ചാത്തന്നൂർ: മഹിള മോർച്ച ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
അംഗനവാടി ടീച്ചർമാരെയും ആശാവർക്കർമാരെയും ആദരിച്ചു
ബിജെപി നടത്തുന്ന
"സാമൂഹ്യനീതി പാക്ഷികം "എന്ന
പരിപാടിയുടെ ഭാഗമായി
വിവിധങ്ങളായ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുന്നതിന്റ ഭാഗമായി "പ്രധാനമന്ത്രി പോഷൺ അഭിയാൻ" പദ്ധതിയോട് അനുബന്ധിച്ചാണ്
അംഗനവാടി ടീച്ചർമാരെയും ആശാവർക്കർമാരെയും ആദരിക്കുകയും കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു..ചാത്തന്നൂർ മണ്ഡലത്തിലെ ചിറക്കര പഞ്ചായത്തിൽ, വടക്കേ മുക്ക് നെടുങ്ങോലം പടിഞ്ഞാറ് അംഗനവാടിയിൽ വച്ച് നടന്ന ചടങ്ങിന്
ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ശ്യാംപ്രവീൺ ഉദ്ഘാടനം ചെയ്തു.
മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സുനിത അധ്യക്ഷത വഹിച്ചു.
അംഗനവാടി ടീച്ചർമാരായ ലതിക കുമാരി.പി( അംഗനവാടി നമ്പർ 122, നെടുങ്ങോലം പടിഞ്ഞാറ് ) , റീജ.എസ് ( അംഗനവാടി നമ്പർ 109, പൂതവിള ), ആശാ പ്രവർത്തക അനിത.R ( വാർഡ് 16, നെടുങ്ങോലം പടിഞ്ഞാറ് )എന്നിവരെ ആദരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി നവീൻ ജി കൃഷ്ണ, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഷീജ ചാത്തന്നൂർ, വൈസ് പ്രസിഡന്റ് ശകുന്തള, ട്രഷറർ അംബിക എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:മഹിളാമോർച്ചയുടെ നേത്രത്വത്തിൽ നടന്ന പരിപാടി
No comments:
Post a Comment