Tuesday, 19 April 2022

മനുഷ്യസഹജമായ പ്രേരണയാൽ സേവനപ്രവർത്തനവുമായി മുന്നോട്ട് പോകുന്ന പ്രസ്ഥാനമാണ് സേവഭാരതി


പരവൂർ:  മനുഷ്യസഹജമായ പ്രേരണയാൽ സേവനപ്രവർത്തനവുമായി മുന്നോട്ട് പോകുന്ന പ്രസ്ഥാനമാണ്  സേവഭാരതിയെന്ന് 
മുതിർന്ന ആർ എസ് എസ് പ്രചാരകൻ സേതുമാധവൻ പറഞ്ഞു. സേവാഭാരതി പരവൂരിൽ നിർദ്ധനാരായ കുടുംബത്തിന് നൽകിയ വീടിന്റെ താക്കോൽ ദാനകർമ്മം നടത്തികൊണ്ട്
സംസാരിക്കുകയായിരുന്നു. ഓരോ വ്യക്തിയും സ്വന്തം കുടുംബത്തെ സംരഷിക്കുന്നതിനോടൊപ്പം സമൂഹത്തിൽ വേദനയും കഷ്ടപ്പാടും അനുഭവിക്കുന്നവർക്ക്‌ താങ്ങായും തണലായും മാറണം. ഒരു തുണ്ട് ഭൂമിയ്ക്കായും തലചായ്ക്കാൻ ഒരു വീടിനായും ജനങ്ങൾ സർക്കാരിന് മുന്നിൽ യാചിക്കുമ്പോൾ ലക്ഷകണക്കിന് ജനങ്ങളെ. കുടിയിറക്കുന്ന കെ റെയിൽ പോലുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത് അംഗീകരിക്കാനാകില്ല.വീടുകളുടെ പൂട്ട് പൊളിച്ചും വസ്തുക്കളിൽ പോലീസിനെ ഉപയോഗിച്ച് അതിക്രമിച്ചു കയറിയാണ് കെ റെയിൽ പദ്ധതിയ്ക്ക് വേണ്ടി പോലിസ് കല്ലിടുന്നത്. പ്രളയബാധിതർക്ക്‌ കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കാൻ നാളിതുവരെ സർക്കാർ സംവിധാനങ്ങൾക്കായിട്ടില്ല പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഒരു ഗ്രാമത്തിലെ 17കുടുംബങ്ങൾക്ക് സേവാഭാരതി വീട് വച്ച് നൽകി
അവിടെയും ജനങ്ങൾക്ക്‌ കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കാൻ സേവാഭാരതിയ്ക്ക് കഴിഞ്ഞിട്ടുണ്ട് ദുരന്തഭൂമിയിൽ മനുഷ്യസഹജമായ പ്രേരണയാൽ സേവനപാത ഉൾക്കൊണ്ട്‌ ജനങ്ങളാൽ ഈശ്വരരൂപം പൂണ്ട പ്രസ്ഥാനമാണ് സേവഭാരതിയെന്ന് അദ്ദേഹം പറഞ്ഞു. സേവാഭാരതി പരവൂർ മുൻസിപ്പൽ സമിതി പ്രസിഡന്റ്‌ അശോക് കുമാർ അധ്യക്ഷത വഹിച്ചു, രാക്ഷ്ട്രീയ സ്വയം സേവകസംഘം പ്രാന്തിയ സഹ വ്യവസ്ഥ പ്രമുഖ് രാജൻകരൂർ മുഖ്യപ്രഭാഷണം നടത്തി, സേവഭാരതി ജില്ലാ ഉപാധ്യഷൻ കേണൽ ഡിന്നി, ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ, ബിജെപി മുൻസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ സ്വർണ്ണമ്മ സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു അഖിലൻ. എസ്. ബി സ്വാഗതവും എസ്. ശ്രീലാസ് നന്ദിയും പറഞ്ഞു.
ഫോട്ടോ:

No comments:

Post a Comment