Thursday, 23 April 2026

ഇത്തിക്കര - കുമ്മല്ലൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം

ഇത്തിക്കര  - കുമ്മല്ലൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം

ചാത്തന്നൂർ : കെ എസ് ആർ ടി സി 
ബസ് സർവീസ് ഷെഡ്യുൾ വെട്ടികുറച്ചു 
ഇത്തിക്കര - കുമ്മല്ലൂർ - ഓയൂർ - ആയൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം.
കെ എസ് ആർ ടി സിയുടെ 
കൊട്ടിയം - അഞ്ചൽ ചെയിൻ സർവീസിൽ സമയവ്യത്യാസം വരുത്തി ഡ്യൂട്ടി പരിഷ്കരണം  നടപ്പാക്കിയതോടെ
ബസുകളുടെ ട്രിപ്പുകളുടെ എണ്ണം കുറയുകയും, ട്രിപ്പുകൾ തമ്മിലുള്ള ഇടവേള കൂടുകയും ചെയ്തതോടെ ആദിച്ചനല്ലൂർ, കുമ്മല്ലൂർ, കട്ടച്ചൽ പ്രദേശത്തെ യാത്രക്കാരുടെ യാത്രാക്ലേശം അതിരൂക്ഷമായി.അതിരാവിലെയും രാത്രിയിലും ഈ മേഖലയിലൂടെ ബസ് സർവീസുകൾ നാമമാത്രമാണ് എന്ന് നാട്ടുകാർ പറയുന്നു.
ഇത്തിക്കര - ആയൂർ റൂട്ടിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ളത് ആദിച്ചനല്ലൂർ കുമ്മല്ലൂർ മേഖലയിൽ ആണെന്നിരിക്കെയാണ് ഈ പരിഷ്കാരം വഴി ഇ മേഖലയിലെ 
ജനങ്ങളെയാണ് കൂടുതൽ 
ദുരിതത്തിലാക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി യുടെ വരുമാനത്തിലും ഇതിനാൽ കാര്യമായ ഇടിവുണ്ടായി.
കൂടുതൽ ബസുകൾ അനുവദിച്ചു കൊണ്ട് 
ട്രിപ്പുകൾ തുടങ്ങിയാൽ ഈ റൂട്ടിലെ യാത്രാക്ളേശം പരിഹരിക്കാൻ കഴിയും. . ചടയമംഗലം, ചാത്തന്നൂർ ഡിപ്പോകളിൽനിന്ന് ഏഴു ബസുകൾ വീതമാണ് നിലവിൽ സർവീസ് നടത്തുന്നത് ഈ പതിന്നാല് ബസുകൾ ഉപയോഗിച്ച് ദിവസം തൊണ്ണൂറ്റൊമ്പത് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്ത സ്ഥലത്ത് ഇപ്പോൾ പകുതി പോലും ബസുകൾ ഒപ്പറേറ്റ് ചെയ്യുന്നില്ല. ജനങ്ങളുടെ 
യാത്രാക്ലേശം പരിഹരിക്കാൻ  കൊട്ടിയം-അഞ്ചൽ ചെയിൻ സർവീസുകൾ കൂടുതൽ പഴയ സമയക്രമത്തിൽ 
എല്ലാ ട്രിപ്പും  നിലനിർത്തി കൊണ്ട് 
ഇത്തിക്കര - ആദിച്ചനല്ലൂർ - കുമ്മല്ലൂർ റൂട്ടിൽ ബസുകൾ ഓടിക്കുകയും 
കുമ്മല്ലൂർ പാലം വഴി  രാവിലെയും രാത്രിയിലും ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും 
അഡിഷണൽ ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.


No comments:

Post a Comment