Friday, 15 April 2022

വിദേശത്ത് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യാത്ത ഡോക്ടർമാർ കേരളത്തിലെ സ്വകാര്യ സഹകരണ ആശുപത്രികളിൽ ജോലി ചെയ്യുന്നതായി പരാതി.

വിദേശത്ത് പഠനം പൂർത്തിയാക്കി 
ഹൗസ് സർജൻസി ചെയ്യാത്ത ഡോക്ടർമാർ കേരളത്തിലെ സ്വകാര്യ സഹകരണ ആശുപത്രികളിൽ ജോലി ചെയ്യുന്നതായി പരാതി.
കൊല്ലം:വിദേശത്ത് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യാത്ത ഡോക്ടർമാർ കേരളത്തിലെ സ്വകാര്യ സഹകരണ ആശുപത്രികളിൽ ജോലി ചെയ്യുന്നതായി പരാതി ഉയരുന്നു. കൊറോണയെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും പഠിത്തം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യാതെ വന്നവരും ഓൺലൈൻ വഴി കോഴ്സ് പൂർത്തിയാക്കി ഓൺലൈൻ വഴി പരീക്ഷ എഴുതിയവരുമാണ് സഹകരണ സ്വകാര്യ ആശുപത്രികളെ സ്വാദീനിച്ചു കൊണ്ട്  ഹൗസ് സർജൻസി ചെയ്യുന്നത്.  മേവറത്തെ സഹകരണആശുപത്രിയിൽ ഇത്തരത്തിൽ നാല് പേരോളം 
ജോലി ചെയ്യുന്നുണ്ട് നാല് പേരും ചൈനയിലെ മെഡിക്കൽ കോളേജിൽ ബിരുദം പൂർത്തിയാക്കി കൊറോണ സമയത്ത് നാട്ടിൽ എത്തിയവരാണ്. ഇത്തരത്തിൽ മറ്റ് സ്വകാര്യ മെഡിക്കൽ കോളേജുകളിലും സഹകരണ സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നുണ്ട്. അടുത്തിടെ ഉക്രൈനിൽ നിന്നും വന്നവരും ഓൺലൈൻ ക്ലാസുകൾ കൂടാതെ ആശുപത്രികളിൽ ഡോക്ടർമാർക്കൊപ്പം പ്രാക്ടീസ് ചെയ്യുന്നുണ്ട് ആശുപത്രി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.പലരും വിദേശത്ത് നിന്ന് ഡിഗ്രി എടുത്തു ഇന്ത്യയിൽ എത്തുമ്പോൾ ചെയ്യുന്ന ഫോറിൻ മെഡിക്കൽ ഗ്രാഡ്ജുവേറ്റ് പരീക്ഷ പോലും പാസായിട്ടില്ല എന്ന് ഇ ആശുപത്രികളിലെ സ്റ്റാഫുകൾ സാക്ഷ്യപ്പെടുത്തുന്നു. പഠിക്കുന്ന മെഡിക്കൽ കോളേജുകളിലും അതാത് രാജ്യങ്ങളിലെ മെഡിക്കൽ കോളേജുകളിലും ഹൗസ് സർജൻസി ചെയ്യണമെന്നിരിക്കെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ആശുപത്രി മാനേജുമെന്റുകൾ ഹൗസ് സർജൻസിയുടെ പേരിലും പ്രാക്ടീസ് എന്ന പേരിലും ഇത്തരത്തിൽ ഡോക്ടർമാരെ നിയോഗിച്ചിരിക്കുന്നത് ഇതിനെതിരെ അന്വേഷണം നടത്തി ആശുപത്രി മാനേജ് മെന്റുകളുടെ വഴി വിട്ട പ്രവർത്തികൾക്കെതിരെ നടപടി വേണമെന്നാണ് രോഗികളുടെയും ജനങ്ങളുടെയും ആവശ്യം.


No comments:

Post a Comment