ഡോക്ടർമാരെ നിയമിക്കാൻ നടപടി വേണം - ബൈജു ലക്ഷ്മാൺ
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവു പരിഹരിക്കൻ മന്ത്രി വന്ന് പോയിട്ടും നടപടിയൊന്നുമായില്ല. ജില്ലയിൽ സർക്കാർ മേഖലയിലുള്ള ഒരേയൊരു ഡയാലിസിസ് കേന്ദ്രമായ ഇവിടെ വൃക്കരോഗവിദഗ്ധനില്ല.
ഡയാലിസിസ് ടെക്നീഷ്യന്മാരും കുറവാണ്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലെങ്കിലും ഒരു വൃക്കരോഗവിദഗ്ധനെ നിയമിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും നടന്നിട്ടില്ല.
ന്യൂറോളജി, ന്യൂറോ സർജറി, പീഡിയാട്രിക് സർജറി, ഓങ്കോളജി വിഭാഗങ്ങളും പ്രവർത്തനം തുടങ്ങിയിട്ടില്ല. കോവിഡ് ബ്രിഗേഡിലേക്ക് താത്കാലികാടിസ്ഥാനത്തിൽ 20 ഡോക്ടർമാരെ നിയമിക്കാൻ അനുമതി ലഭിച്ചെങ്കിലും നിയമനം നടന്നിട്ടില്ല അടിയന്തിരമായി സ്പെഷ്യലിറ്റി ഡോക്ടർമാരെ നിയമിക്കാൻ ഉള്ള നടപടി സ്വീകരിക്കണം
ബൈജു ലക്ഷ്മൺ (വിദ്യാഭ്യാസ ആരോഗ്യ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്)
No comments:
Post a Comment