മീനാട് ഏലായ്ക്ക് സമീപം അനധികൃത
കോൺക്രീറ്റ് മിക്സിങ് പ്ലാന്റ്
ചാത്തന്നൂർ : പരിസ്ഥിതി ദുർബല പ്രദേശമായ ചിറക്കര ഗ്രാമപ്പഞ്ചായത്തിലെ നെടുങ്ങോലം പടിഞ്ഞാറ് വാർഡിൽ മീനാട് ഏലായ്ക്ക് സമീപം പ്രവർത്തിക്കുന്ന അനധികൃത
കോൺക്രീറ്റ് മിക്സിങ് പ്ലാന്റിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു.
നെൽവയൽ നികത്തിയ ഭൂമിയിൽ ബന്ധപ്പെട്ട അധികൃതരുടെ യാതൊരുവിധ അനുമതിയും വാങ്ങാതെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്.
പഞ്ചായത്തിന്റെ പോലും അനുമതിയില്ലാതെ പ്ലാന്റ് പ്രവർത്തിക്കുന്നതിന് സർക്കാർ പറഞ്ഞിട്ടുള്ള ഒരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് തണ്ണീർത്തടങ്ങൾ ഉൾപ്പെടുന്ന പോളച്ചിറ ഏലായോട് ചേർന്ന് മീനാട് പ്രദേശത്ത് നിലം നികത്തിയ ഭൂമി വാടകയ്ക്കെടുത്ത് പ്രദേശവാസികൾപോലും അറിയാതെ മിക്സിങ് പ്ലാന്റ് പ്രവർത്തിക്കുന്നത്.
ചിറക്കര പഞ്ചായത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ തണ്ണീർത്തടങ്ങളും നെൽവയലുകളും നികത്തി നിർമ്മാണപ്രവർത്തങ്ങൾ നടത്തുന്നതിന് ചിറക്കര പഞ്ചായത്ത് ഭരിക്കുന്ന ഇടത്പക്ഷവും ഒരു വിഭാഗം ഉദ്യോഗസ്ഥരും കൂട്ട് നിൽക്കുകയാണ് എന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.
വൻകിട വ്യവസായസ്ഥാപനങ്ങൾ തുടങ്ങാൻ അനധികൃത സഹായങ്ങളും ഒത്താശകളും ചെയ്തുനൽകുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരേ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
@ സ്ഥാപിച്ചിരിക്കുന്ന പഴയ പ്ലാന്റ്
വയൽ നികത്തിയ പുരയിടത്തിൽ വെള്ളകെട്ടായ പ്രദേശത്ത് മറ്റൊരു സ്ഥലത്ത് നിന്നും പൊളിച്ചു കൊണ്ട് വന്ന പഴയ പ്ലാന്റ് യാതൊരു സുരക്ഷാ മാന:ദണ്ടവും പാലിക്കാതെയാണ് സ്ഥാപിച്ചിരിക്കുന്നത്. പോളച്ചിറ ഏലായോട് ചേർന്ന് കിടക്കുന്ന മീനാട് ഏല പരിസ്ഥിതി ലോല പ്രദേശമാണ് കൂടാതെ പോളച്ചിറ ഏലായിലും മറ്റും വെള്ളം ഉയരുമ്പോൾ ഇത്തിക്കരയാറ്റിലേക്ക്
വെള്ളം ഒഴുകി പോകേണ്ട തോടിനോട് ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കോൺക്രീറ്റ് വേസ്റ്റ് തോട്ടിലേക്കും മറ്റും തള്ളുകയാണ്ഇവർ യാതൊരുവിധ സുരക്ഷാമാന:ദണ്ടങ്ങളും പാലിക്കാതെയാണ് പ്ലാന്റ് പ്രവർത്തനം നടത്തുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു
ഫോട്ടോ: അനധികൃത പ്ലാന്റ്
No comments:
Post a Comment