Thursday, 21 April 2022

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ സമീപത്ത് താമസിക്കുന്നവർ വീട്ടിലും മാസ്ക് ധരിക്കും.

ചാത്തന്നൂർ:  പാരിപ്പള്ളി 
മെഡിക്കൽ കോളേജിന്റെ സമീപത്ത്  താമസിക്കുന്നവർ വീട്ടിലും മാസ്ക് ധരിക്കും. കൊവിഡ് ജാഗ്രതയാണെന്നു കരുതിയെങ്കിൽ തെറ്റി, തോട്ടിൽ
നിന്നുള്ള അതിരൂക്ഷമായ ദുർഗന്ധം സഹിക്കാനാവാതെ മാസ്ക് ധരിച്ച്‌ പോകുന്നതാണ്.
മെഡിക്കൽ കോളേജിന്റെ കക്കൂ‌സുകളിൽ നിന്നും ടാങ്കുകളിലേക്ക്‌ പോകുന്ന പൈപ്പുകൾ പൊട്ടിയൊഴുകുന്നത് മൂലമുള്ള 
 ദുർഗന്ധം കാരണം 24 മണിക്കൂറും മൂക്കുപൊത്തി കഴിയേണ്ട അവസ്ഥയിലാണ്‌ സമീപത്തുള്ള വീട്ടുകാരും, ഹോസ്റ്റലിലും ക്വർട്ടേഴ്സ് പരിസരത്തും താമസിക്കുന്നവരും.
ദുർഗന്തത്തിൽ നിന്നും 
 രക്ഷതേടിയാണ് രാത്രിയും പകലും മാസ്ക് ധരിക്കുന്നത്. മിക്കപ്പോഴും ചീമുട്ടയുടെ ഗന്ധമാണ് ഇവിടെ നിന്ന് ഉയരുന്നത്. ചിലപ്പോൾ മലമൂത്രത്തിന്റെ നാറ്റവും ഉണ്ടാവുന്നു. ചിലനേരങ്ങളൽ പറഞ്ഞറിയിക്കാൻ പറ്റാത്തവിധമുള്ള അതിരൂക്ഷ ദുർഗന്ധമാണ് എന്ന് നാട്ടുകാരും രോഗികളും മെഡിക്കൽ കോളേജ് സ്റ്റാഫുകളും ആരോപിക്കുന്നു. മെഡിക്കൽ കോളേജിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പൊതുവഴിയിലൂടെ മൂക്ക് പൊത്താതെ നടക്കാൻ പറ്റില്ല.ഒക്സിജൻ പ്ലാന്റ്സമീപം കക്കൂസ് മാലിന്യം തോട് പോലെയാണ് ഒഴുകുന്നത്. ഇന്റേൺസ് ഹോസ്റ്റലിന്റെ പരിസരത്ത് ഒരു ചെറിയ മാലിന്യകുളം തന്നെ രൂപപ്പെട്ടു കഴിഞ്ഞു. കൂടാതെ 
ജീവനക്കാരും ഡോക്ടർമാരും താമസിക്കുന്ന ക്വാർട്ടേഴ്‌സ് പരിസരത്ത്
ദുർഗന്ധം കാരണം പലരും വാടക വീടുകലിലേക്ക് മാറി 
കാന്റീനിൽ നിന്നുള്ള മലിനജലവും ടാങ്കുകൾ നിറഞ്ഞും പൈപ്പ് പൊട്ടിയും ഒഴുകുകയാണ്കൂടാതെ 
മെഡിസിൻ സ്റ്റോർ പരിസരത്ത് മലിനജലത്തിൽ ചവിട്ടി വേണം സ്റ്റോറിൽ നിന്നും മരുന്നുകൾ മാറ്റാൻ ഔട്ട്‌ പേഷ്യന്റ് വിഭാഗത്തിലെ മൂന്ന് നിലകളിലെ ബാത്ത് റൂം പൈപ്പുകൾ ഒരേ പോലെ പൊട്ടി ഒഴുകുകയാണ് ഒരു തുള്ളി വെള്ളം പോലും ടാങ്കിലേക്ക് ഒഴുകുന്നില്ല.രോഗികളുടെ 
വാർഡിന്റെ പിറകിലെ പൈപ്പുകൾ പൊട്ടി ഒഴുകിയിട്ട് ഒരു മാസം പിന്നിടുകയാണ് ഇവിടെ രോഗികൾ മൂക്ക് പൊത്തിയിട്ടും കാര്യമില്ല.  ആശുപത്രി വളപ്പിൽ പലയിടത്തും 
മുട്ടൊപ്പം ഉയരത്തിലാണ് മലിനജലം കെട്ടി നിൽക്കുന്നത്.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുന്ന കക്കൂസ് മാലിന്യമടക്കമുള്ള മലിനജല പ്രശ്നത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോക്ടർമാർ തന്നെ ആവശ്യപ്പെടുന്നു.
മാലിന്യവും ദുർഗന്ധവും ഒഴിവാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതർക്ക്‌ നാട്ടുകാർ നിവേദനം നൽകിയിട്ടും ഇതേവരെ ഫലപ്രദമായ നടപടിയായില്ല എന്ന് മാത്രമല്ല ധിക്കാരപരമായ സമീപനവുമായി അധികൃതർ മുന്നോട്ട് പോകുകയാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പുകൾ പൊട്ടി കക്കൂസ് മാലിന്യം ഒഴുകിയിട്ടും നടപടിയെടുക്കാത്ത മെഡിക്കൽ കോളേജ് അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

@ആശുപത്രിപരിസരത്ത് കൊതുക് പടയും ഈച്ചയും ദുർഗന്തവും കാരണം രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ട് അനുഭവിക്കുകയാണ് രോഗികളെ കൊണ്ട് വരുന്ന വാഹനങ്ങൾ ഇപ്പോൾ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാതെ റോഡ് സൈഡിൽ പാർക്ക് ചെയ്യുകയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയാൽ മറ്റൊരു അസുഖം ഫ്രീയായി ലഭിക്കുമെന്ന് ജനങ്ങൾ പറയുന്നു ഇതെല്ലാം കൊണ്ട് തന്നെ പലരും മെഡിക്കൽ കോളേജ് ആശുപത്രിയെ ഉപേക്ഷിക്കുകയാണ് 

@ കിണറുകളും ജലസ്രോതസുകളും 
പോലും മലിനമാകുന്നു

 മെഡിക്കൽ കോളേജ് പരിസരത്തെ 
മാലിന്യംമൂലം സമീപപ്രദേശങ്ങളിലെ വീടുകളിലെ കിണറുകളും ജലസ്രോതസുകളും 
മലിനമായി  മാലിനജലവും 
ദുർഗന്ധവും കാരണം ഇവിടെ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്. 

No comments:

Post a Comment