മയ്യനാടുകാർ നടന്ന് മടുത്തു യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാവണം
@ മയ്യനാടിനെ അവഗണിച്ചു കെ എസ് ആർ ടിസിയും സ്വകാര്യബസുകളും
കൊട്ടിയം : കൊല്ലത്തുനിന്ന് മയ്യനാട് വഴി കൊട്ടിയത്തേക്കുള്ള പൊതുഗതാഗതം താറുമാറായിട്ടും നടപടിയെടുക്കാതെ അധികൃതർ. കെ എസ് ആർ ടി
സി മയ്യനാട്ടേക്കുള്ള സർവീസുകളെല്ലാം നിർത്തലാക്കുകയും കൊവിഡ് പ്രതിസന്ധിയിൽ പ്രൈവറ്റ് ബസുകൾ പലതും ഓട്ടം നിർത്തിയതും
റെയിൽവേ ഗേറ്റുകൾ അനിശ്ചിതമായി അടച്ചിടുന്നതുകാരണം പല ട്രിപ്പുകളും മുടക്കേണ്ടിവരുന്നതിനാൽ നഷ്ടത്തിലേക്ക് നീങ്ങിയ നിരവധി സ്വകാര്യ ബസുകളും ഓട്ടംനിർത്തിയതാണ് മയ്യനാടിന്റെ യാത്ര ദുരിതത്തിന് കാരണം.ഓട്ടോറിക്ഷ മാത്രമാണ് യാത്രക്കാർക്ക് ഇപ്പോൾ ആശ്രയം ഓട്ടോകൂലിയും വർദ്ധിപ്പിച്ചതോടെ ദിനവും ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളും പ്രതിസന്ധിയിലായി.
@ ഇരുപതാംനൂറ്റാണ്ടിന്റെ മധ്യകാലംമുതൽ മയ്യനാട് ബസ് സർവീസുകൾ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. മയ്യനാട്-കൊല്ലം, മയ്യനാട്-കല്ലട ഭാഗങ്ങളിലേക്കായിരുന്നു ആദ്യ സർവീസുകൾ. കരിയും വെള്ളവും ഉപയോഗിച്ച് ഓടിയിരുന്ന ബസുകൾവരെ നാട്ടുകാരുടെ ഓർമയിലുണ്ട്.
ബലറാം മോട്ടേഴ്സ്, എം എം എസ് ,വി എം എസ് എന്നിവയൊക്കെയായിരുന്നു ആദ്യകാല സർവീസുകൾ. ബസ് സർവീസ് വ്യവസായമായി വളർന്നതോടെ നൂറിലേറെ ബസുകൾ മയ്യനാട്ടുകാരുടേതായി വിവിധയിടങ്ങളിൽ സർവീസ് നടത്തിയിരുന്നു. എന്നാൽ, ഭൂരിപക്ഷം ഉടമകളും ഈ മേഖല കൈയൊഴിഞ്ഞതോടെ മയ്യനാട്ട് പൊതുഗതാഗതം തകർന്നു
@ കെ എസ് ആർ ടി സി ബസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മയ്യനാട് വഴി സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ബസുകൾ പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരമായില്ല. ജില്ലയിൽ കെ എസ് ആർ ടി സി സർവീസുകൾ ആരംഭിച്ച കാലം മുതൽ ഓടിയിരുന്ന കൊല്ലം - വാളത്തുംഗൽ വഴി മയ്യനാട് വരെയെത്തുന്ന ഷട്ടിൽ സർവ്വീസുകളടക്കം പിൻവലിച്ചിട്ട് വർഷങ്ങളായി. കച്ചേരി-ചിന്നക്കട -വാളത്തുംഗൽ വഴി മയ്യനാട്ടേക്ക് നിരവധി ഷട്ടിൽ സർവീസുകൾ കെ എസ് ആർ ടി സി നടത്തിയിരുന്നു. കൊല്ലത്തു നിന്നും വാളത്തുംഗൽ - മയ്യനാട് വഴി തിരുവനന്തപുരം (ഫാസ്റ്റ് പാസഞ്ചർ) മയ്യനാട് നിന്നും കൊട്ടിയം വഴി മെഡിക്കൽ കോളേജ് - തിരുവനന്തപുരം, കൊല്ലത്ത് നിന്നും മയ്യനാട് വഴി ആറ്റിങ്ങൽ, കൊല്ലം-കൂട്ടിക്കട ആലുംമൂട് വഴി തിരുവനന്തപുരം (ഫാസ്റ്റ് പാസഞ്ചർ) ആറ്റിങ്ങൽ - കൊട്ടിയം - മയ്യനാട്, മയ്യനാട്-ആറ്റിങ്ങൽ - മെഡിക്കൽ കോളേജ് ഇത്തരത്തിൽ നിരവധി സർവീസുകളായിരുന്നു കെ എസ് ആർ ടി സി നടത്തിയിരുന്നത്. എന്നാൽ ഇന്ന് ഒന്നു പോലും സർവീസ് നടത്തുന്നില്ല.കെ എസ് ആർ ടി സി ബസുകൾ സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി പരാതികൾ മന്ത്രിമാർക്കടക്കം നൽകി.എന്നാൽ നാട്ടുകാരുടെ മുറവിളിക്ക് അധികൃതരാരും ചെവികൊടുത്തില്ല. ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെ പോലും ഇടപെടൽ ഇല്ലാതായതോടെ കെ എസ്ആർ ടി സി മയ്യനാടിനെ കൈയൊഴിഞ്ഞ മട്ടായി.
@ സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നു
സ്വകാര്യ ബസുകളാകട്ടെ റെയിൽവെ ഗേറ്റുകൾ കാരണം വലിയ പ്രതിസന്ധിയിലാണ്.
ഗേറ്റടവ് കാരണം സ്വകാര്യബസുകളുടെ ട്രിപ്പുകൾ പലതും മുടങ്ങും.
ഇരവിപുരം കാവൽപ്പുര, കൂട്ടിക്കട, മയ്യനാട് റെയിൽവെ ഗേറ്റുകൾ അടച്ചിടുന്നത് കാരണം കൊല്ലം- മയ്യനാട് വഴി കൊട്ടിയത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും ട്രിപ്പുകൾ മുടക്കുന്നു ഇത് മൂലം
മയ്യനാട്-കൊട്ടിയം റൂട്ടിൽ സർവീസുകൾ ഇല്ലാത്തതാണസ്ഥ. ഇത് മൂലം
നഷ്ടത്തിലേക്ക് നീങ്ങിയത് കാരണം പല സ്വകാര്യബസുകളും ഓട്ടം നിറുത്തി. ചവറ, തിരുമുല്ലവാരം, തങ്കശേരി, കുരീപ്പുഴ, വെള്ളിമൺ, തങ്കശ്ശേരി, മരുത്തടി,കണ്ണനല്ലൂർ, പെരുമൺ, ഇടയ്ക്കിടം, എഴുകോൺ, ഭരണിക്കാവ്, കൊട്ടാരക്കര, ചാത്തന്നൂർ, പരവൂർ, ചിറക്കര ക്ഷേത്രം, കൊട്ടിയം, മുക്കം, കാക്കോട്ടുമൂല, എന്നിവിടങ്ങളിലേക്ക് നിരവധി സ്വകാര്യബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്.ഇതിൽ ഭൂരിഭാഗവും ഇന്ന് സർവ്വീസ് നടത്തുന്നില്ല. ഇരവിപുരം, കൂട്ടിക്കട, മയ്യനാട് റെയിൽവെ ഗേറ്റുകളാണ് പല ബസ് റൂട്ടുകൾക്കും അന്തകനാകുന്നത്. റെയിൽവെ മേൽപ്പാലം യാഥാർഥ്യമായെങ്കിൽ മാത്രമെ ഇതിന് പരിഹാരമുള്ളു. ഇരവിപുരം കാവൽപ്പുര മേൽപ്പാലത്തിൻ്റെ നിർമ്മാണം മാത്രമാണ് ഭാഗീകമായെങ്കിലും നടക്കുന്നത്. മയ്യനാട് മേൽപ്പാലം നിരവധി പ്രാവശ്യം സംസ്ഥാന ബജറ്റിൽ ഇടം നേടിയെങ്കിലും വർഷങ്ങളായിട്ടും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കൂട്ടിക്കടയിലും മേൽപ്പാലത്തിന് കഴിഞ്ഞ ബജറ്റിൽ തുക വകയിരുത്തി. റെയിൽവെ മേൽപ്പാലം യാഥാർഥ്യമായെങ്കിൽ മാത്രമെ മയ്യനാട്ടെ പൊതുഗതാഗതം സാധാരണക്കാരന് ഉപകാരപ്രദമാകുകയുള്ളു.
No comments:
Post a Comment