Friday, 15 April 2022

പരവൂർ റെയിൽവേ സ്റ്റേഷൻ ലഹരിസംഘത്തിന്റെ ഇടത്താവളം

പരവൂർ റെയിൽവേ സ്റ്റേഷൻ ലഹരിസംഘത്തിന്റെ ഇടത്താവളം
പരവൂർ : പരവൂർ റെയിൽവേ സ്റ്റേഷൻ ലഹരിസംഘത്തിന്റെ ഇടത്താവളമായി മാറുന്നു. പരവൂർ റെയിൽവേ സ്റ്റേഷൻ 
കേന്ദ്രമാക്കി വൻതോതിൽ മയക്കുമരുന്ന് കച്ചവടമാണ് ദിനംപ്രതി നടക്കുന്നത്. ട്രയിൻ വഴി പരവൂരിൽ എത്തുന്ന മയക്കുമരുന്ന് വെളിയിൽ കാത്ത് നിൽക്കുന്ന ഏജന്റുമാർക്ക്‌ കൈമാറി അത് വൻകിട കച്ചവടക്കാരുടെ കൈകളിലേക്കും ചെറുകിടകച്ചവടക്കാർക്കും കൈമാറുകയാണ്. വർക്കല റെയിൽവേ സ്റ്റേഷനിൽ പോലിസും റെയിൽവേ പോലീസും പരിശോധന കർശനമാക്കിയതോടെയാണ് മയക്കുമരുന്ന് സംഘങ്ങൾ തീരദേശ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു മയക്കുമരുന്ന് ശ്രംഖല വിപുലമാക്കിയിരിക്കുന്നത്.
സന്ധ്യയായി കഴിഞ്ഞാൽ ആളൊഴിഞ്ഞ പരവൂർ റെയിൽവേ സ്റ്റേഷൻ യുവാക്കളുടെ വിഹാര കേന്ദ്രമാണ്.
വൈകുന്നേരം ആകുന്നതോടെ  മുന്തിയ ഇനം കാറുകളിൽ വരുന്ന യുവാക്കൾ പരിസരത്ത് തമ്പടിക്കുകയാണ് ഇവർ മയക്കുമരുന്നുമായാണ് 
മടക്കം.തീരദേശ മേഖലയിൽ 
പോലീസിന്റെ പരിശോധനയില്ലാത്തത് മൂലം  ഇത്തരം സംഘങ്ങൾക്ക് അഴിഞ്ഞാടാൻ അനുകൂല സാഹചര്യമായി.വർക്കല, കോവളം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് തീരദേശം വഴി മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങൾ ഇപ്പോൾ പരവൂർ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുകന്നത് എന്ന് കേരള പോലീസിന്റെ ഇന്റലിജൻസ് വൃത്തങ്ങൾ പോലീസിനും എക്സൈസിനും റിപ്പോർട്ട് നൽകിയിട്ടും പോലിസും എക്സൈസും യാതൊരു പരിശോധനയും നടത്തിയിട്ടില്ല.കൂടാതെ റെയിൽവേ സ്റ്റേഷൻ പരിസരത്തു തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധരുടെ 
പരസ്യ മദ്യപാനവുമുണ്ട് 
ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും സ്റ്റേഷൻ പരിസരത്ത് ചിതറിക്കിടക്കുന്നു. മറ്റ് ലഹരി പദാർത്ഥങ്ങളുടെ ഒഴിഞ്ഞ പായ്ക്കറ്റുകളും സിറിഞ്ചുകളും നിരവധി കാണാം. മിക്കവാറും ദിവസങ്ങളിൽ ഇവിടെ നിന്നും വളരെ ഉച്ചത്തിൽ ആക്രോശവും ബഹളവും കേൾക്കാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഭയമുള്ളതിനാൽ ഇടപെടാറില്ല. വരുന്നവരുടെ പക്കൽ മാരാകായുധങ്ങളുമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
പോലീസിൽ പലവട്ടം ഇത്തരം സംഘങ്ങളെ കുറിച്ച് നാട്ടുകാർ സൂചനകൾ നൽകിയിട്ടുണ്ടെങ്കിലും ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം

No comments:

Post a Comment