Sunday, 10 April 2022

നാല് മുഖ്യ ഗോപുരങ്ങൾ ഉള്ള ആയിരം വർഷം പഴക്കമുള്ള ചിദംബര ക്ഷേത്രത്തെ കുറിച്ച്

✨️**നാല് മുഖ്യ ഗോപുരങ്ങൾ ഉള്ള 
ആയിരം വർഷം പഴക്കമുള്ള 
ചിദംബര ക്ഷേത്രത്തെ കുറിച്ച്**✨️
,
ചിദംബര രഹസ്യം:പതിനെട്ട് വർഷത്തെ ഗവേഷണത്തിനു ശേഷം, ശാസ്ത്രഞ്ജന്മാർ നടരാജന്റെ കാലിലെ തള്ളവിരൽ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.

തിരുമൂലാര് എന്ന തമിഴ് പണ്ഡിതൻ ഇതു അയ്യായിരം വർഷങ്ങൾക്കു മുമ്പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. 

അദ്ദേഹത്തിന്റെ പഠനങ്ങൾ മനസ്സിലാക്കാൻ നമുക്ക് നൂറുകണക്കിന് വർഷങ്ങൾ വേണ്ടിവരും.ചിദംബരം ക്ഷേത്രത്തിന്റെ പ്രത്യേകതകൾ -ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.

പഞ്ചഭൂത ക്ഷേത്രങ്ങളിൽ ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു.

 ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേർ രേഖയിൽ 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള് പോലെ.

ക്ഷേത്രത്തിന്റെ മേല്ക്കൂര പൊതിഞ്ഞിരിക്കുന്നത്‌ 21600 സ്വര്ണ്ണ തകിടുകള് കൊണ്ടാണ്. ഇത് മനുഷ്യന് ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്റെ എണ്ണമാണ് ( 15x 60x24 =21600).

ഈ 21600 സ്വര്ണ്ണ തകിടുകള് ഗോപുരത്തില് ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്ണ്ണ ആണികള് കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികൾക്ക് തുല്യമാണ്.

തിരുമൂലാര് പറയുന്നത് മനുഷ്യന് ശിവലിംഗത്തിന്റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.

പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താൻ പഞ്ചാക്ഷര പടികൾ എന്ന അഞ്ചു പടികൾ കയറണം. 

ശി,വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകൾ നാലു വേദങ്ങളാണ്.പൊന്നമ്പലത്തില് 28 സ്തംഭങ്ങൾ ഉണ്ട്. 

ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങൾ 64+64 തട്ടു തുലാങ്ങളെ താങ്ങിനിർത്തുന്നു.

 ഈ തുലാങ്ങള് 64 കലകളാണ്. കുറുകെയുള്ള തുലാങ്ങൾ മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.

സ്വർണ്ണ മേല്ക്കൂരയിലെ ഒമ്പതു കലശങ്ങൾ നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു. അർദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങൾ ആറു ശാസ്ത്രങ്ങളാണ്.

മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങൾ 18 പുരാണങ്ങളാണ്.നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറൻ ശാസ്ത്രഗവേഷകർ വിശേഷിപ്പിക്കുന്നത്.

ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങൾ എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തിൽ ആയിരക്കണക്കിന് വർഷം മുമ്പേയുണ്ടായിരുന്നു.
,
ഓം നമ: ശിവായ,,,🔥🕉️🔱🚩

No comments:

Post a Comment