ചാത്തന്നൂർ : ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാത്തന്നൂർ ജംഗ്ഷന്റെ ഇരു സൈഡുകളിലും സ്ഥാപിച്ചിട്ടുള്ള ബസ്സ്റ്റോപ്പുകൾ ജനങ്ങൾക്ക് ഉപയോഗപ്രദമായതും സുരക്ഷിതവുമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ചാത്തന്നൂർ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.
കൊല്ലം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് നിർമ്മിക്കുന്നത് ജംഗ്ഷനിലെ ഫ്ലൈ ഓവറിന് തൊട്ടടുത്ത് വളരെ ഇടുങ്ങിയ സ്ഥലത്താണ് ഇത് ഫ്ലൈ ഓവറിനു സമീപം വലിയ വാഹന കുരുക്ക് ഉണ്ടാക്കുകയും വാഹന അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന തെറ്റായ ഒരു തീരുമാനമാണിത്. ചിറക്കര ,ഉളിയനാട് ഭാഗത്ത് നിന്ന് -ചാത്തന്നൂർ എത്തിച്ചേരുന്ന റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിൽ കടക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുകയും ഇടറോഡിലടക്കം വലിയ വാഹന കുരുക്കിന് ഇടയാക്കുകയും ചെയ്യും.
തികച്ചും അശാസ്ത്രീയവും യുക്തിരഹിതവുമായ സമീപനമാണ് ദേശീയപാത അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്.
ഏകപക്ഷീയമായ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലല്ല ബസ് സ്റ്റോപ്പ്കൾ സ്ഥാപിക്കേണ്ടത്.
ബന്ധപ്പെട്ട വകുപ്പുകളുടെ നിർദ്ദേശങ്ങളോടൊപ്പം
പ്രാദേശികമായ അഭിപ്രായ നിർദ്ദേങ്ങളും പ്രത്യേകതകളും കുടി പരിഗണിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട്കൾ പരമാവധി പരിഹരിച്ച് കൊണ്ടാകണം.
ഒട്ടും സൗകര്യമില്ലാത്ത ഒരു സ്ഥലത്ത്
വാഹന കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്ന തരത്തിൽ ബസ് സ്റ്റോപ്പ് നിർമ്മിക്കുന്നത് ഒഴിവാക്കി ചാത്തന്നൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തേക്ക് സൗകര്യപ്രദമായി ബസ് സ്റ്റോപ്പ്
മാറ്റി സ്ഥാപിക്കണമെന്ന് ദേശീയപാത അതോറിറ്റി അധികാരികളാട് ചാത്തന്നൂർ വികസന സമിതി ആവശ്യപ്പെടുകയുണ്ടായി.
ചാത്തന്നൂരും സമീപപ്രദേശങ്ങളിലും നടന്നു വരുന്ന ബസ് സ്റ്റോപ്പ് നിർമ്മാണ പ്രവർത്തനങ്ങളിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
No comments:
Post a Comment