Friday, 29 April 2022

ഇഷ്ടികക്കമ്പനികൾ വിടവാങ്ങുന്നു

ഇഷ്ടികക്കമ്പനികൾ വിടവാങ്ങുന്നു
കൊല്ലം :  കൊല്ലത്തിന്റെ പരമ്പരാഗത വ്യവസായ മേഖലയുടെ നട്ടെല്ല് ആയിരുന്ന 
ഇഷ്ടിക കമ്പനികൾ മൺമറയുന്ന കാഴ്ചയാണ് കണ്ട് കൊണ്ടിരിക്കുന്നത്.
1990മുതൽ ഇങ്ങോട്ട് 2010വരെ
 ഇഷ്ടികക്കമ്പനികളുടെ സുവർണകാലമായിരുന്നു.ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ 
നൂറ് കണക്കിന് ഇഷ്ടിക കമ്പനികളാണ് ജില്ലയിൽ ഉണ്ടായിരുന്നത്.
പതിനായിരകണക്കിന് 
കുടുംബങ്ങൾ നേരിട്ടും ഇരട്ടിയിലധികം കുടുംബങ്ങൾ പരോക്ഷമായും ഈ വ്യവസായത്തെ ആശ്രയിച്ചുകഴിഞ്ഞിരുന്നു. ഗ്രാമങ്ങളിൽ പലഭാഗങ്ങളിലായി ഭൂമി വാടകയ്ക്കെടുത്ത് വയലിൽവെച്ചുതന്നെ ഇഷ്ടിക നിർമിക്കുന്നതും വ്യാപകമായി ഉണ്ടായിരുന്നു ഹോളോബ്രിക്സ് കമ്പനികളുടെ വരവ് 
ഇഷ്ടിക കമ്പനികളുടെ നടുവൊടിച്ചു കൂടാതെ കളിമൺക്ഷാമവും ഇഷ്ടികനിർമാണമേഖലയുടെ തകർച്ചയ്ക്ക് പ്രധാനകാരണമായി. പലകമ്പനികളും ഇപ്പോൾ പ്രവർത്തിക്കുന്നത് ഇതരസംസ്ഥാനങ്ങളിൽനിന്ന് കളിമൺ ഇറക്കുമതിചെയ്താണ്‌. ഇത് നഷ്ടത്തിനിടയാക്കുന്നു. ഡാമുകളിൽ അടിഞ്ഞുകൂടിയ ചെളിയുപയോഗിച്ച് ഇഷ്ടിക നിർമിക്കാനുള്ള പദ്ധതിയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെയായും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഓട്ടുകമ്പനികൾ മിഴിപൂട്ടിയതുപോലെ പതിയെ ഇഷ്ടികക്കമ്പനികളും അരങ്ങൊഴിഞ്ഞുതുടങ്ങി. ഇന്ന് ജില്ലയിൽ വിരലിൽ എണ്ണാവുന്ന 
കമ്പനികളാണുള്ളത്. 
അതിൽപലതും പൂട്ടലിന്റെ വക്കിലും. മൊത്തം തൊഴിലാളികളുടെ എണ്ണം നിലവിൽ 500ൽ താഴെ അതും അന്യസംസ്ഥാന തൊഴിലാളികളും. ഭിത്തി കെട്ടാൻ വെട്ടുകല്ലും ചുടുകട്ടയും മാത്രമായിരുന്ന കാലം മാറി. വിവിധ കമ്പനികൾ വ്യത്യസ്ത തരത്തിലുള്ള കട്ടകൾ വിപണിയിലെത്തിക്കുന്നുണ്ട്. വീടിന്റെ നട്ടെല്ലാണ് ഭിത്തികൾ. ചെലവ് കുറവ് മാത്രം നോക്കിയല്ല കട്ട തിരഞ്ഞെടുക്കേണ്ടത് എന്ന് ഇഷ്ടിക നിർമ്മാണ കമ്പനി ഉടമകൾ പറയുന്നു.

@ ഇഷ്ടികനിർമാണം

വീടിന്റെ നട്ടെല്ലാണ് ഭിത്തികൾ. ചെലവ് കുറവ് മാത്രം നോക്കിയല്ല കട്ട തിരഞ്ഞെടുക്കേണ്ടത് എന്നത് കൊണ്ട് തന്നെ ചുടുകട്ടയ്ക്ക് ഇപ്പോഴും പ്രിയമേറുന്നു.
കളിമണ്ണ് പാകപ്പെടുത്തി യന്ത്രമുപയോഗിച്ച് 22 സെൻറിമീറ്റർ നീളത്തിൽ മുറിച്ചെടുക്കുന്നു. തുടർന്ന് നീര് വാർന്നശേഷം ചൂളയിൽ ചുട്ടെടുക്കുന്നു. ഒരു ഇഷ്ടിക തയ്യാറാകാൻ പന്ത്രണ്ടുദിവസമെടുക്കും. സിമൻറുകട്ടകളെ അപേക്ഷിച്ച് താപം വഹിക്കാനുള്ള കഴിവാണ് ഇഷ്ടികയ്ക്കുള്ള പ്രധാന ഗുണം. ഒപ്പം തണുപ്പം.ഇപ്പോൾ ഭിത്തി കെട്ടാൻ വെട്ടുകല്ലും ചുടുകട്ടയും മാത്രമായിരുന്ന കാലം മാറി. വിവിധ കമ്പനികൾ വ്യത്യസ്ത തരത്തിലുള്ള കട്ടകൾ വിപണിയിലെത്തിക്കുന്നുണ്ട്.

@ ഇന്റർലോക്ക് കട്ടകളുടെ വരവ് 

ഇഷ്ടികയും ഹോളോബ്രിക്സ് കട്ടകളും ഇപ്പോൾ ഇന്റർലോക്ക്‌ കട്ടകൾക്ക് വഴി മാറി ഇപ്പോൾ കെട്ടിട നിര്‍മാണത്തിൽ സമയലാഭത്തിനായി ഇന്റർ ലോക് കട്ടകൾക്ക് പ്രിയമായി. ഇ കട്ടകൾ ലോക് ചെയ്ത് അടുക്കി വച്ച് ഭിത്തി വേഗത്തിൽ കെട്ടിത്തീർക്കാം. മണ്ണിലും സിമന്റിലുമായി ഇന്റർലോക് ബ്ലോക്കുകൾ വിപണിയിലുണ്ട്. മണലും സിമന്റും ഒട്ടും വേണ്ട. ഒറ്റനില വീടുകൾക്കും. മുകളിൽ ഒരു നിലകൂടി പണിയാൻ തുടങ്ങുന്നവർക്കും അഭികാമ്യം. മണ്ണിന്റെ ഇന്റർലോക് കട്ടകൾ മഴ തട്ടുന്നത് ഭിത്തി പോടിഞ്ഞ് ഇളകാൻ കാരണമാകും. അത് പ്ലാസ്റ്ററിങ് നിർബന്ധമാക്കുന്നു. ചെലവ് കുറച്ച് വീട് പണിയുന്നവർ ഇന്റർ ലോക്ക് കട്ടകളെ ആശ്രയിക്കുന്നു.

@ വെട്ട് കല്ല് കിട്ടാനില്ല

ഭൂമിയിൽ ഉറപ്പുള്ള സ്ഥലങ്ങളിൽ നിന്നും വെട്ടിയെടുക്കുന്ന വെട്ട് കല്ല്  സർക്കാർ നിയമങ്ങൾ കടുപ്പിച്ചതോടെ മൺമറഞ്ഞു പോകുകയാണ്.
കഴിഞ്ഞ പതിനഞ്ച് വർഷമായി വിപണി കീഴടക്കിയവനാണ് സിമന്റ് ബ്ലോക്ക്/ സോളിഡ് കോൺക്രീറ്റ് ബ്ലോക്ക്. വെട്ടുകല്ലിനെ അപേക്ഷിച്ച് എപ്പോഴും ലഭ്യമാണ് എന്ന ഒറ്റക്കാരണം കൊണ്ടു തന്നെ വെട്ടുകല്ലിന് പകരക്കാരനായി രംഗപ്രവേശനം ചെയ്തു. ഉൾഭാഗം പൊള്ളയായ കോൺക്രീറ്റ് ഹോളോ ബ്ലോക്കും വിപണിയിലുണ്ട്.



No comments:

Post a Comment