്ഞ രണ്ട് വർഷം മാബഴ വിപണിയിൽ ഉണ്ടായിരുന്ന കച്ചവടക്കാർ മറ്റ് കച്ചവടങ്ങളിലേക്ക് മാറിയതും കാലം തെറ്റി വന്ന മഴയും മാങ്ങ കുറയുന്നതിന് കാരണമായി.റംസാൻ കാലമായിട്ടും മാർക്കറ്റുകളിൽ എത്തിയ മാമ്പഴം വാങ്ങാൻ പോലും ആളുകളില്ലാത്ത സ്ഥിതിയാണെന്ന് കച്ചവടക്കാർ പറയുന്നു. മഴയ്ക്ക് മുമ്പേയാണ് മാമ്പഴത്തിന്റെ പ്രധാനകച്ചവടം. ജില്ലയിൽ പുനലൂർ കൊട്ടാരക്കര, കടയ്ക്കൽ ചടയമംഗലം 
 മേഖലകളിലൊക്കെയാണ് താരതമ്യേന മാങ്ങ കൂടുതലായി ഉണ്ടാവാറുള്ളത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് കൂടുതലായി കച്ചവടം നടക്കുന്നത്. മഴ തുടങ്ങിയാൽ മാങ്ങയ്ക്ക് പെട്ടെന്ന് പുഴുക്കുത്തുവരാൻ തുടങ്ങും. വിലയും കുറയും.കൊളമ്പി, അരിയുണ്ടൻ, കർപ്പൂര, കിളിചുണ്ടൻ  ചേലൻ, മൂവാണ്ടൻ, നീലൻ പോലുള്ള നാടൻ ഇനങ്ങൾക്ക് സാധാരണ ആവശ്യക്കാർ കൂടുതലാണ്. മാങ്ങ പാട്ടത്തിനെടുത്ത് വിൽക്കുന്നവരാണ് ഏറെയും. സ്ഥിരം പാട്ടമെടുക്കുന്നവർപോലും ഇത്തവണ കച്ചവത്തിനിറങ്ങിയില്ല. കൊവിഡായതിനാൽ മാങ്ങ പറിക്കാനും വിൽപ്പനയ്ക്കുമൊക്കെ പ്രയാസവും ഉണ്ടായി. ‘കഴിഞ്ഞവർഷം തീരെ കച്ചവടമില്ലായിരുന്നു. കൊല്ലം ടൗൺ,
കരുനാഗപ്പള്ളി 
 ഭാഗങ്ങളിലാണ് മാങ്ങ കൂടുതലായും വിറ്റിരുന്നത്. ഇത്തവണയും ഒന്നുമില്ല’ കൊല്ലം കമ്പോളത്തിലെ 
 മാമ്പഴക്കച്ചവടക്കാർ പറയുന്നു.

@ മാമ്പഴം വാങ്ങാൻ ആളില്ല

രണ്ട് വർഷം നീണ്ട് നിന്ന 
കൊവിഡും ലോക്‌ഡൗണുമെല്ലാം വിപണിയെ തകർത്തു വിപണിയുണർന്നപ്പോൾ 
ഇപ്പോൾ  മാമ്പഴം വാങ്ങാൻ ആളില്ലെന്നാണ് കച്ചവക്കാർ പറയുന്നത്.
കൊറോണ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന കച്ചവടത്തിന്റെ 
പകുതിപോലും കച്ചവടമില്ല.
പട്ടണ പ്രദേശങ്ങളിൽ 
ഉന്തുവണ്ടികളിലാണ് മാമ്പഴം കൂടുതലായി വിറ്റിരുന്നത്. അത് തീരെയില്ല.ഗ്രാമപ്രദേശങ്ങളിൽ 
 നിന്നൊക്കെ നാടൻ മാമ്പഴം എത്താറുണ്ടായിരുന്നു. ‘എല്ലാദിവസവും സ്റ്റാൾ തുറക്കും. നാടനും മറുനാടനുമൊക്കെ ഉണ്ട്. പക്ഷേ കച്ചവടമില്ലെന്ന് 
വ്യാപാരികൾ പറയുന്നു..
മൂവാണ്ടൻ (60 രൂപ), അൽഫോൻസ (102), കിളിച്ചുണ്ടൻ (100), സിന്ദൂർ (69), ബംഗനപ്പള്ളി (77), സപ്പോട്ട, കല്ലാമ്മ(60)
എന്നിങ്ങനെ യായിരുന്നു കഴിഞ്ഞദിവസത്തെ (50)വില. ഏറെ രുചിയുള്ള ഗുദാദത്ത് മാമ്പഴം (102) എന്നിങ്ങനെയാണ് വില.

No comments:

Post a Comment