Saturday, 23 April 2022

രൂപമാറ്റംവരുത്തി വാഹനങ്ങൾ പറപറക്കുന്നു


രൂപമാറ്റംവരുത്തി വാഹനങ്ങൾ പറപറക്കുന്നു
   
കൊല്ലം : വാഹനങ്ങളുടെ അംഗീകൃത രൂപഘടനയിൽ മാറ്റംവരുത്തുന്ന പ്രവണത വർധിച്ചുവന്നിട്ടും പരിശോധന നടത്താതെ അധികാരികൾ.
ഇരുചക്രവാഹനങ്ങളിലാണ് ഈ പ്രവണത വ്യാപകമാകുന്നത്.
ഇത്തരം വാഹനങ്ങളുടെ നമ്പർ പ്ലേറ്റും അക്ഷരങ്ങളും മറച്ചുവെക്കു
കയും ഡിസൈൻ ചെയ്യുന്നതും മൂലം പൊതുജനങ്ങൾക്കും പോലീസിനും കാണാൻ പറ്റുകയില്ല. അത് കൊണ്ട് തന്നെ ഇത്തരം ബൈക്കുകൾ മോഷണത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കുന്നു വില കൂടിയ ബൈക്കുകൾ ആയതിനാൽ ആരും ശ്രദ്ധിക്കുകയില്ല.രൂപമാറ്റം നിയമലംഘനമാണെന്ന് അറിയുന്നതിനാൽ തന്നെ മടക്കിവെക്കാവുന്ന നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നതും വർധിച്ചിട്ടുണ്ട്. ഈ നമ്പർ ക്യാമറയിൽ കൃത്യമായി പതിയില്ല.
നമ്പർ പ്ലേറ്റിന്റെയും അതിലെ എഴുത്തിന്റെയും വലിപ്പം കുറച്ചുകൊണ്ടും കബളിപ്പിക്കുന്നുണ്ട്. 
ബുള്ളറ്റ്, സ്പോർട്‌സ് ബൈക്ക് ഗണത്തിൽപ്പെട്ട ഇരുചക്രവാഹനങ്ങളിൽ രജിസ്‌ട്രേഷൻ കഴിഞ്ഞാലുടൻ സൈലൻസർ മാറ്റി വൻശബ്ദമുള്ള സൈലൻസർ ഘടിപ്പിച്ചു കൊണ്ടാണ് ഇത്തരം വാഹനങ്ങൾ പറപറക്കുന്നത്.
രൂപമാറ്റംകൊണ്ട് അമിതശബ്ദത്തിനു പുറമേ വൻതോതിൽ പുകവമിപ്പിക്കുകയും ചെയ്യും. സാധാരണ 100 സി സി യുള്ള ഇരുചക്രവാഹനങ്ങളിൽപ്പോലും ഇത്തരത്തിലുള്ള രൂപമാറ്റം വരുത്തിയാണ് തെരുവിലിറക്കുന്നത്.
രൂപമാറ്റം വരുത്തുന്നത്. ഈ വാഹനങ്ങളുടെ ശേഷിക്ക് താങ്ങാൻ കഴിയാത്തതിനാൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്.
കൂടാതെ ഹെഡ്‌ലൈറ്റ് മാറ്റുന്നതാണ് മറ്റൊരു പ്രശ്നം. എതിരേവരുന്ന വാഹനങ്ങൾ ഓടിക്കുന്നവരുടെ കണ്ണഞ്ചിപ്പിക്കുന്നതരത്തിലുള്ള ലൈറ്റുകളാണ് മാറ്റിഘടിപ്പിക്കുന്നത്. ഇതും അപകടങ്ങൾക്ക് വഴിയൊരുക്കും.
പിടിക്കപ്പെടുന്ന 
പല കേസുകളിലും വലിയ പിഴയാണ് ചുമത്തുന്നത്. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയാൽ 5000 രൂപയാണ് പിഴ. രൂപമാറ്റത്തിന്റെ എണ്ണം കൂടുമ്പോൾ പിഴയും കൂടും പക്ഷേ പരിശോധന വഴിപാടായി മാറും തോറും ഇത്തരത്തിലുള്ള വാഹനങ്ങളുടെ എണ്ണവും കൂടുകയാണ്‌ 

@ കുട്ടി ബൈക്ക് യാത്രക്കാർ പായുന്നു; പരിശോധനയില്ലാതെ പോലീസും  ഗതാഗതവകുപ്പും 

 
അപകടഭീഷണി ഉയർത്തി കുട്ടി ബൈക്കുയാത്രക്കാർ നിരത്തുകളിൽ പായുന്നു. ഗതാഗതനിയമങ്ങൾപോലും കൃത്യമായി അറിയാതെ മറ്റ് യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തിയാണ് ഇവർ ചീറിപ്പായുന്നത്.
12 നും 17 നും ഇടയിലുള്ള കുട്ടികൾ ബൈക്കുകളിലും സ്കൂട്ടറുകളിലും അമിതവേഗത്തിൽ പായുന്നത് നിരത്തുകളിലെ നിത്യകാഴ്ചയാണ്. അതും മൂന്നുപേർ ചേർന്ന് പോകുന്നതാണ് ഇവരുടെ ഹരം. സാഹസികമായും ഉച്ചത്തിൽ പാട്ടുകൾ പാടിയും എതിരേവരുന്ന യാത്രക്കാരെ മുൾമുനയിൽ നിർത്തിയുമാണ് ഇവരുടെ പോക്ക്. ലൈസൻസോ മതിയായ രേഖകളോ ഇല്ലാതെയാണ് യാത്ര. അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്തും അവരെ തെറ്റിദ്ധരിപ്പിച്ചുമാണ് ഇവർ വാഹനങ്ങളുമായി നിരത്തുകളിലിറങ്ങുന്നത്. ചില രക്ഷിതാക്കൾ ഇവർക്ക് കൂട്ടാണെന്ന ആക്ഷേപവുമുണ്ട്. കുട്ടി ബൈക്ക് യാത്രക്കാർ ചീറിപ്പാഞ്ഞിട്ടും മോട്ടോർ വാഹനവകുപ്പും പോലീസും അറിഞ്ഞമട്ടില്ല.

No comments:

Post a Comment