കൊല്ലം: കൊടും വരൾച്ചയിലും മണ്ണെടുക്കാൻ അനുമതി നൽകുകയാണ് ജിയോളജി വകുപ്പ് അധികൃതർ. നാടുമുഴുവൻ ജലക്ഷാമത്താൽ വലയുമ്പോഴാണ് യാതൊരു നിയന്ത്രണവുമില്ലാതെ മണ്ണെടുക്കാൻ അനുമതി നൽകുയാണ്.
മുൻമ്പ് ഒരുസ്ഥലത്തുനിന്ന് 60 ലോഡ് മണ്ണെടുക്കാൻ ഒരു ദിവസമായിരുന്നു അനുമതി ജിയോളജി വകുപ്പ് നൽകിയിരുന്നത്. എന്നാൽ, ഇപ്പോൾ ഒരുദിവസം എന്നത് രണ്ടും മൂന്നും
ദിവസമാക്കി മാറ്റി. ഒരോ ദിവസം കൊടുക്കേണ്ട അനുമതി പോലും രണ്ടുദിവസമായി നൽകുന്നത് മണ്ണുമാഫിയായെ സഹായിക്കാനാണെന്ന ആരോപണമാണ് ഉയരുന്നത്.
വീട് വെയ്ക്കാൻ എന്ന ആവശ്യത്തിനാണ് മണ്ണെടുക്കാൻ അനുമതി നൽകുന്നത്. ഈ അനുമതിയുടെ മറവിൽ ഏക്കറുകണക്കിന് മണ്ണാണ് ഇപ്പോൾ എടുക്കുന്നത്. അൻപത് അറുപത് ലോഡ് മണ്ണ് എടുക്കാൻ ആണ് പാസ് കൊടുക്കുന്നത് എങ്കിൽ ആ പാസിന്റെ മറവിൽ അഞ്ഞൂറ് ലോഡ് മണ്ണ് എങ്കിലും കരമണ്ണ് മാഫിയ കടത്തിയിരിക്കും.
@ ജിയോളജി വകുപ്പ് നൽകുന്ന
അനുമതിയിൽ എല്ലാം അവസാനിക്കും
മണ്ണെടുക്കാൻ അനുമതി നൽകുന്ന
ജിയോളജി വകുപ്പ് അധികൃതർ, പിന്നീട് സ്ഥല പരിശോധന നടത്താത്തതാണ് വലിയ രീതിയിലുള്ള നിയമലംഘനങ്ങൾക്ക് കാരണം. പല പഞ്ചായത്തുകളും മണ്ണെടുക്കുന്നതിന് പല നിബന്ധനകൾ വച്ചിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റികൂടി തീരുമാനമെടുത്ത അളവിൽ കൂടുതൽ മണ്ണെടുക്കാൻ പാടില്ല എന്ന നിബന്ധന സമ്മതിച്ചാലാണ് സ്ഥല ഉടമയ്ക്ക് മണ്ണ് നീക്കാൻ പഞ്ചായത്തിൽനിന്ന് അനുമതി ലഭിക്കുക. പിന്നീട് ജിയോളജിയിൽ നിന്നുലഭിക്കുന്ന അനുമതിപത്രത്തിൽ തിരുത്തലുകൾ നടത്തി വ്യാപകമായി മണ്ണെടുപ്പ് നടത്തുകയാണ് പതിവ്.
സ്ഥല ഉടമകൾക്കുവേണ്ടി ഇത്തരം അനുമതി ജിയോളജി വകുപ്പിൽനിന്നും പഞ്ചായത്തിൽനിന്നും വാങ്ങുന്നത് മണ്ണുമാഫിയകളാണ്. ഏജന്റുമാർ മുഖേനയാണ് പാസ് സംഘടിപ്പിക്കുന്നത്.
വീടുവയ്ക്കാനെന്ന പേരിൽ മണ്ണ് നീക്കം ചെയ്തശേഷം പിന്നീട് അവിടെ വീടുവയ്ക്കുന്നവരുടെ എണ്ണവും വളരെ കുറവാണ്. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നൽകുന്ന പാസിൽ മണ്ണ് എടുക്കുന്നതിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാസ് അനുവദിച്ച് ഒരുവർഷത്തിനകം കെട്ടിടത്തിന്റെ അടിത്തറയുടെയെങ്കിലും നിർമാണം നടത്തണമെന്നും നിർദേശമുണ്ട്. ഇതു നടന്നില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇതു നടക്കാറില്ല. ആരെങ്കിലും പരാതിയുമായി ചെന്നാൽ പേരിന് വേണ്ടി ജിയോളജി വകുപ്പ് മുൻപ് ഇത്തരത്തിൽ നിർമാണം പ്രവർത്തനം നടത്താത്തവർക്ക് നോട്ടീസ് നൽകിയാലും അതിൽ മേൽ ഒരു നടപടിയും സ്വീകരിക്കില്ല.
@ വകുപ്പ് തല പരിശോധനയില്ല
റവന്യൂ, പോലീസ്, ജിയോളജി എന്നീ വകുപ്പുകൾ പരിശോധനകൾ നടത്തുന്നത് പേരിനു മാത്രമായി. പോലീസ് പരിശോധന പേരിന് പിഴയീടാക്കൽ മാത്രമാണ് നടക്കുന്നത്. അനുമതി പത്രം ഉള്ളതിനാൽ മറ്റ് നടപടികൾ സ്വീകരിക്കാനും പോലീസിന് സാധിക്കുന്നില്ല. അഥവാ മോട്ടോർ വാഹന വകുപ്പ് അമിത ലോഡ് കയറ്റിയ വാഹനം പിടിച്ചാൽ രാഷ്ട്രീയ ഇടപെടൽ മൂലം വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതിനാൽ മോട്ടോർ വാഹന വകുപ്പും പരിശോധന നടത്താറില്ല. ഇതെല്ലാം കൊണ്ട് തന്നെ കരമണ്ണ് മാഫിയ നാട്ടിലെ മലകളായ മലകൾ എല്ലാം ഇടിച്ചു നിരത്തി വയലുകൾ ആയ വയലുകൾ എല്ലാം നികത്തുകയാണ്. ജിയോളജി
പാസ് കൈയിൽ കിട്ടിയാൽ പിന്നെ
പോലിസ് റവന്യു അധികാരികൾക്ക് മുന്നിലേക്ക് മണ്ണ് മാഫിയ എത്തും
കാണേണ്ട രീതിയിൽ കണ്ടു കഴിഞ്ഞാൽ പിന്നെ പ്രാദേശിക രാക്ഷ്ട്രീയ നേതൃത്വത്തെ കയ്യിലെടുത്തു കൊണ്ട് കരമണ്ണു ഖനനം തുടങ്ങും.പോലിസ് പരിശോധനയില്ല റവന്യു പരിശോധനയില്ല വാഹനവകുപ്പിന്റെ പരിശോധനയില്ല രാവെന്നോ പകലെന്നോ ഇല്ലാതെ നടത്തുന്ന കരമണ്ണ് ഖനനത്തിൽ ഒരു കുന്നിടിച്ചു കൊണ്ട് ഏക്കറോളം വരുന്ന വയലുകൾ നികന്നിരിക്കുമെന്ന് ഇ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
@ വ്യാജപാസുകളും വ്യാജ രേഖകളും
കരമണ്ണ് മാഫിയയ്ക്ക് വ്യാജപാസുകളും വ്യാജ രേഖകളും സംഘടിപ്പിച്ചു കൊടുക്കുന്ന സംഘങ്ങളും ഇ മേഖലയിൽ സജീവമാണ്.ഒരു പാസ് കിട്ടിയാൽ നിമിഷങ്ങൾക്കകം തന്നെ വ്യാജ സീലുകൾ ഉപയോഗിച്ച് വ്യാജ പാസുകൾ യാതൊരു സംശയയവും ഉണ്ടാകാത്ത രീതിയിൽ സംഘടിപ്പിക്കുന്ന ഏജന്റുമാർ ഉണ്ട് അത് കൊണ്ട് തന്നെ കരമണ്ണു കടത്തുന്നതിന് ജിയോളജിയുടെ വ്യാജപാസുകൾ നിർമ്മിക്കുന്ന സംഘംങ്ങളും ഇ രംഗത്ത് സജീവമാണ്. വ്യാജപാസുകളെ കുറിച്ച് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു അന്വേഷണവും നടത്തിയിട്ടില്ല.
No comments:
Post a Comment