Tuesday, 19 April 2022

പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഔട്ട്‌ പേഷ്യന്റ് വിഭാഗം താളം തെറ്റി രോഗികൾ ചികിത്സ കിട്ടാതെ മടങ്ങുന്നു

ചാത്തന്നൂർ: പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഔട്ട്‌ പേഷ്യന്റ് വിഭാഗം താളം തെറ്റി രോഗികൾ ചികിത്സ കിട്ടാതെ മടങ്ങുന്നു. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളുടെ എണ്ണം കൂടിയിട്ടും സംവിധാനമൊരുക്കാതെ മെഡിക്കൽ കോളേജ് അധികൃതർ.ഔട്ട്‌ പേഷ്യന്റ്
ഒരു രോഗിക്ക് ചികിത്സ ലഭിക്കണമെങ്കിൽ ടോക്കൺ എടുക്കാൻ  വെളുപ്പിന് അഞ്ചു മണിക്ക് എത്തണം.
ക്യു നിന്ന് സെക്യുരിറ്റിയുടെ കൈയിൽ നിന്നും ടോക്കൺ കിട്ടിയാൽ തന്നെ രാവിലെ 7.30നാണ് ഒ. പി കൗണ്ടറിൽ നിന്നും ഒ. പി ടിക്കറ്റ് ലഭിച്ചു തുടങ്ങാൻ അപ്പോഴേക്കും അഞ്ഞൂറിലധികം ടോക്കൺ വിതരണം ചെയ്തു കഴിഞ്ഞിരിക്കും ഒ. പി യുടെ പരിസരം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കും.അഞ്ചു കൗണ്ടർ ഉള്ള 
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒ പി വിഭാഗത്തിൽ രാവിലെ പ്രവർത്തിക്കുന്നത് രണ്ട് കൗണ്ടർ മാത്രം.. അഞ്ചു കൗണ്ടർ ഉള്ള സ്ഥാനത്താണ് രണ്ട് കൗണ്ടർ പ്രവർത്തിക്കുന്നത്. അഞ്ചു കൗണ്ടർ പ്രവർത്തിക്കുന്ന സ്ഥാനത്താണ് രാവിലെ ഒന്നോ രണ്ടോ സ്റ്റാഫുകൾ എത്തി കൗണ്ടർ പ്രവർത്തനം നടത്തുന്നത്.ആയിരകണക്കിന് രോഗികൾ വരുന്നിടത്ത് ഒന്നോ രണ്ടോ കൗണ്ടർ പ്രവർത്തനം നടത്തിയാൽ  എങ്ങനെ ഡോക്ടർമാരെ കാണും എന്നാണ് രോഗികൾ ചോദിക്കുന്നത്.

@ സ്പെഷ്യലിറ്റി ഒ. പിയിൽ എത്തുന്നവർക്ക്‌ ചികിത്സ നിഷേധിക്കുന്നു.

സ്പെഷ്യലിറ്റി ഒ. പിയിൽ നിശ്ചിത ആൾക്കാരെ മാത്രമാണ് ഡോക്ടർമാർ നോക്കുക അത് ആഴ്ചയിൽ മൂന്ന് ദിവസം മാത്രം, രണ്ട് ദിവസങ്ങളിൽ മാത്രം ഉള്ള ഒ. പിയുമുണ്ട് 
അത് കൊണ്ട് തന്നെ സ്‌പെഷ്യാലിറ്റി ഒ. പിയിലേക്കുള്ള ടോക്കണും ഒ. പി ടിക്കറ്റുകളും എല്ലാം മെഡിക്കൽ കോളേജിലെ ഒരു വിഭാഗം 
ഉദ്യോഗസ്ഥർ തന്നെ രാവിലെ കൈവശപ്പെടുത്തും. അത് കൊണ്ട് തന്നെ സാധാരണക്കാരന് മെഡിക്കൽ കോളേജിലെ സ്പെഷ്യലിറ്റി ഒ. പിയിൽ ചികിത്സ നിഷേധിക്കുകയാണ് എന്ന് രോഗികൾ ആരോപിക്കുന്നു.
ഗൈനകോളജി വിഭാഗത്തിൽ 
നിറഗർഭിണികൾ പോലും മണിക്കൂറോളം ക്യു നിൽക്കേണ്ട അവസ്ഥ പലരും ചികിത്സ കിട്ടാതെ മടങ്ങുന്നുണ്ട്.

@ഔട്ട്‌ പേഷ്യന്റ് വിഭാഗത്തിൽ കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ 

ഒ പി കൗണ്ടറിന്റെ നാല് സൈഡും കസേരകൾ നിരത്തിയിട്ട് ഉണ്ടെങ്കിലും ആ കസേരകൾ നിറഞ്ഞു കവിഞ്ഞു ജനങ്ങൾ നിൽക്കുകയാണ് വരുന്നത് എല്ലാം രോഗികൾ ആയത് കൊണ്ട് ആരും തന്നെ മറ്റൊരാൾക്ക്‌ വേണ്ടി എണ്ണീറ്റ് കൊടുക്കാറില്ല.ഒന്ന് തൊട്ട് കൊടുക്കേണ്ട ടോക്കൺ പലപ്പോഴും പത്ത് തൊട്ട് അൻപത് വരെയാണ്  കൊടുത്തു തുടങ്ങുകയെന്ന് സ്ഥിരമായി എത്തുന്ന രോഗികൾ പറയുന്നു ഫോൺ കോൾ വരുന്നത് അനുസരിച്ചു ടോക്കൺ മാറ്റും മുൻകൂട്ടി പറഞ്ഞു വരുന്നവർക്ക്‌ കൗണ്ടറിൽ മുൻഗണനയും കിട്ടുമെന്ന് രോഗികൾ കുറ്റപ്പെടുത്തുന്നു.ഔട്ട്‌ പേഷ്യന്റ് വിഭാഗത്തിൽ സ്പ്ളിറ്റ് എ സിയും ഫാനും ഉണ്ടങ്കിലും അതൊക്കെ പ്രവർത്തിക്കണമെങ്കിൽ സെക്യുരിറ്റി 
ഉദ്യോഗസ്ഥർ തന്നെ വിചാരിക്കണം.ജന്നലുകൾ തുറന്നിട്ട്‌ അഡ്ജസ്റ്റ് ചെയ്യുകയാണ് ഉദ്യോഗസ്ഥർ യതാ സമയം സർവീസ് ചെയ്യാത്തത് മൂലം എ സി കൾ പ്രവർത്തനരഹിതമാണെന്ന് സെക്യുരിറ്റി ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

@ എവിടെ ചെന്നാലും ടോക്കൺ സെക്യുരിറ്റിയുടെ അനൗൺസ്മെന്റ് നോക്കിയിരുന്നില്ലെങ്കിൽ ചികിത്സയില്ല ആദ്യം ഘട്ടം ഒ. പി ടോക്കൺ എടുത്തു ഒ. പി ടിക്കറ്റ് എടുത്തു അകത്തു കയറിയാൽ ഓരോ ഡിപ്പാർട്ട് മെന്റിലും ടോക്കൺ ഉണ്ട് ആ ടോക്കൺ കിട്ടി വെളിയിൽ കാത്തിരിക്കണം ഇവിടെയും രോഗികൾ സെക്യുരിറ്റിയുടെ കനിവിനായി കാത്തിരിക്കണം ടോക്കൺ ഉണ്ടെങ്കിലും സെക്യുരിറ്റിയുടെ പേര് വിളിക്ക് അനുസരിച്ചാണ് പ്രവേശനം വിളിക്കുന്ന സമയത്ത് രോഗിയില്ലെങ്കിൽ പിന്നെ മണിക്കൂറുകൾ ചിലവഴിക്കണം എന്ന് രോഗികൾ പറയുന്നു.



No comments:

Post a Comment