Sunday, 26 April 2026

കൊടും വേനലിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

കൊടും വേനലിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
കൊടും വേനലിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

കൊല്ലം : സമശീതോഷ്ണമേഖലയായിരുന്ന കൊല്ലം ജില്ല വളരെ പെട്ടെന്ന് മരുഭൂമിയായി മാറുന്നതിന് തുല്യമായ രീതിയിൽ ചൂട് അനുഭവപ്പെട്ട തുടങ്ങിയതോടുകൂടി അതിനനുസരിച്ച് ജീവിതം പൊരുത്തപ്പെടുത്തി എടുക്കാൻ നാം ശീലിക്കണമെന്ന മുന്നറിയിപ്പ് ആണ് പരിസ്ഥിതി വാദികൾ മുന്നോട്ട് വയ്ക്കുന്നത്.
ജില്ലയിൽ ചൂടിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങളും  അനിവാര്യമാണ് എന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടികാട്ടുന്നു.
ചൂടിനെ പ്രതിരോധിക്കാൻ മനുഷ്യൻ മാത്രമല്ല മറ്റെല്ലാ ജീവജാലങ്ങളും അതിയായി കഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് ജില്ലയിൽ നിലവിലുള്ളത്. ഈ നില രണ്ടാഴ്‌ച കൂടി തുടർന്നാൽ കടുത്ത ജലക്ഷാമം ഉൾപ്പെടെ  അനുഭവിക്കാനുള്ള സാഹചര്യം വന്നുചേരും എന്തു തന്നെയായാലും ഈ പ്രതികൂല സാഹചര്യത്തെ അതിജീവിക്കാനുള്ള ബാധ്യത നമുക്കുണ്ട് എന്ന മുന്നറിയിപ്പ് ആണ് പരിസ്ഥിതിവാദികൾ നൽകുന്നത്.

@ കൊല്ലം കൊടുംചൂടിൽ വെന്തുരുകയാണ്
 പ്രതേകിച്ചു പുനലൂർ 
40 ഡിഗ്രി സെൽഷ്യസിന്റെ അടുത്ത് വരെ താപനില എത്തിയിരിക്കുന്നു. സാധാരണഗതിയിൽ 33 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞാൽ തന്നെ കടുത്ത താപം അനുഭവപ്പെടുന്ന നമ്മുടെ നാട്ടിൽ ഇപ്പോൾ പൊടുന്നനെ 5 ഡിഗ്രിയോളം ഉയർന്ന ചൂട് അനുഭവപ്പെടുന്നത് മനുഷ്യജീവിതം ദുസഹമാക്കി മാറ്റിയിരിക്കുന്നു. ചൂടിനെ പ്രതിരോധിക്കാൻ  അതീവ ജാഗ്രതയോടെ നാം ദിനചര്യകൾ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. പകൽ അനുഭവപ്പെടുന്ന അതേ ചൂട് തന്നെ ചെറിയൊരു അളവിൽ കുറവ് രേഖപ്പെടുത്തി കൊണ്ട് രാത്രിയും അനുഭവപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രാവും പകലും ഒരു പോലെ ചൂട് അനുഭവപ്പെടുന്നതിനാൽ അതിനെ പ്രതോരോധിക്കാൻ ജീവിതശൈലിയിലും മാറ്റം ഉണ്ടാവണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ ഗൗരവത്തോടെ പരി ഗണിക്കേണ്ടതാണ്. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. പകൽ യാത്രകൾ കഴിവതും ഒഴിവാക്കുക, സൂര്യതാപം നേരിട്ട് ഏൽക്കുന്ന ജോലികളിൽ നിന്ന് വിട്ടുനിൽക്കുക, ദീർഘദൂര യാത്രകൾ മാറ്റിവയ്ക്കുക എന്നിങ്ങനെ ഇരുപതോളം നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 

@ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണം.

കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണം 
 കുട്ടികളുടെ കാര്യമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആരോഗ്യവകുപ്പ് അതികൃതർ ചൂണ്ടികാട്ടുന്നു.
സ്‌കൂൾ അവധിക്കാലം ആയതിനാൽ ധാരാളം സമയം കളികൾക്കും മറ്റുമായി ചെലവഴിക്കാൻ കുട്ടികൾ ശ്രമിച്ചേക്കും. എന്നാൽ വെയിലത്തുള്ള കായിക വിനോദങ്ങളിൽ നിന്ന് അവരെ കഴിയുന്നതും പിന്തിരിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് അതിക്രതർ പറയുന്നു.
 ഒപ്പം ധാരാളം വെള്ളം കുടിക്കാൻ അവരെ പ്രേരിപ്പിക്കുകയും വേണം. ശരീരത്തിൽ നിന്ന് ജലശോഷണം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ധാരാളം ശുദ്ധജലം കുടിക്കാൻ നിർദ്ദേശിച്ചി ട്ടുള്ളത്. ഇതിനുപുറമേ കുട്ടികളെ സംബന്ധിച്ചിടത്തോളം 
വേനൽക്കാല രോഗങ്ങൾ അധികം ബാധിക്കാനുള്ള ഒരു സാധ്യത കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. കുറഞ്ഞത് 15 ദിവസം കൂടി ഇത്തരമൊരു കടുത്ത ചൂട് നിലനിൽക്കും എന്ന് കാലാവസ്ഥ മുന്നറിയിപ്പ് ഉളളതിനാൽ 
 അതിനനുസരിച്ചുള്ള പദ്ധതികൾ കുട്ടികളുടെ കാര്യത്തിൽ ആവിഷ്‌കരിച്ച് അവരുടെ ആരോഗ്യത്തെ പൂർണമായി സംരക്ഷിക്കാൻ രക്ഷിതാക്കൾ ശ്രമിക്കണമെന്ന മുന്നറിയിപ്പ് ആണ് നൽകുന്നത്.

@ ജലം വൈദ്യുതി ജാഗ്രതയോടെ ഉപയോഗിക്കണം.

ജല ഉപയോഗത്തിൻ്റെ കാര്യത്തിലും വൈദ്യുതി ഉപയോഗത്തിൻ്റെ കാര്യത്തിലും നാം ഇതുവരെ കാണിച്ച ഉദാസീന മനോഭാവം മാറ്റിവയ്ക്കുകയും വളരെ കരുതലോടെ മാത്രം ഇവ രണ്ടും കൈകാര്യം ചെയ്യാൻ ശീലിക്കുകയും വേണം. 
ജലം അമൂല്യമാണ് എന്ന് കണ്ട് കൊണ്ട് തന്നെ ഓരോ പൗരന്മാരും അവരുടെ ജീവിതത്തിൽ ഈ ശീലം നടപ്പിലാക്കണം അതുപോലെതന്നെ ശുദ്ധജലം പാഴാക്കാനിടയാക്കുന്ന വാട്ടർ അതോറിറ്റിയുടെ ജാഗ്രത കുറവിനും അവസാനം ഉണ്ടാകേണ്ടിയിരിക്കുന്നു. 

@ കായലുകളും നദികളും കുളങ്ങളും തോടുകളും ഉൾപ്പെടെ പറ്റി വരളുകയും പലതും വീണ്ടെടുക്കാൻ ആവാത്ത വിധം നശിച്ചു കൊണ്ടി രിക്കുകയും ചെയ്യുന്നു. ഈ അവസ്ഥമാറി  ജലാശയങ്ങളുടെ പുനരുജ്ജീവന പദ്ധതികൾക്ക് വീണ്ടും നാം മുൻകൈ എടു ക്കേണ്ടതുണ്ട് .ഗ്രാമ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ വ്യക്തമായ ഓഡിറ്റ് തദ്ദേശ തലത്തിൽ നിന്ന് തന്നെ ആരംഭിച്ച പുനരുജീവന പദ്ധതികൾ വ്യാപകമാക്കി വീണ്ടും ജലസമൃദ്ധിയിലേക്ക് നാം തിരിച്ചു വരേണ്ടതുണ്ട് കുളിക്കുമ്പോഴും തുണി അലക്കുമ്പോഴും പാഴാകുന്ന ജലം പോലും പുനരുപയോഗം ചെയ്യുന്ന രീതിയിലുള്ള പദ്ധതികൾ നടപ്പിലാക്കണം.

@ കൊടുംചൂട് നേരിടാൻ സർക്കാർ 
പദ്ധതികൾ വേണമെന്ന ആവശ്യം ശക്തമാകുന്നു ദീർഘവീക്ഷണം ഉള്ള പദ്ധതികൾ ജല ഉപയോഗത്തിന്റെ്റെ കാര്യത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ മാത്രമേ നമുക്ക് വരൾച്ച പോലുള്ള അപ്രതീക്ഷിത പ്രതി സന്ധികളെ അതിജീവിക്കാൻ ആവുകയുള്ളൂ. ഇനിയുള്ള കാലം ഇതിനുവേണ്ടി ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ ജനജീവിതം ഇതിലും ദുസഹമായി മാറാനുള്ള സാഹചര്യം ആണ് മുന്നിലുള്ളത്

@ കൊടുംചൂടിലും അതിനെയൊന്നും വകവയ്ക്കാതെ 
സർക്കാർ സംവിധാനത്തെ നോക്ക്കുത്തിയാക്കി 
മരങ്ങൾ വെട്ടിമുറിച്ചും പാറകൾ തുറന്നെടുത്തും കരമണ്ണ് ഖനനം നടത്തിയും 
തണ്ണീർതടങ്ങൾ നികത്തിയും നാടിനെ 
മരുഭൂമിയാക്കുന്ന പ്രക്രിയ തുടരുകയാണ് 

 

No comments:

Post a Comment