Thursday, 7 April 2022

ചിറക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം ഭരണപക്ഷം ബഹീഷ്കരിച്ചു.

 ചിറക്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം ഭരണപക്ഷം ബഹീഷ്കരിച്ചു.

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിന്റെ സുപ്രധാനയോഗം നടന്നില്ല കമ്മിറ്റി നടത്തി മിനിട്സിൽ ഒപ്പിട്ട് കമ്മിറ്റി നടത്തി പ്രതിപക്ഷം.
അടുത്ത സാമ്പത്തിക  വർഷത്തെ വാർഷിക പദ്ധതി രൂപീകരണത്തിന്  വേണ്ടി ഇന്നലെ കൂടാനിരുന്ന  പഞ്ചായത്ത് കമ്മിറ്റി യോഗം പ്രസിഡന്റ് മാറ്റി വയ്ക്കുകയും 
 വൈസ് പ്രസിഡന്റ് അടക്കമുള്ള സിപിഎംന്റെ ഭരണകക്ഷി അംഗങ്ങൾ ബഹീഷ്കരിച്ചതിൽ പ്രതിക്ഷേധിച്ചുകൊണ്ട് പ്രതിപക്ഷമായ ബിജെപി കോൺഗ്രസ്‌ അംഗങ്ങൾ കമ്മിറ്റി നടത്തി. പതിനൊന്നാം തീയതി കൂടുന്ന  ഡി പി സി യോഗത്തിൽ സമർപ്പിക്കേണ്ടപദ്ധതി  അംഗീകാരത്തിനു വേണ്ടിയാണ് ഇന്നലെ യോഗം വിളിച്ചിരുന്നത്. പൊതു അവധി പ്രഖ്യാപിക്കുകയോ  ദുരന്തങ്ങൾ ഉണ്ടാവുകയോ എന്നിവ അല്ലെങ്കിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായെങ്കിൽ മാത്രമേ കമ്മിറ്റികൾ മാറ്റിവയ്ക്കാൻ പാടുള്ളൂ എന്ന നിയമം നിലനിൽക്കെയാണ് എല്ലാം അവഗണിച്ചു കൊണ്ട് കമ്മിറ്റി മാറ്റി വയ്ക്കുകയായിരുന്നു. സഹർമ്മ സോഫ്റ്റ്‌വെയറിൽ കമ്മിറ്റി മാറ്റി വച്ച പ്രസിഡന്റ്‌ മാറ്റി വച്ചത് അംഗങ്ങളെ അറിയിച്ചില്ല എന്ന് മാത്രമല്ല ഓഫിസിൽ എത്തുകയുമുണ്ടായില്ല. തുടർന്ന് 
പ്രതിപക്ഷത്തെ എട്ട് അംഗങ്ങൾ യോഗത്തിൽ എത്തുകയും മുതിർന്ന അംഗം കെ സുരേന്ദ്രന്റെ  അധ്യക്ഷതയിൽ യോഗം കൂടുകയും ചെയ്തു. സിപിഎം - സിപിഐ തർക്കം നിൽക്കുന്ന ചിറക്കരയിൽ സുപ്രധാനമായ കമ്മിറ്റി കൂടി നടക്കാതായതോടെ പ്രശ്നം കൂടുതൽ സങ്കിർണ്ണമാകുകയാണ്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പഞ്ചായത്തിൽ എത്തുകയോ ഭരണപരമായ കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യാത്തത് ചിറക്കര പഞ്ചായത്തിൽ ഭരണസ്തംഭനത്തിന് കാരണമാകുന്നു.

@ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവയ്ക്കണം -ബിജെപി

സുപ്രധാനമായ കമ്മിറ്റികൾ സ്വന്തം ഇഷ്ടപ്രകാരം മാറ്റി വയ്ക്കുകയും ഭരണപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാതെ ഒളിച്ചോടുന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി വയ്ക്കണമെന്ന് ബിജെപി അംഗങ്ങളായ എൽ രാഗിണിയും ഉണ്ണിരതീഷും ആവശ്യപ്പെട്ടു. സിപിഎംഉം സിപിഐയുടെയും മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമാർക്കെതീരെ പരസ്പരം ഉന്നയിച്ച ആരോപണങ്ങൾ വിജിലൻസും മറ്റ് അന്വേഷണ ഏജൻസികളും അന്വേഷിക്കണമെന്നും ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു.


പ്രോജക്ട് അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പട്ട് ചിറക്കരയിൽ സിപിഐ സി പി എമ്മുമായി അഭിപ്രായവ്യത്യാസതിലായിരുന്നു  കമ്മറ്റിയിൽ   പ്രതിപക്ഷത്തിന്റെ  സഹായത്തോടെ മാർക്ക് കൂടിയ ആളെ നിയമിച്ചത് സിപിഎമ്മിന് ശത്രുത വർധിച്ചു .ഇതിനെത്തുടർന്ന് ചിറക്കര താഴം പി എച്ച് സി യിലെ മണ്ണെടുപ്പ് വിഷയത്തിൽ പ്രസിഡന്റിന് 
എതിരെ സിപിഎം അഴിമതി ആരോപണം ഉന്നയിച്ചിരുന്നു,
വിജിലൻസിനെ കൊണ്ട് അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം  പ്രസിഡന്റും കമ്മറ്റിയും അംഗീകരിക്കുകയും ചെയ്തു.ഇടത് പക്ഷകാരനായ മുൻ പഞ്ചായത്ത് പ്രസിഡന്റ് അഴിമതിയ്ക്ക് 
കൂട്ടുനിന്നെന്നു പ്രസിഡന്റ്   കമ്മിറ്റിയിൽ  പറയുകയുണ്ടായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ വാർഡിലെ പട്ടികജാതി കോളനിയിലെ ശോചനീയാവസ്ഥ പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയവും  പഞ്ചായത്തിലെ തന്നെ കൊച്ചാലും മൂട് വാർഡിലെ  നൂറ്റി എട്ടാം നമ്പർ അംഗൻവാടിയിൽ  അതിക്രമിച്ചുകയറി ഉദ്ഘാടനം ചെയ്ത സിപിഎം മെമ്പർമാരുടെ നടപടിയും പഞ്ചായത്ത്‌ കമ്മിറ്റിയിൽ  അജണ്ടയിൽ വച്ചത് സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരുന്നു 

പ്രശ്ന പരിഹാരത്തിന് സിപിഎം- സിപിഐ കമ്മിറ്റി കൂടിയിരുന്നു കമ്മറ്റിയിലും സിപിഎം പ്രവർത്തകർ പ്രസിഡന്റിനെതിരെ അഴിമതി ഉന്നയിച്ചിരുന്നുവെന്നു അറിയാൻ കഴിഞ്ഞ്. സിപിഎം സിപിഐ നേതാക്കന്മാർ തമ്മിലുള്ള തർക്കം തുടർന്നെങ്കിലും  തീരുമാനമാകാതെ പിരിഞ്ഞു. ഇന്ന് കൂടാൻ ഇരുന്ന ഭരണസമിതിയോഗം മാറ്റിവയ്ക്കാൻ സിപിഎം നിർദ്ദേശിച്ചത്  പ്രസിഡണ്ട് വഴങ്ങുകയായിരുന്നു .കമ്മറ്റി മാറ്റിവച്ച  നടപടികൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു നീങ്ങാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജയ്കുമാർ, ദിലീപ് ഹരിദാസൻ, ജയൻ  ഉളിയനാട്, സുബി പരമേശ്വരൻ, മേരി റോസ് എം ആർ രതീഷ് ,രാഗിണി സുരേന്ദ്രൻ എന്നിവരാണ് കമ്മിറ്റിയിൽ  ഹാജരായ മെമ്പർമാർ.

No comments:

Post a Comment