Thursday, 28 April 2022

അനധികൃത കോൺക്രീറ്റ് മിക്സിങ് പ്ലാന്റിന്റെ യാതൊരു രേഖകളും ചിറക്കര പഞ്ചായത്തിലില്ല.

അനധികൃത കോൺക്രീറ്റ് മിക്സിങ് പ്ലാന്റിന്റെ യാതൊരു രേഖകളും ചിറക്കര പഞ്ചായത്തിലില്ല.

ചാത്തന്നൂർ:  കോൺക്രീറ്റ് മിക്സിങ്ങ് പ്ലാന്റ് അനധികൃതമെന്ന്  ചിറക്കര പഞ്ചായത്ത്‌ അധികൃതർ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായോട് ചേർന്ന് മീനാട് ഏലായിൽ പ്രവർത്തിക്കുന്ന അനധികൃത കോൺക്രീറ്റ് മിക്സിങ് പ്ലാന്റിന്റെ യാതൊരുവിധ രേഖകളും ചിറക്കര പഞ്ചായത്തിലില്ല. വ്യവസായ വകുപ്പിന്റെ അനുമതിയോടെയാണ് ഇവിടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത് എന്നാണ് പഞ്ചായത്ത്‌ അധികൃതർ പറയുന്നത്. സാധാരണ വ്യവസായ സ്ഥാപനം തുടങ്ങേണ്ട നടപടിക്രമങ്ങൾ ഒന്നും തന്നെ കോൺക്രീറ്റ് പ്ലാന്റ് സ്ഥാപിക്കുമ്പോൾ ഉണ്ടായിട്ടില്ല. യാതൊരുവിധ അപേക്ഷ പോലും പഞ്ചായത്തിൽ നൽകിയിട്ടില്ല വളരെയേറെ പാഴക്കമുള്ള യന്ത്രസാമഗ്രികളാണ്‌ പ്ലാന്റിൽ ഉപയോഗിച്ചിരിക്കുന്നത്. എവിടെ നിന്നോ പൊളിച്ചു കൊണ്ട് വന്ന സെറ്റിൽമെന്റ് പ്ലാന്റ് ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അത് കൊണ്ട് തന്നെ യാതൊരുവിധ സുരക്ഷിതത്വവും പ്ലാന്റിന് ഇല്ലായെന്ന് തൊഴിലാളികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുവാദവും ഇ പ്ലാന്റിന് ഇല്ല കോൺക്രീറ്റ് പ്ലാന്റ് ഉണ്ടാക്കുമ്പോൾ ഉള്ള നടപടി ക്രമങ്ങൾ ഒന്നും തന്നെ പാലിച്ചിട്ടില്ലായെന്ന് പഞ്ചായത്ത്‌ അധികൃതർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.തൊഴിലാളികൾക്കോ യന്ത്ര സാമഗ്രികൾക്കോ യാതൊരു സുരക്ഷാ പരിശോധനയും നടന്നിട്ടില്ല ഫയർഫോഴ്സ് അധികൃതരുടെ സുരക്ഷാപരിശോധനയും നടന്നിട്ടില്ല അത് കൊണ്ട് തന്നെ പ്ലാന്റിന്റെ പ്രവർത്തനം അനധികൃതമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

No comments:

Post a Comment