Thursday, 28 April 2022

റോഡ് കയ്യേറി ഫ്രൂട്സ് വ്യാപാരം യാത്രകാർക്ക് ഭീഷണിയായി മാറുന്നു.



റോഡ് കയ്യേറി ഫ്രൂട്സ് വ്യാപാരം യാത്രകാർക്ക് ഭീഷണിയായി മാറുന്നു.
കൊട്ടിയം: കൊട്ടിയം ജംഗഷനിൽ ദേശിയ പാതയോരത്ത് റോഡ് കയ്യേറി ഫ്രൂട്സ് വ്യാപാരം യാത്രകാർക്ക് ഭീഷണിയായി മാറുന്നു.ദേശീയപാതയുടെ വടക്ക് ഭാഗത്ത്  തിരുവനന്തപുരം
ഭാഗത്തേക്ക് പോകേണ്ട ബസുകൾ നിർത്താൻ നാഷണൽ ഹൈവേ ബസ് ബേയ്ക്കായി സ്ഥാപിച്ചിരിക്കുന്ന സ്ഥലം കൈയ്യേറിയാണ് ഫ്രൂട്സ് വ്യാപാരം നടത്തുന്നത്. റോഡ് സൈഡിൽ ട്രാഫിക്കിനായി ഉപയോഗിക്കുന്ന
 പോലിസിൻ്റെ ബാരിക്കേഡുകളും
ബൈക്കുകൾ നിരത്തിവച്ച് കൊണ്ടാണ് 
ഫ്രൂട്ട്സ്സ് വ്യാപാര സ്ഥാപനത്തിൻ്റെ റോഡ്  കൈയ്യേറ്റം. തിരുവനന്തപുരം ഭാഗത്തേക്ക് ഭാഗത്തേക്ക് പോകുന്ന ഫാസ്റ്റ് സൂപ്പർഫാസ്റ്റ് ഓർഡിനറി ബസുകൾ കൂടാതെ അഞ്ചൽ, ചാത്തന്നൂർ, ഓയൂർ, പരവൂർ ഭാഗത്തേക്ക് പോകുന്ന ബസുകളും കൂടാതെ സിറ്റി സർവീസ് ബസുകളും അടക്കം നൂറ് കണക്കിന് ബസുകൾ ദിവസവും വന്ന് പോകുന്ന ഇവിടെ ഒരേ സമയം അഞ്ചും ആറും ബസുകൾ യാത്രക്കാരെ കയറ്റിയിറക്കുന്ന സ്ഥലമാണിത്.


ഫാസ്റ്റ് സൂപ്പർഫാസ്റ്റകൾ അനേകം സ്ഥലങ്ങളിലേക്ക് പോകേണ്ട കെ.എസ് ' ആർ 'ടി സി, സ്വകാര്യ ബസുകളാണ് മിനിറ്റുകളുടെ വ്യത്യസത്തിൽ ഇവിടെ വന്ന് പോകുന്നത്. ഇവിടെയാണ് 
ബൈക്കുകളും പ്ലാസ്റ്റിക് ബാസ്കറ്റുകളും ഉപയോഗിച്ച് തടസങ്ങൾ സൃഷ്ടിച്ചു കൊണ്ട് കച്ചവടം നടത്തുന്നത്.ഇത് മൂലം 
ബസുകൾ ഒതുക്കി നിർത്താനും ആളിനെയിറക്കാനും പറ്റില്ലെന്ന് ബസ് ഡ്രൈവർമാർ ആരോപിക്കുന്നു.പലപ്പോഴും സൂപ്പർ ഫാസ്റ്റ് ബസുകൾ റോഡിൽ നിർത്തി ആളിനെയിറക്കേണ്ട അവസ്ഥയാണ് 
  പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവർമാർ ഫൈൻ ഒടുക്കേണ്ട അവസ്ഥയാണന്നും സ്വകാര്യ ബസ് ജീവനക്കാരും പറയുന്നു.പോലീസിനോടും പരാതി പറഞ്ഞിട്ടും കാര്യമില്ലായെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡിൽ തടസങ്ങൾ സൃഷ്ടിച്ചിരിക്കുന്ന ബൈക്ക് യാത്രകാർക്കെതിരെ കേസ് എടുക്കുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള വസ്തുക്കൾ എടുത്തു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപകടങ്ങൾ ഉണ്ടാകുന്നതിന് അവസരം നൽകാതെ ഈ ബസ് ബേയിലെ കയ്യേറ്റത്തിനെതിരെ പോലിസ് ശക്തമായി നടപടി സ്വീകരക്കണമെന്നും ആവശ്യം ഉയരുകയാണ് 

ഫോട്ടോ:ബസ് ബേ കൈയ്യേറി വച്ചിരിക്കുന്ന സാധനങ്ങളും ബൈക്കുകളും 

No comments:

Post a Comment