ശ്രീ ഭൂതനാഥവിലാസം എൻ എസ് എസ് കരയോഗത്തിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾ യൂണിയനിലെ ആചാര്യ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ചുമതലയേറ്റു.
കരയോഗം പ്രസിഡന്റ് എസ്. സുരേഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളിയുടെ
സാന്നിധ്യത്തിൽ
പുഷ്പാർച്ചനക്ക് ശേഷം പ്രതിജ്ഞയെടുത്ത് ചുമതലയേറ്റു.
യൂണിയൻ കമ്മിറ്റി അംഗം ബി. ഐ. ശ്രീനാഗേഷ്, യൂണിയൻ സെക്രട്ടറി റ്റി. അരവിന്ദാക്ഷൻ പിള്ള, എൻ എസ്എസ് ഇൻസ്പെക്ടർ എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. കരയോഗം ഭരണസമിതി അംഗങ്ങളായി എസ്. സുരേഷ്‌കുമാർ (പ്രസി), സി.പ്രഭാകരൻ പിള്ള ( വൈസ് പ്രസി ),ജി. സുരേഷ് ബാബു (സെക്ര), ജി. സുനിൽകുമാർ (ജോയിന്റ് സെക്ര), ബി.സതീഷ് കുമാർ (ഖജാൻജി), ആർ.സാബു,കെ.ഹരിലാൽ,ആർ. രവീന്ദ്രൻ,കെ. പ്രദീപ്,ജി. ശ്രീകുമാർ,ആർ. സതീഷ് കുമാർ, കെ. ഉണ്ണികൃഷ്ണ പിള്ള, (യൂണിയൻ പ്രതിനിധി), ജയാഗീതൻ(എൻ എസ് എസ്
ഇലക്ട്രറൽ റോൾ മെമ്പർ )തുടങ്ങിയവരെ തിരഞ്ഞെടുത്തു
ഫോട്ടോ:കരയോഗം ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏൽക്കുന്നു.
No comments:
Post a Comment