പ്രധാനമന്ത്രി ഉജ്ജ്വൽ യോജന" പദ്ധതിപ്രകാരം വീട്ടമ്മമാർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകി
കൊട്ടിയം: കേന്ദ്രസർക്കാരിന്റെ "പ്രധാനമന്ത്രി ഉജ്ജ്വൽ യോജന" പദ്ധതിപ്രകാരം വീട്ടമ്മമാർക്ക് സൗജന്യ ഗ്യാസ് കണക്ഷനോടൊപ്പം ഗ്യാസ് സിലിണ്ടറും സ്റ്റൗവും നൽകി.
ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് തഴുത്തല ഒന്നാം വാർഡിലെ ഗ്യാസ് കണക്ഷൻ ഇല്ലാത്ത ബി പി എൽ റേഷൻ കാർഡ് ഉടമകളായ വീട്ടമ്മമാർക്കാണ് സൗജന്യമായി ഗ്യാസ് കണക്ഷനോടൊപ്പം ഗ്യാസ് സിലിണ്ടറും സ്റ്റൗവും നൽകിയത്.
ബിജെപി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റും തഴുത്തല ഒന്നാം വാർഡ് മെമ്പറുമായ ശ്യാം പ്രവീൺ പദ്ധതി ഉത്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പ്രജേഷ് അധ്യക്ഷത വഹിച്ചു.
കൊട്ടിയം ഏരിയ പ്രസിഡന്റ് കൊട്ടിയം സുനിൽ, മണ്ഡലം സെൽ കോഡിനേറ്റർ രാജേഷ്, കർഷകമോർച്ച ജില്ലാ കമ്മിറ്റി അംഗം വേണുഗോപാൽ, ബി എം എസ് കൊട്ടിയം ഏരിയ പ്രസിഡന്റ് പാലത്തറ മണി, ബിജെപി കൊട്ടിയം ഏരിയസെക്രട്ടറി രോഹിണി, തഴുത്തല ആഞ്ജനേയ ഗ്യാസ് ഏജൻസി പ്രൊപ്രൈറ്റർ നന്ദകുമാർ, തഴുത്തല ഒന്നാം ബൂത്ത് ജനറൽ സെക്രട്ടറി ശ്യാംലാൽ, ബൂത്ത് ഭാരവാഹികളായ സതീശൻ, ശിവജി, മുകേഷ്, പ്രസാദ്, ബേബി എന്നിവർ പങ്കെടുത്തു.
ഫോട്ടോ:ഗ്യാസ് കണക്ഷൻ ബിജെപി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായ ശ്യാംപ്രവീൺ വിതരണം ചെയ്യുന്നു.
No comments:
Post a Comment