കൊല്ലം: വിഷുവിന്റെയും വ്രതശുദ്ധിയുടെയും ഈസ്റ്ററിന്റെയും നാളുകൾ പഴവിപണിയെ കൂടുതൽ സജീവമാക്കിയെങ്കിലും ദിനംപ്രതി ഉയരുന്ന വിലനിലവാരം വിപണിയെ പിന്നോട്ടടിക്കുന്നു. നാടൻ ഇനങ്ങളും വിദേശത്തുനിന്നെത്തിയ ഉണക്കിയ പഴങ്ങളുമാണ് നോമ്പുകാലത്ത് പ്രീയം
ദാഹവും ക്ഷീണവും മാറ്റുന്ന തണ്ണിമത്തനും കരിക്കിനും പ്രിയം കൂടിയതോടെ വില നിലവാരവും തോന്നുംപടിയായി.
നോമ്പുകാലത്തുണ്ടാകുന്ന സ്വഭാവിക വിലവർധന പഴവിപണിയെ അല്പം പിറകോട്ടടിച്ചെങ്കിലും വിഷുവും ഈസ്റ്ററുമെല്ലാം പടിവാതിൽക്കൽ എത്തിയതോടെ വില കുതിക്കുകയാണ് ഒപ്പം കച്ചവടക്കാർ തോന്നുംപടി വില്പനയും തുടങ്ങി. സാധാരണഗതിയിൽ
രാവിലെയും വെയിലാറുന്ന വൈകുന്നേരങ്ങളിലുമാണ് പഴവിപണിയിൽ തിരക്കേറുന്നത്.ഇപ്പോൾ വൈകുന്നേരങ്ങളിലെ മഴ മൂലം കച്ചവടം മന്ദഗതിയിലായതായി കച്ചവടക്കാർ പറയുന്നു.
@ പഴ വർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള
നോമ്പുതുറ സാധാരണക്കാരന് അന്യമാകുന്നു.
നോമ്പുകാലത്ത് ഒഴിച്ചുകൂടാനാവാത്തതാണ് പഴവർഗങ്ങൾ. ദിവസേനയുള്ള നോമ്പുതുറക്കൽ ചടങ്ങുകളിൽ പഴങ്ങളാണ് കൂടുതലും ഉൾപ്പെടുത്തുന്നത്. എന്നാൽ ദിനംപ്രതിയുണ്ടാകുന്ന വിലവർധന സാധാരണക്കാരന് പഴവർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള നോബ് തുറ അന്യമാകുകയാണ് ഇത്തവണ
ഇത്തവണ 10 മുതൽ 30 രൂപ വരെയാണ് വില കൂടിയിരിക്കുന്നത് യാതൊരു മാന:ദണ്ടവും പാലിക്കാതെയാണ് കച്ചവടക്കാർ വില കൂട്ടുന്നത്.
80 രൂപയുണ്ടായിരുന്ന നാരങ്ങ കിലോയ്ക്ക് ഇപ്പോൾ 100 ന് മുകളിൽ കച്ചവടക്കാരുടെ ഇഷ്ടം പോലെ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നു.
70 രൂപയുണ്ടായിരുന്ന കറുത്ത മുന്തിരിക്ക് വില 80 ആയി. ആപ്പിൾ ഒന്നാം തരത്തിന് ഫ്രാൻസിൽ നിന്നുള്ള തിന് 220 രൂപയാണ്. ഇറ്റലിയിൽ നിന്നുള്ള രണ്ടാംതരത്തിന് 180-200 രൂപയും. പച്ച ആപ്പിളിന് 220-240 രൂപയും
മാതളങ്ങ വില 150 ൽ നിന്ന് 180 ലേക്കെത്തി. 60 രൂപയുണ്ടായിരുന്ന കൈതച്ചക്കയ്ക്ക് 80 രൂപയായും ഏത്തപ്പഴത്തിന് 10 രൂപ വർധിച്ച് 70 രൂപയുമായി.120 രൂപ മുതലാണ് മുസംബിയുടെ വില.കിവിപ്പഴം നാല് എണ്ണമുള്ള പാക്കറ്റ് 120രൂപയുമാണ്.
@ തണ്ണിമത്തനാണ് താരം
ചൂടുസമയത്ത്
പഴവിപണിയിൽ താരം തണ്ണിമത്തനാണ്.
ചൂട്. കുറഞ്ഞു
മഴ പെയ്തിട്ടും വില കൂടി തന്നെ. ഇളംപച്ച നിറത്തിലുള്ള തണ്ണിമത്തൻ മുതൽ സ്വർണനിറത്തിലുള്ള തണ്ണിമത്തൻ വരെ ഇന്ന് വിപണിയിൽ സുലഭമാണ്. നോമ്പ് തുറക്കുന്ന ചടങ്ങിലും തണ്ണിമത്തനാണ് കൂടുതലും ഉൾപ്പെടുത്തുന്നത്. ചൂടിൽനിന്ന് ആശ്വാസമേകാൻ തണ്ണിമത്തൻ ജ്യൂസിനും വിപണിയിൽ പ്രിയമേറിയിട്ടുണ്ട് ഇതെല്ലാം കൊണ്ട് തന്നെ തണ്ണിമത്തന്റെ വിലയും വർധിച്ചിട്ടുണ്ട്. വലിയ തണ്ണിമത്തന്റെത് 18 ൽനിന്ന് 24 ലേക്കും ചെറുത് 15 ൽ നിന്ന് 20 ലേക്കും വില ഉയർന്നു, ഒറഞ്ചിന് വില കുറഞ്ഞുവെങ്കിലും ഇപ്പോൾ വരവ് കുറഞ്ഞത് മൂലം കിട്ടാനില്ല, വെളുത്ത മുന്തിരി കിലോ 100-120രൂപയും കറുത്ത മുന്തിരി 100രൂപയുമാണ്.
@ വിദേശികളാണ് താരം.
ഒരുകാലത്ത് നഗരഗ്രാമ വിത്യാസമില്ലാതെ
നാടൻ പഴങ്ങളാണ് ഏറ്റവും കൂടുതൽ വിറ്റിരുന്നത്. എന്നാൽ ഇന്ന് നാടൻപഴങ്ങൾ കുറവാണെന്ന് വ്യാപാരികൾ പറയുന്നു.മാങ്ങ പോലും അന്യസംസ്ഥാനത്ത് നിന്നുമാണ് എത്തുന്നത്.മാമ്പഴക്കാലമായിട്ടും
കേരളത്തിന് പുറത്തുനിന്നെത്തുന്നതിനാൽ
മാമ്പഴങ്ങളുടെ വില കൂടാൻ കാരണമാകുന്നു. കിലോയ്ക്ക് 100 രൂപ മുതലുള്ള മാങ്ങകളാണ് വിപണിയിലുള്ളത്.സപ്പോട്ട എന്ന പേരുള്ള വെളിയിൽ നിന്നും വരുന്ന മാങ്ങയ്ക്ക് 120, കിളിച്ചുണ്ടൻ 100, പഞ്ചവർണ്ണൻ 120 എനിങ്ങനെയാണ്. നാട്ടിലെങ്ങും മാബഴകാലമായിട്ടും വിപണിയിൽ നാടൻ മാങ്ങ എത്തുന്നില്ല എന്ന് കച്ചവടക്കാർ പറയുന്നു.
പഴവർഗങ്ങളുടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. വില വർധിച്ചെങ്കിലും ആവശ്യക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
No comments:
Post a Comment