ദേശദേവതയായ പുറ്റിങ്ങലമ്മയ്ക്ക് പൊങ്കാല ഭക്തിസാന്ദ്രം പരവൂർ
പരവൂർ: ദേശദേവതയായ പുറ്റിങ്ങലമ്മയ്ക്ക് നൈവേദ്യം അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയ ഭക്തജനങ്ങളുടെ പൊങ്കാല അടുപ്പുകളില്‍ നിന്നുയര്‍ന്ന അഗ്നി പരവൂരിനെ യാഗശാലയാക്കി.ക്ഷേത്രം മേൽശാന്തി ഇടുക്കി കിഴക്കേമഠം ബിനുശാന്തി ഭദ്രദീപപ്രകാശനം നടത്തി ഭണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി.കഠിനവൃതമെടുത്ത് ദേശദേവതയായ പൂറ്റിങ്ങലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചപ്പോൾ കിഴക്കേ ആൽത്തറയിൽ കുടികൊള്ളുന്ന മാടൻ തമ്പുരാന് രോഗങ്ങൾ മാറുന്നതിനും ശിവഭഗവാന്റെ അനുഗ്രഹത്തിനും വേണ്ടിതെരളി നിവേദ്യം (മഹാനിവേദ്യം)വും നടത്തി.സ്ത്രീസാഗരത്തില് നിന്നുയര്‍ന്ന ദേവീമന്ത്രങ്ങള്‍ പരവൂരിനെ ഭക്തിസാന്ദ്രമാക്കി.മുൻ വർഷങ്ങളിൽ പൊങ്കാല ഇല്ലാത്തത് മൂലം ഇക്കുറി വ്രതശുദ്ധിയോടെ കാത്തിരുന്ന സുദിനത്തിനായി എത്തിയ ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ ജാതിമതഭേദമെന്യേ പ്രദേശവാസികൾ മുന്‍പന്തിയില്‍ നിന്നു.തിങ്കളാഴ്ച പുലര്‍ച്ചെമുതല്‍ തുടങ്ങിയ ഭക്തരുടെ ഒഴുക്ക് ഇന്നലെ പൊങ്കാല അടുപ്പ് വെക്കുംവരെ തുടര്‍ന്നു. പണിമുടക്ക് ആയത് കൊണ്ട് നാടിന്റെ നാനാഭാഗത്ത് നിന്നുള്ളവർ ബന്ധു വീടുകളിൽ എത്തി താമസിച്ചാണ് പൊങ്കാല സമർപ്പിച്ചത്. അഭൂതപൂർവ്വമായ തിരക്കാണ് ഇന്നലെ ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് പൊങ്കാല ആരംഭിച്ചതോടെ ദര്‍ശനം തേടിയെത്തിയവരുടെയും താലപ്പൊലിക്കാരുടെയും തിരക്ക് നിയന്ത്രണാതീതമായി.രാത്രി 7.45കഴികെ ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്തിൽ ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നബൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് കർമ്മം നടത്തി. ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 5.45ന് ദേവിക്ക് നെയ്യഭിക്ഷേകം, തുടർന്ന് തേനഭിഷേകം,6.15ന് ഉദയാസ്തമനപൂജ, ക്ഷേത്രത്തിന് മുന്നിൽ പറ സമർപ്പണം,നാരായണീയപാരായണം, രാവിലെ 8ന് ഭദ്രകാളിപൂജ,9ന് ത്രികാലപൂജ, രാവിലെ 9നും വൈകുന്നേരം 6നും കിഴക്കേ ആൽത്തറയിൽ മാടൻതമ്പുരാന് വിശേഷാൽ പൂജ, വൈകുന്നേരം 5.30ന് നൃത്തസന്ധ്യ,6ന് സോപാനസംഗീതം,7.30ന് നൃത്തനൃത്യങ്ങൾ,9ന് സംഗീതസദസ് എന്നീ പരിപാടികൾ ഉണ്ടായിരിക്കും.
ഫോട്ടോ: പുറ്റിങ്ങൽ പൊങ്കാല
No comments:
Post a Comment