ടോറസ് ലോറി മറിഞ്ഞു ക്ളീനർക്ക് ദാരുണാന്ത്യം
ചാത്തന്നൂർ: ടോറസ് ലോറി മറിഞ്ഞു ക്ളീനർക്ക് ദാരുണാന്ത്യം ഡ്രൈവർ പരിക്കുകളോടെ രക്ഷപെട്ടു. തമിഴ്നാട് കൊല്ലംകോട് ചക്കിനട സ്വദേശി വിജിൽ(35)ആണ് മരിച്ചത് ഡ്രൈവർ തമിഴ്നാട് സ്വദേശി എഡ് വിൻ ജോസ് പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ പുലർച്ചെ 4.45ന് മീനാട് കിഴക്ക് തെങ്ങുവിള ഹോളോബ്രിക്സിൽ തമിഴ് നാട് അoബൂരിയിൽ നിന്നും ചിപ്സുമായി വന്ന ലോറിയാണ് മറിഞ്ഞത്. ലോഡ് ഇറക്കുന്നതിനായി പിറക് വശത്തെ ബോഡി ഉയർത്തുന്നതിനിടെ ലോറി ഒരു സൈഡിലോട്ട് മറിയുകയായിരുന്നു.ഓടി മാറാൻ ശ്രമിക്കുന്നതിനിടയിൽ ലോറിയുടെ ബോഡിയ്ക്കടിയിൽപ്പെട്ടാണ് വിജിൽ മരിക്കുന്നത്. റോഡിൽ നിന്നും താഴ്ചയിൽ സ്ഥിതിചെയ്യുന്ന കമ്പനിയാണിത്. തറ നിരപ്പല്ലാതെ ഒരു സൈഡിലോട്ട് ചരിഞ്ഞു കിടക്കുന്ന പ്രദേശത്ത് വാഹനം നിർത്തി ബോഡി പൊക്കി ലോഡ് ഇറക്കിയതാണ് അപകടകാരണമെന്ന് കരുതുന്നതായി പോലിസ് പറഞ്ഞു.അപകടത്തിൽ ലോറിയുടെ ബോഡിയുടെ അടിയിൽപ്പെട്ട ക്ളീനറുടെ മൃതദേഹം പോലീസും പരവൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും എത്തി പുറത്തെടുക്കുകയായിരുന്നു. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ അന്വേഷണം നടന്നു വരികയാണ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
ഫോട്ടോ: മറിഞ്ഞു കിടക്കുന്ന ടോറസ് ലോറി
No comments:
Post a Comment