Wednesday, 22 April 2026

ആംബുലൻസും കാറും കൂട്ടിയിടിച്ചു അപകടം


ആംബുലൻസും കാറും കൂട്ടിയിടിച്ചു അപകടം 

ചാത്തന്നൂർ : ആംബുലൻസ് കാറിലിടിച്ച് 
നിയന്ത്രണം വിട്ട കാർ അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
ആംബുലൻസ് ഡ്രൈവർ 
നന്ദുലാൽ (21)നെ പരിക്കുകളോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറിലുണ്ടായിരുന്നവർ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്  
ഇന്നലെ രാവിലെ പത്ത് മണിയോടെ കൊല്ലം -തിരുവനന്തപുരം ദേശീയപാതയിൽ ഊറാംവിള അടിപാതയ്ക്ക് വടക്ക് ഭാഗത്ത് 
 കൊല്ലത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറിൽ അടിപാതയിലൂടെ കെ. എസ്. ആർ ടി സി ഡിപ്പോ ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തൊട്ടടുത്ത 
മതിൽ തകർത്ത് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കടയിൽ ആൾക്കാർ ഉണ്ടായിരുന്നു എങ്കിലും ഓടി മാറിയതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു.
ദേശീയപാത നിർമ്മാണം പൂർത്തിയായ ഇവിടെ അമിത വേഗത്തിൽ വരുന്ന വാഹനങ്ങളാണ് അപകടം ഉണ്ടാക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല 
ചാത്തന്നൂർ പോലിസ് കേസെടുത്ത് ഇരു വാഹനങ്ങളും പോലിസ് സ്റ്റേഷനിലക്ക് മാറ്റി.
ഫോട്ടോ :അപകടത്തിൽപ്പെട്ട കാറും ആംബുലസും 

No comments:

Post a Comment