Friday, 15 April 2022

നിബന്ധനകൾ കർശനം പെറ്റ് ഷോപ്പുകൾ പ്രതിസന്ധിയിൽ


നിബന്ധനകൾ കർശനം 
പെറ്റ് ഷോപ്പുകൾ പ്രതിസന്ധിയിൽ 
  
കൊല്ലം : വളർത്തു മൃഗങ്ങളെയും പക്ഷികളെയും വിൽക്കുന്ന പെറ്റ് ഷോപ്പുകളുടെ പ്രവർത്തനത്തിന്
മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനകൾ നടത്തി 
ലൈസൻസ് നിർബന്ധമാക്കി നിബന്ധനകൾ കർശനമാക്കിയതോടെ
പെറ്റ് ഷോപ്പുകൾ പ്രതിസന്ധിയിലായി.
 വളർത്ത് മൃഗങ്ങളെ വില്പന നടത്തുന്ന കേന്ദ്രങ്ങളിൽ  മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനകൾ തുടങ്ങി കഴിഞ്ഞു. പെറ്റ്‌ ഷോപ്പുകൾ പ്രൊഫഷണലാക്കുന്നതിനും മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഏർപ്പെടുത്തിയ നിബന്ധനകളാണ് സാധാരണക്കാരായ കച്ചവടക്കാർക്കാണ് ബാധ്യതയായത്.
ജില്ലയിൽ ഏറ്റവും അധികം കടകൾ പ്രവർത്തിക്കുന്നത് ചെറുകിടമേഖലയിലാണ്. കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട ധാരാളം ചെറുപ്പക്കാരാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. വർഷംതോറും നികുതിയടക്കം വിവിധയിനങ്ങളിലായി ഇരുപതിനായിരത്തിലധികം രൂപയാണ് കടയുടമകൾ സർക്കാരിലേക്ക് അടയ്ക്കുന്നത്. ഇതിനു പുറമേയാണ് പുതിയ ചട്ടത്തിൽ പറയുന്ന ലൈസൻസ് ഫീസും വന്നിരിക്കുന്നത്.

അലങ്കാരമത്സ്യങ്ങളെ വളർത്തുന്നതിന് ഫിഷറീസ് വകുപ്പിൽനിന്ന് അനുമതി വാങ്ങണം. മൃഗങ്ങളെയും പക്ഷികളെയും വില്പന നടത്തുന്നതിന് 5000 രൂപയാണ് ലൈസൻസ് ഫീസ്. നിയമത്തിൽ പറയുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ലക്ഷങ്ങളുടെ ചെലവുവരുമെന്നാണ് ഉടമകൾ പറയുന്നത്. കടകളിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയമം സംസ്ഥാന സർക്കാർ അതേപടി നടപ്പാക്കിയാൽ ഭൂരിഭാഗം കടകളും പൂട്ടേണ്ടിവരുമെന്ന്‌ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

നായകളുടെ പ്രജനന, വിൽപ്പന സംരംഭങ്ങൾ, പെറ്റ് ഷോപ്പുകൾ, അലങ്കാര മത്സ്യഷോപ്പുകൾ എന്നിവയുടെ പ്രവർത്തനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ ചട്ടങ്ങൾ. മൃഗക്ഷേമം ഉറപ്പാക്കാനും ശാസ്ത്രീയ രീതികൾ പിന്തുടരാനും ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണങ്ങളെങ്കിലും ഇവ എങ്ങനെ നടപ്പാക്കുമെന്നത് വെല്ലുവിളിയാണ്.

@ പ്രധാന നിബന്ധനകൾ

കുട്ടികൾക്ക് വളർത്തുമൃഗങ്ങളെ വിൽക്കരുത്

മൂന്നുമാസം കൂടുമ്പോൽ വെറ്ററിനറി ഡോക്ടറുടെ പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണം

രോഗബാധയുള്ള പക്ഷികളെയും മൃഗങ്ങളെയും പ്രത്യേക സംവിധാനത്തിൽ പാർപ്പിക്കണം

പക്ഷികൾക്ക് കൂടുകളിൽ വിശാലമായി പറന്നുനടക്കാനും ഇരിക്കാനും സൗകര്യമൊരുക്കണം

തിരിച്ചറിയുന്നതിനായി നായ്ക്കൾക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കണം

രാത്രിയിൽ കടകൾ അടച്ചതിനുശേഷവും പരിചാരകർ നിർബന്ധം

കടയിലെ മൃഗങ്ങളുടെ എണ്ണവും വിലയും പ്രദർശിപ്പിക്കണം

No comments:

Post a Comment