അഞ്ചുകോടി രൂപ അനുവദിച്ചു നിർമാണം ആരംഭിച്ച കുളമട-വേളമാനൂർ-പള്ളിക്കൽ റോഡ് തകർച്ചയിൽ. കഴിഞ്ഞ ശബരിമല തീർഥാടനത്തിനുമുൻപ് റോഡുനിർമാണം പൂർത്തിയാക്കാൻ
പദ്ധതിയിട്ട റോഡിൽ ഇന്ന് കാൽനടയാത്രപോലും പറ്റാത്ത അവസ്ഥയിലായി.റോഡുനിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതുമൂലം റോഡിനിരുവശവും താമസിക്കുന്നവരുടെ അവസ്ഥ ദയനീയമാണ്. രൂക്ഷമായ പൊടിശല്യംമൂലം പലരും ബുദ്ധിമുട്ടുന്നു.
റോഡുനിർമാണം പൂർത്തിയാക്കാൻ ജനങ്ങൾ മുട്ടാത്ത വാതിലുകളില്ല.
കുളമടമുതൽ പള്ളിക്കൽവരെ അഞ്ചരക്കിലോമീറ്റർ നീളത്തിലുള്ള റോഡുനിർമാണം ആരംഭിച്ചിട്ട് ഒരുവർഷത്തിലേറെയായി. റോഡു നിർമാണത്തിന്റെ 70 ശതമാനംപോലും പൂർത്തിയായിട്ടില്ല. എസ്റ്റിമേറ്റ്പ്രകാരം 360 മീറ്റർ ഓടയും വേളമാനൂരിൽ താഴ്ന്നപ്രദേശങ്ങളിലെ പാർശ്വഭിത്തി നിർമാണവും ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ല.കാലവർഷക്കെടുതികളും രൂക്ഷമായ കോവിഡ് വ്യാപനവും നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവും നിർമാണ പ്രവൃത്തികളെ ബാധിച്ചതായി കരാറുകാരും പറയുന്നു.
റോഡുപുനർനിർമാണ പ്രവൃത്തികൾ ഭൂരിഭാഗവും പൂർത്തിയായതായും ടാറിങ് ജോലികളും താഴ്ന്ന പ്രദേശങ്ങളിലെ റോഡുസംരക്ഷണഭിത്തിയുടെ നിർമാണവും പൂർത്തിയാക്കി കരാർ കാലാവധിക്കു മുൻപുതന്നെ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ പറഞ്ഞു.
No comments:
Post a Comment