Monday, 20 April 2026

ദേശീയപാതയൊരത്തെ പാതയോരങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാര് പൊള്ളുന്ന വെയിലിൽ ഉരുകുന്നു.

ദേശീയപാതയൊരത്തെ 
പാതയോരങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല യാത്രക്കാര് പൊള്ളുന്ന വെയിലിൽ ഉരുകുന്നു

കൊട്ടിയം : ദേശീയപാതയൊരത്തെ 
പാതയോരങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാര് പൊള്ളുന്ന വെയിലിൽ ഉരുകുന്നു.ദേശീയപാത നിർമ്മാണം പൂർത്തിയായ മേവറം മുതൽ പാരിപ്പള്ളി വരെയുള്ള പ്രധാന ജങ്ഷനുകളായ കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി തുടങ്ങിയ പ്രധാന ജങ്ഷനുകളിലും ചെറുതും വലുതുമായ മറ്റ് ജംഗഷനുകളിലുമാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തത് പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ ദേശിയപാത നിർമ്മാണപ്രവർത്തിയുടെ ഭാഗമായി നിർമ്മിച്ചുവെങ്കിലും പലതും ജനങ്ങൾ ബസ് കാത്ത് നിൽക്കുന്ന സ്ഥലങ്ങളിൽ അല്ല ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 
കെ. എസ് ആർ ടി സി ഡിപ്പോ ജങ്ഷനിൽ റോഡിന്റെ വടക്ക് ഭാഗത്ത് നിർമ്മിച്ചപ്പോൾ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡിന്റെ തെക്ക് ഭാഗത്ത് ഇനിയും നിർമ്മിച്ചിട്ടില്ല.ജനങ്ങൾ ബസ് കാത്ത് നിൽക്കുന്ന പല ജംഗ്ഷനുകളിലെയും 
സ്ഥിതി വ്യത്യസ്ത‌മല്ല എല്ലായിടത്തും 
കടത്തിണ്ണകളാണ് യാത്രക്കാർക്ക് ആശ്രയം കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തത് മൂലം 
 എവിടെ നിന്ന് ബസ് കയറണമെന്നറിയാതെ ആളുകൾ നെട്ടോട്ടത്തിലാണ്. റോഡ് നവീകരണത്തിൻ്റെ ഭാഗമായി ജനപ്രതിനിധികൾ സ്ഥാപിച്ച  ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ പൊളിച്ചു നീക്കിയത് ദേശീയപാത നിർമാണം പൂർത്തിയായിമാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മിക്കാൻ തദേശസ്വയംഭരണസ്ഥാപനങ്ങൾ 
തയ്യാറാകുന്നില്ല ദൂര സ്ഥലങ്ങളിൽ നിന്ന് ടൗണിലെത്തുന്ന യാത്രക്കാർക്ക് ഒന്ന് ഇരിക്കണമെങ്കിൽ ഏതെങ്കിലും കടത്തിണ്ണ തിരയേണ്ട ഗതികേടാണ്. ഇത്തിക്കര, കല്ലുവാതുക്കൽ, മേവറം, ഉമയനല്ലൂർ 
 എന്നിവിടങ്ങളിലാണ് യാത്രക്കാർക്ക് കൂടുതൽ ദുരിതം.തദേശസ്വയം ഭരണസ്ഥാപനങ്ങൾ ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തി പ്രധാന ജാങ്ഷനുകളിൽ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

No comments:

Post a Comment