Thursday, 28 April 2022

അനധികൃത കരമണ്ണ് ഖനനം പ്രതിക്ഷേധവുമായി നാട്ടുകാർ

അനധികൃത കരമണ്ണ് ഖനനം പ്രതിക്ഷേധവുമായി നാട്ടുകാർ 
ചാത്തന്നൂർ: ജിയോളജിയുടെ പാസ് ദുരുപയോഗം ചെയ്തു കൊണ്ട് അനധികൃത കരമണ്ണ് ഖനനവുമായി
കരമണ്ണ്മാഫിയ പ്രതിക്ഷേധവുമായി നാട്ടുകാർ. ചിറക്കര പഞ്ചായത്തിലെ എസ് എൻ കോളേജ് - വിമല സെൻട്രൽ സ്കൂൾ റോഡിൽ സംസ്കൃതി കലാകേന്ദ്രത്തിന് സമീപമുള്ള
ഒരേക്കറോളം വരുന്ന ഭൂമിയിൽ നിന്നാണ് ആയിരകണക്കിന് ലോഡ് മണ്ണ് മാറ്റിയത്.
 വീട് വയ്ക്കുന്നതിന് വേണ്ടിയുള്ള അഞ്ചു സെന്റ് വസ്തുവിൽ നിന്നും മണ്ണ് മാറ്റുവാൻ ജിയോളജിയിൽ നിന്നും അനുവദിച്ച പാസ് ഉപയോഗിച്ചാണ് ഒരേക്കർ ഭൂമിയിൽയിൽ നിന്നും ആയിരകണക്കിന് ലോഡ് മണ്ണ് നീക്കം ചെയ്തത്.ബാംഗ്ലൂരിൽ സ്ഥിരമായി താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയുടെ പ്രമാണമടക്കമുള്ള രേഖകൾ ഹാജരാക്കി ചിറക്കര പഞ്ചായത്തിന്റെയും വില്ലേജ് അധികൃതരുടെയും ഒത്താശയോടെയാണ് 
മണ്ണ് ഖനനം ചെയ്യുന്നത്. എല്ലാ ചട്ടങ്ങളും ലംഘിച്ചു കൊണ്ട് സമീപ വസ്തുകൾക്കും റോഡിനും ഭീഷണിയായി മാറിയതോടെ നാട്ടുകാരും
സംസ്കൃതി കലാകേന്ദ്രം പ്രവർത്തകരും പരാതിയുമായി രംഗതെത്തിയെങ്കിലും പെർമ്മിറ്റ് ഉണ്ടെന്ന് കള്ളം പറഞ്ഞു കൊണ്ട് പോലീസിനെയും നാട്ടുകാരെയും കബളിപ്പിച്ചു കൊണ്ട് ഖരമണ്ണ് ഖനനം തുടർന്ന്  ഇത് സംബന്ധിച്ച് കലാകേന്ദ്രം പ്രവർത്തകർ രേഖമൂലം പരാതി പഞ്ചായത്തിനും, വില്ലേജിനും, ജിയോളജി വകുപ്പിനും കളക്ടർക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 
 പോലിസ് എത്തി രേഖകൾ പരിശോധന നടത്തി ജിയോളജിയുടെ വ്യാജപാസും മറ്റ് രേഖകളും പിടിച്ചെടുക്കുകയും 
ജെസിബിയും ടിപ്പർ ലോറികളും 
പിടിച്ചെടുക്കുകയും കേസ് എടുക്കുകയും ചെയ്തതോടെ കലാകേന്ദ്രം പ്രവർത്തകർക്ക് എതിരെ വധഭീഷണിയുമായി കരമണ്ണ് മാഫിയ രംഗതെത്തി. ജിയോളജി വകുപ്പ് അധികൃതർ യാതൊരു പരിശോധനയും നടത്താതെ പാസ് അനുവദിക്കുകയും ഒരു ദിവസം 15ലോഡ് എന്ന കണക്കിൽ മൂന്ന് ദിവസം 45ലോഡ് എന്ന പെർമിഷന്റെ അടിസ്ഥാനത്തിലാണ് ആയിരകണക്കിന് ലോഡ് മണ്ണ് മാറ്റിയത്. ചിറക്കര ഗ്രാമപഞ്ചായത്തിലെ സിപിഎം നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ നടത്തിയ പഞ്ചായത്ത്‌ വില്ലേജ് അധികൃതർ പഞ്ചായത്തിനും ഭൂവുടമയ്ക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.

@ അനധികൃത കരമണ്ണു ഖനനം നടത്തിയ ഭൂവുടമയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണം - സംസ്‌കൃതി കലാവേദി

നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി അനധികൃത കരമണ്ണ് ഖനനം നടത്തിയ
ഭൂവുടമയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കാരംകോട് സംസ്‌കൃതി കലാവേധി പ്രവർത്തകർ പറഞ്ഞു. സമീപ വസ്തുക്കൾക്ക്‌ ഭീഷണിയായി ചട്ടം ലംഘിച്ചു കൊണ്ടാണ് ഇവിടെ കരമണ്ണ് ഖനനം നടത്തിയിരിക്കുന്നത്. ഇവിടെ പൂർവ്വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും
സംസ്‌കൃതി കലാവേധി പ്രവർത്തകരായ
രാജേഷ് മുല്ലശ്ശേരിയിൽ,
ശ്യംകുമാർ പി കെ, രാജൻ പിള്ള എന്നിവർ പറഞ്ഞു.
ഫോട്ടോ:നിയമങ്ങൾ കാറ്റിൽ പറത്തി കരമണ്ണ് ഖനനം നടത്തിയ ഭൂമി.

No comments:

Post a Comment