പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കാത്ത് ലാബ് ഉണ്ട് ചികിത്സ കിട്ടണമെങ്കിൽ അധികൃതർ കനിയണം
ചാത്തന്നൂർ :പാരിപ്പള്ളിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
എട്ടുകോടി ചെലവഴിച്ച് പാരിപ്പള്ളി ആശുപത്രിയിൽ നിർമാണം തുടങ്ങിയ കാത്ത് ലാബ് പണി പൂർത്തിയാക്കി. പ്രവർത്തനം ആരംഭിച്ചുവെങ്കിലും രോഗികളെ പ്രവേശിപ്പിക്കാൻ ഡോക്ടർമാർക്ക്
ഇപ്പോഴും മടിയാണ് കാത്ത് ലാബ് പൂർണസജ്ജമായി മാസങ്ങൾ കഴിഞ്ഞിട്ടും ഹൃദ്രോഗബാധിതർക്ക് ചികിത്സ കിട്ടണമെങ്കിൽ കടമ്പകളെറെയാണ്. സ്റ്റാഫുകൾ കനിയണം ഡോക്ടറുടെ വീട്ടിൽ പോയി കാണണം തുടങ്ങിയ ചടങ്ങുകൾ ഏറെയാണ് എന്ന് രോഗികൾ പറയുന്നു.
മുടങ്ങിക്കിടന്ന കാർഡിയോളജി ഒ പി ഒ പുനരാരംഭിച്ചിട്ടും പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7.30 മുതലാണ് കാർഡിയോളജി
ഒ പി പ്രവർത്തിക്കുന്നത്.
എന്നാൽ മെഡിസിൻ ഒ പി ക്കൊപ്പം ഒരുഭാഗത്തുമാത്രമാണിത് പ്രവർത്തിക്കുന്നതെന്നും ഇവിടെനിന്ന് റഫർ ചെയ്യുന്നവരെ മാത്രമാണ് നോക്കുന്നതെന്നും പരാതിയുയരുന്നു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് മൂന്ന് സീനിയർ റെസിഡന്റുമാരെ ജോലിക്രമീകരണവ്യവസ്ഥയിൽ നിയമിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും ഇതുവരെ ഇവരെ ഉൾപ്പെടുത്തി കാത്ത് ലാബ് പൂർണ്ണതോതിൽ പ്രവർത്തിപ്പിക്കാൻ നടപടിയുണ്ടായിട്ടില്ല. എല്ലാ ഭൗതികസാഹചര്യങ്ങളുമുണ്ടായിട്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തനം തുടങ്ങാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ന്യൂറോ സർജന്റെ സേവനവും ആശുപത്രിയിൽ ലഭ്യമായിട്ടില്ല. വഴിപാട് പോലെയാണ് ന്യുറോ ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നത്.
ദേശീയപാതയിൽ കടമ്പാട്ടുകോണംമുതൽ മേവറംവരെയുണ്ടാകുന്ന വാഹനാപകടങ്ങളിൽപ്പെടുന്നവരെ ഇവിടേക്ക് കൊണ്ടുവരുന്നുണ്ടെങ്കിലും പ്രാഥമിക പരിചരണംപോലും നൽകാൻ ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംവിധാനമില്ലാത്ത അവസ്ഥയാണ്. അധികൃതരുടെ അനാസ്ഥ കാരണം നിലവിലുള്ള സംവിധാനംപോലും ഉപയോഗപ്പെടുന്നില്ല.
രാത്രിയിൽ അത്യാഹിത വിഭാഗത്തിലെത്തുന്ന ഭൂരിഭാഗം കേസുകളും തിരുവനന്തപുരത്തേക്ക് റഫർ ചെയ്യുകയാണ്. കോവിഡ് ചികിത്സയ്ക്ക് ഏറെ പ്രശസ്തിയാർജിച്ച ആശുപത്രിയിൽ പക്ഷേ, തീവ്രഹൃദ്രോഗബാധയുമായി എത്തുന്ന രോഗികൾക്ക് പൂർണമായ പരിചരണമൊരുക്കാൻ ഇപ്പോഴും മെഡിക്കൽ കോളേജിന്
കഴിയുന്നില്ല. കോടികൾ മുടക്കി സജ്ജമാക്കിയ കാത്ത് ലാബിന്റെ പ്രവർത്തനം പൂർണ്ണതോതിൽ പ്രവർത്തിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്
No comments:
Post a Comment