ധീര മുരുകാനന്ദൻ
ബലിദാനദിനം
വിദ്യാർത്ഥി പരിഷത്തിലൂടെ മനസുകളെ കീഴടക്കി ദേശീയ കാഴ്ച്ച പാടുകൾ ജനകീയമായ ആ നാൾ വഴികൾ.. ധനുവച്ചപുരത്തിന് പറയാനുണ്ട്.. ഒന്നും ഇല്ലാത്ത കാലഘട്ടത്തിൽ നിന്നും ഒരു നാടിന്റെ കരുത്തായ് മാറിയ ദേശീയ മുന്നേറ്റത്തിന്റെ ജനകീയ ഇടപെടലുകളെ കുറിച്ച്.. അതിലേക്ക് വഴി തെളിയിച്ച ഒരു വഴി വിളക്കുണ്ട്.. മുരുകാനന്ദൻ... പ്രാണപ്രതിഷ്ഠയിൽ ദേശീയതയെ പ്രോജ്ജ്വലിപ്പിച്ച ധീരനായ ABVP പ്രവർത്തകൻ..
VTM കോളേജും കോളജിന്റെ നാലു ചുറ്റിലും മാർക്സിസ്റ്റ് ഭീകരരുടെ പാർട്ടി ഗ്രാമം ആയിരുന്ന കാലം. മുരുകാനന്ദൻ, ഹർഷൻ തുടങ്ങിയവർ ABVP യെ സജീവമാക്കി.. SFI യുടെ ആ കോട്ടകൾ തകർത്താണ് മുരുകാനന്ദൻ കടന്നുവന്നത്.. ചെങ്കോട്ട പൊളിച്ച് ABVP യൂണിയൻ നേടി.. ആ വർഷം തന്നെ SFI യുടെ കോടതി വധശിക്ഷക്കും വിധിച്ചു. 1999... ഏപ്രിൽ 9ന്... കമ്മ്യൂണിസ്റ്റ് ക്രിമിനലുകൾ അത് നടപ്പിലാക്കി.. ക്യാമ്പസിലെ ആൾക്കൂട്ട കൊലപാതകം.. ക്രിക്കറ്റ് ബാറ്റു കൊണ്ട് തല തല്ലി പൊളിച്ച് കമ്മ്യൂണിസ്റ്റ് ക്രിമിനലുകൾ അത് നടപ്പിലാക്കി.. മുരുകാനന്ദനെ വളഞ്ഞ് അക്രമിച്ചു അടിച്ചു കൊന്നു. ഹിസ്റ്ററി അദ്ധ്യാപിക ലീലാമണി ടീച്ചർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആ കയ്യിൽ മുറുകെ പിടിച്ച് മുരുകാനന്ദൻ പ്രാണൻ വെടിഞ്ഞു.
മുരുകാനന്ദൻ മരിക്കുന്ന സമയത്ത് ABVP യൂണിയൻ നേടി.. വിദ്യാർത്ഥികളുടെ സ്നേഹ ഭാജനമായിരുന്ന മുരുകാനന്ദനെ കൊന്ന SFI പ്രവർത്തകർക്ക് സഹപാഠികൾ നൽകിയ മറുപടി SFI യുടെ വെള്ള കൊടി യെ ക്യാമ്പസിന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊണ്ടായിരുന്നു. മനസിൽ നിന്നും കമ്മ്യൂണിസ്റ്റ് കലാപ രാഷ്ടീയത്തെ പുറത്താക്കിയ വിദ്യാർത്ഥികൾ പിന്നീട് ABVP യെ ഹൃദയത്തോട് ചേർത്തു.
വെളളറട സ്വദേശിയായ മുരുകാനന്ദൻ ധനുവച്ചപുരം VTM NSS കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി ആയിരുന്നു.
മുരുകാനന്ദനെ പോലുള്ളവരുടെ ബലിദാനങ്ങളിൽ നിന്നും ആയിരക്കണക്കിന് കാവി പതാകകൾ ഉയർന്നു.. തളരാതെ ആയിരങ്ങൾ അവ ഏന്തുവാൻ അണിനിരന്നു..
വിദ്യാർത്ഥികളുടെ മനസ്സിലെ ആ മഹാശക്തിക്ക്
ഒരായിരം ബാഷ്പാഞ്ജലികൾ
No comments:
Post a Comment