മയക്കുമരുന്ന് വ്യാപാരി കാപ്പ നിയമപ്രകാരം ജയിലിൽ
പരവൂർ: മദ്യ മയക്കുമരുന്ന് വ്യാപരിയായ കൊടുംവാളിയെ
കാപ്പാ ചുമത്തി ജയിലിലടച്ചു.
പരവൂര്‍ വില്ലേജില്‍ കുറുമണ്ടല്‍ പൂക്കുളം സുനാമി കോളനി ഫ്ളാറ്റ് നമ്പര്‍ ഏഴ്, വീട് നമ്പര്‍ 60 ല്‍ ചെല്ലപ്പന് മകന് കലേഷ് (30)നെയാണ് കാപ്പാ പ്രകാരം
ജയിലിൽ അടച്ചത്. പരവൂര്‍, കൊട്ടിയം, പളളിത്തോട്ടം, ശക്തികുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മയക്ക്മരുന്ന് കേസുകളിലും അടിപിടി കേസുകളിലും ഉള്‍പ്പെട്ടയാളാണ് ഇയാള്‍.കൊല്ലത്തെ മയക്കുമരുന്ന് ശ്രഖലയിലെ പ്രാധാന കണ്ണിയാണ്.
പരവൂര്‍ കുറുമണ്ടല്‍ സുനാമി കോളനിക്ക് സമീപം നിന്നും 1.100 കിലോ ഗ്രാം ഗഞ്ചാവുമായി പിടിയിലായതിന് കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷ അനുഭവിച്ചു വരികെ പരോൾ
കാലയളവില്‍ നില്ക്കുന്ന സമയത്താണ് ഇയാളില്‍ നിന്നും 4.860 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കാപ്പാ ചുമത്തിയത്. ജില്ലയിലെ വിവിധ പോലീസ്, എക്സൈസ്സ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ മയക്ക് മരുന്ന് വ്യാപാരത്തിനും, കവര്‍ച്ചയ്ക്കും, അനഃധികൃത ചാരയ നിര്‍മ്മാണത്തിനും, സ്ത്രീകള്‍ക്കെതിരെയുളള അതിക്രമത്തിനും അടിപിടിക്കുമായി 16 ഓളം കേസുകള്‍ നിലവിലുണ്ട്. വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ കോടതി ഇയാളെ ശിക്ഷിച്ചിട്ടുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയതിന് ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരവും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
നിരന്തരം കൂടിയ അളവില്‍ കഞ്ചാവ് കടത്തി വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമടക്കം വിതരണം ചെയ്യുന്ന ഇയാളെ മുൻപും ഒരു തവണ കാപ്പ ചുമത്തി ജയിലിലാക്കിയിട്ടുണ്ട്. വീണ്ടും കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടതിനാലാണ് ഇയാള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി നാരായണന് റ്റി ഐ പി എസ് കാപ്പ ചുമത്തിയതെന്ന്
ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഐ എ എസിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇയാളുടെ കുറ്റകൃത്യ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ ജില്ലാ കളക്ടര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് കാപ്പാ ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. അശോക കുമാര്‍, ചാത്തന്നൂര്‍ എ സി പി ബി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരവൂര്‍ ഇന്‍സ്പെക്ടര്‍ എ.നിസാര്‍ എസ് ഐമാരായ നിതിന്‍ നളന്, പ്രദീപ്.പി എ. എസ്ഐ രമേഷ് എസ് സി പി.ഒ മുഹമ്മദ് ഷാഫി, സി പി ഒമാരായ സായിറാം, ലിജൂ എന്നിവരടങ്ങിയ സംഘമാണ് കലേഷിനെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി.
No comments:
Post a Comment