ഇടത് മുന്നണിയിൽ അടി
ചിറക്കരയിൽ ഭരണപ്രതിസന്ധി
ചാത്തന്നൂർ: സിപിഎം - സിപിഐ പോരാട്ടം ഭരണപ്രതിസന്ധിയിൽ ചിറക്കര പഞ്ചായത്ത്. ഇടത് മുന്നണി യിൽ ചർച്ച ചെയ്തു
പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെല്ലാം പാഴായതോടെയാണ് കമ്മിറ്റി പോലും മാറ്റി വയ്ക്കാൻ പഞ്ചായത്ത് പ്രസിഡന്റ് നിർബന്ധിതയായത്. കമ്മിറ്റി മാറ്റി വച്ചത് നിയമപരമായ നടപടികളിലൂടെ നേരിടാൻ പ്രതിപക്ഷവും നീക്കം തുടങ്ങി.
ഇതിനിടയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന ആവശ്യത്തിന്മേലുള്ള നടപടികളും തുടങ്ങി കഴിഞ്ഞു.
പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പട്ട് ചിറക്കരയിൽ സിപിഐ -സി പി എമ്മുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തിലെ പിന്നാലെ ഉണ്ടായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ സിപിഎം -സിപിഐ അംഗങ്ങൾ പരസ്പരം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിൽ സിപിഎം നോമിനിയെ തള്ളി പഞ്ചായത്ത് പ്രസിഡന്റ്
പഞ്ചായത്ത് കമ്മറ്റിയിൽ പ്രതിപക്ഷത്തിന്റെ സഹായത്തോടെ മാർക്ക് കൂടിയ ആളെ നിയമിച്ചതിനെ തുടർന്ന് ചിറക്കരതാഴം പി എച്ച് സി യിലെ മണ്ണെടുപ്പ് വിഷയത്തിൽ പ്രസിഡന്റിന് എതിരെ സിപിഎം അഴിമതി ആരോപണം ഉന്നയിക്കുകയും പഞ്ചായത്ത് കമ്മിറ്റിയിൽ
വിജിലൻസിനെ കൊണ്ട് അന്വേഷിക്കണമെന്ന ബിജെപി മെമ്പർ എൽ. രാഗിണിയുടെ ആവശ്യം പ്രസിഡന്റും കമ്മറ്റിയും ഐകകണ്ട്യന അംഗീകരിക്കുകയും ചെയ്തു.
ഇടത് പക്ഷകാരനായ മുൻ പഞ്ചായത്ത് പ്രസിഡന്റ് അഴിമതിയ്ക്ക്
കൂട്ടുനിന്നെന്നു പ്രസിഡന്റ് കമ്മിറ്റിയിൽ പറയുകയും പ്രസിഡന്റ് തന്നെ മുൻ ഭരണസമിതികളിൽ സിപിഎം നടത്തിയ അഴിമതികൾ അക്കമിട്ട് നിരത്തി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇപ്പോഴുത്തെ സിപിഎംകാരനായ
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ വാർഡിലെ പട്ടികജാതി കോളനിയിലെ ശോചനീയാവസ്ഥ പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയവും,
പഞ്ചായത്തിലെ തന്നെ കൊച്ചാലുംമൂട് വാർഡിലെ നൂറ്റി എട്ടാം നമ്പർ അംഗൻവാടിയിൽ അതിക്രമിച്ചുകയറി ഉദ്ഘാടനം ചെയ്ത സിപിഎം മെമ്പർമാരുടെ ധിക്കാരപരമായ നടപടിയും സിപിഐ പരസ്യമായി എതിർക്കുന്നത് സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പഞ്ചായത്തിലെ ഇടത് മുന്നണി യോഗത്തിൽ സിപിഎം പ്രവർത്തകർ പ്രസിഡന്റിനെതിരെ അഴിമതി ഉന്നയിച്ചു കൊണ്ട് രംഗതെത്തിയത് മൂലം ഇടത് മുന്നണി യോഗവും നടന്നില്ല.സിപിഎം -സിപിഐ തർക്കം മൂലം ഭരണപ്രതിസന്ധിയാണ് ഇപ്പോൾ ചിറക്കരയിൽ.
@ചിറക്കരയിൽ ജി. എസ് ജയലാൽ എം എൽ എയുടെ പൊതുപരിപാടികൾ സിപിഎം ബാഹീക്ഷ്ക്കരിക്കുന്നു. പഞ്ചായത്തിൽ ഉണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ സിപിഎം പ്രവർത്തകർ ജി. എസ്. ജയലാൽ എം എൽ എയുടെ പരിപാടികളിൽ പങ്കെടുക്കാറില്ല. കഴിഞ്ഞ പൊതു പണിമുടക്കിലും സിപിഎം പ്രവർത്തകർ ഏകപക്ഷിയമായാണ് നേതൃത്വം നൽകിയത് സിപിഐ പ്രവർത്തകൾ ആരും തന്നെ പണിമുടക്കുമായി ബന്ധപ്പെട്ട യോഗങ്ങളിലും ഇടത് മുന്നണി യോഗങ്ങളിലും പങ്കെടുക്കുന്നില്ല സിപിഎം - സിപിഐ പോര് രൂക്ഷമായ ഇവിടെ ഇടത് മുന്നണി സംവിധാനം തന്നെ വേണ്ടെന്ന നിലപാടിലാണ് സിപിഎം നേതാക്കൾ. പ്രശ്നം കൂടുതൽ ഗുരുതരമായി മറ്റ് പഞ്ചായത്ത് കമ്മിറ്റികളിലേക്കും മാറുമെന്ന ഭീതിയിലാണ് സിപിഐ നേതൃത്വം.
No comments:
Post a Comment