Sunday, 10 April 2022

പരിഹാരം കാണാനാവാത്ത പ്രശ്നങ്ങളും, പരിഹരിക്കുവാൻ ആളില്ലാതെയും" പാരിപ്പളളി മെഡിക്കൽ കോളേജ്‌.

"പരിഹാരം കാണാനാവാത്ത  
പ്രശ്നങ്ങളും, പരിഹരിക്കുവാൻ ആളില്ലാതെയും" പാരിപ്പളളി മെഡിക്കൽ കോളേജ്‌.

@ മെഡിക്കൽ കോളേജ് 
എച്ച് എം സി  പുനഃസംഘടിപ്പിക്കണം.

ചാത്തന്നൂർ : കേരളത്തിലെ മികച്ച മെഡിക്കൽ കോളേജായി ഉയർത്തികൊണ്ടു വരുവാൻ അടിസ്ഥാന സൗകര്യങ്ങളായ സ്ഥലവും കെട്ടിടങ്ങളുമുള്ള പാരിപ്പളളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. 
ഇ എസ് ഐ കോർപ്പറേഷന്റെ കീഴിലായിരുന്നു മെഡിക്കൽ കോളേജ് സംസ്‌ഥാന സർക്കാർ ഏറ്റെടുത്ത് സർക്കാർ മെഡിക്കൽ കോളേജായി ഉയർത്തിയതോടെ 
കൊല്ലം ജില്ലയുടെയും സമീപ പ്രദേശങ്ങളിലിലെയും സാധാരണക്കാരുടെ 
പ്രതീക്ഷയായിരുന്ന പാരിപ്പളളി മെഡിക്കൽ കോളേജിന്
ഒരു താലൂക്ക് ആശുപത്രിയുടെ നിലവാരം പോലും പുലർത്താൻ കഴിയുന്നില്ലന്ന് വ്യാപകമായി ആക്ഷേപമുണ്ട്.

സംസ്‌ഥാന ബഡ്ജറ്റിൽ പോലും പാരിപ്പളളി മെഡിക്കൽ കോളേജിന് അപര്യാപ്തമായ തുക മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്.
കോടികൾ  ചിലവഴിച്ച് 
കെട്ടിട സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെങ്കിലും സർക്കാർ 
മെഡിക്കൽ കോളേജ് പ്രവർത്തനം പൂർണ്ണമാക്കു വാനുള്ള  ന്യൂറോ സർജറി, ന്യൂറോളജി, യൂറോളജി, തുടങ്ങിയ 
വിഭാഗങ്ങൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ലാത്തത് കൊണ്ട് 
സാധാരണക്കാർക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. 
ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളേജിൽ റോഡ് അപകടങ്ങൾ പറ്റിയും, മറ്റ് അത്യാഹിതങ്ങൾ സംഭവിച്ചും ദിനംപ്രതി നിരവധി പേരാണ് എത്തുന്നത് ഇവിടെ സ്കാനിങ് , ന്യൂറോ ഡോക്ടറുടെയും അഭാവം മൂലം റഫർ ചെയ്തു തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് വിടുകയാണ് പതിവ് ഇത് വഴി പാരിപ്പളളി മെഡിക്കൽ കോളേജിന് റഫറൻസ് ആശുപത്രി എന്ന ആക്ഷേപവുമുണ്ട്.

കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കാത്ത് ലാബ് സേവനം പോലും ഇന്നും രോഗികൾക്ക് അന്യമാണ് 2500 ഒ പി വരെ ഉണ്ടായിരുന്ന മെഡിക്കൽ കോളജിൽ സ്‌പെഷ്യലിറ്റി കേഡറുകളുടെ കുറവ് മൂലം ഒ പി ഗണ്യമായി കുറഞ്ഞു.
ഇവിടെ കൊവിഡ് ഐസ്വലേഷനും ,ഐ സി യു വുമാണ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്.

ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ പ്രവർത്തന വീഴ്ച മൂലം മെഡിക്കൽ കോളേജ് പരിസരം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് .മെഡിക്കൽ കോളേജ് കെട്ടിടങ്ങളുടെ ചുവര് വരെ പാഴ് മരങ്ങൾ വളർന്ന് പന്തലിച്ച് കാട് മൂടി കിടക്കുന്നു. ഇതൊക്കെ ശ്രദ്ധിക്കേണ്ടുന്ന മെഡിക്കൽ കോളേജ് ഹെൽത്ത് മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേർന്നിട്ട് വർഷങ്ങളായി.
രാഷ്ട്രീയ പാർട്ടി നോമിനികളെ തീരുമാനിച്ചു 
ഹെൽത്ത് മാനേജ്‌മെന്റ് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ  രാഷ്ട്രീയ പാർട്ടികളിൽ തുടരുന്ന  തർക്കം മൂലമാണ് കമ്മിറ്റി പുനസംഘിപ്പി ക്കുവാൻ സാധിക്കാത്ത 
തെന്നും ആക്ഷേപമുണ്ട്.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഓരോ വർഷവും അഫിലിയേഷൻ പുതുക്കുമ്പോൾ കണ്ടെത്തുന്ന ന്യൂനതകൾ ഉടൻ പരിഹരിക്കാം എന്ന സത്യവാങ്മൂലം നൽകുന്നതല്ലാതെ.അധികൃതർ യാതൊരു പരിഹാര നടപടികളും സ്വീകരിക്കാറില്ല.
ട്രയിനേജ് സൗകര്യങ്ങളുടെ അപര്യാപ്തത മൂലം മലിനജലം  പ്രദേശവാസികൾ ക്ക്  നിത്യ ദുരിതമായി മാറിയിരിക്കുന്നു. ഇത്‌ 
സംബന്ധിച്ചും പ്രദേശ വാസികളുടെ നിരവധി പരാതി കൾക്ക് പരിഹാരമില്ലാത്ത അവസ്ഥയാണ്. 
മെഡിക്കൽ കോളേജിലെ ഹെൽത്ത് മാനേജ്‌മെന്റ് കമ്മിറ്റി അടിയന്തരമായി പുനസംഘിപ്പിച്ച്‌ പാരിപ്പളളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ ജനകീയ നേതൃത്വം  ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.


No comments:

Post a Comment