ഇന്നലെ രാവിലെ 9.15ന്
കൃഷ്ണമ്മയും ഗോപിയും ചേർന്ന് മുതിർന്ന സംഘപ്രചാരകൻ
സേതുമാധവന്റെ കൈയിൽ നിന്നും ഏറ്റുവാങ്ങി ഗൃഹപ്രവേശനം നടത്തി.
നിർദ്ധനരായ
കൂനയിൽ ക്ലാവറതൊടിയിൽ ഗോപി കൃഷ്ണമ്മ ദമ്പതികളുടെ ദയനീയാവസ്ഥയ്ക്ക് പരിഹാരമായി ഒരു കിടപ്പാടമെന്ന സ്വപ്നമാണ് സേവാഭാരതി സാക്ഷാത്കരിച്ചു നൽകിയിരിക്കുന്നത്.
ഗൃഹനാഥനായ ഗോപി
അസുഖബാധിതനായി ജോലിക്ക് പോകുവാൻ വയ്യാതായതോടെ കൃഷ്ണമ്മ ആക്രിപറക്കിയാണ് കുടുംബം പോറ്റി വന്നത് സർക്കാർ സംവിധാനത്തിൽ അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞതുമില്ല ഇതിനെ തുടർന്ന്
പരവൂർ സേവാഭാരതിയാണ് ഇവരുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മുന്നിട്ട് ഇറങ്ങിയത്.ആറ് മാസം തികയുന്നതിന് മുൻപ് വീടിന്റെ പണി പൂർത്തിയാക്കി കൊറോണ പ്രതിസന്ധിയെല്ലാം മറികടന്നു കൊണ്ടാണ് സേവാഭാരതി വീട് നിർമ്മാണം പൂർത്തിയാക്കിയത്. കൊറോണ പ്രതിസന്ധിയിൽ സർക്കാർ സംവിധാനം പൂർണ്ണമായും പരാജയപ്പെട്ടപ്പോൾ എല്ലാ. സംവിധാനങ്ങളും ഒരുക്കി കൊണ്ടാണ് സേവാഭാരതി പരവൂരിൽ സേവനപ്രവർത്തന രംഗതെത്തിയത്. ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ ആംബുലൻസ് സർവീസ് ഒരുക്കി കൊറോണ ബാധിതർക്ക് താങ്ങായും തണലായും മാറി മൃതദേഹങ്ങൾ സംസ്കാരം നടത്തി നെടുങ്ങോലം ബി. ആർ ആശുപത്രിയുമായി ചേർന്ന് വീട് വീടാന്തരം കൊറോണ ടെസ്റ്റുകൾ സൗജന്യമായി നടത്തി മാതൃകയായി മാറി പരവൂർ മുൻസിപ്പൽ മേഖലയിൽ കൊറോണ വിമുക്തമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സേവഭാരതി ഇപ്പോൾ നിർദ്ധന കുടുംബത്തിന് വീട് വച്ച് നൽകി കൊണ്ട് സേവനപാതയിൽ മുന്നോട്ടു പോകുകയാണ്.വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയതിന് ശേഷം കൃഷ്ണമ്മ കണ്ണീരോടെയാണ് സേവാഭാരതിയോട് നന്ദിപറഞ്ഞത്.
No comments:
Post a Comment