Sunday, 26 April 2026

ഉത്രം തിരുന്നാൾ മഹോത്സവം

ഉത്രം തിരുന്നാൾ മഹോത്സവം 
ചാത്തന്നൂർ :കളിയാക്കുളം ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലെ ഉത്രംതിരുന്നാൾ മഹോത്സവം 26ന് തുടങ്ങി 28ന് അവസാനിക്കും.26ന് രാവിലെ 7ന് സമൂഹപൊങ്കാല, 7.30ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകുന്നേരം 6ന് ദേശവിളക്ക്, 7ന് സായാഹ്നഭക്ഷണം, 7.30ന് ഗാനമേള. 27ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 4.30ന് എടുപ്പ്കാള എഴുന്നള്ളത്ത്, 7ന് സായാഹ്നഭക്ഷണം, 7.30ന് കൈകൊട്ടികളി, ചിന്ത്‌ ഡാൻസ് രാത്രി 8.30ന് നൃത്തനൃത്യങ്ങൾ. 28ന് രാവിലെ 5.45ന് ഉരുൾനേർച്ച, 8.30ന് ആനയൂട്ട്, വൈകുന്നേരം 4ന് ഊര് ചുറ്റ് ഘോഷയാത്ര, ഗംഭീരകെട്ട്കാഴ്ച.

No comments:

Post a Comment