വിഷു വിപണിയിൽ ജനസാന്നിധ്യം
കണിയൊരുക്കാനുള്ള സാധനങ്ങളും സദ്യക്കുള്ള പച്ചക്കറികളും മറ്റും വാങ്ങാനായി ഒട്ടേറെ ആളുകൾ മാർക്കറ്റിലെത്തിയിരുന്നു
വിഷുക്കണിയിലെ പ്രധാനിയായ കണിവെള്ളരിയ്ക്കാണ് ആവശ്യക്കാർ കൂടുതൽ കിലോയ്ക്ക് 50 രൂപ നിരക്കിലാണ് വെള്ളരിയുടെ കച്ചവടം. മുന്തിരി, ആപ്പിൾ, ഓറഞ്ച് മുതലായവയ്ക്കും പയർ, വെണ്ട, കയ്‌പ തുടങ്ങിയ പച്ചക്കറികൾക്കും വിലയേറെയാണ്. വേനൽ കടുത്തതോടെ നാരങ്ങ, നെല്ലിക്ക എന്നിവയ്ക്കും ആവശ്യക്കാരുണ്ടായിരുന്നു.
ഡിമാൻഡ് കൂടിയതോടെ ഒരുകിലോ നാരങ്ങയ്ക്ക് 150 രൂപയും നെല്ലിക്കയ്ക്ക് 80 രൂപയുമാണ് വില.
സീസണായതിനാൽ മാങ്ങയ്ക്ക് ഇപ്പോൾ ചെലവ് കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. പച്ചമാങ്ങയ്ക്ക് കിലോ 30 രൂപവരെയാണ് നിലവിലെ വില. 'റെഡിമെയ്ഡ് വിഷുക്കണി കിറ്റ്' ആണ് കൂടുതലും വിറ്റ് പോയത്
സൂപ്പർ മാർക്കറ്റുകൾ മുതൽ
തെരുവോരത്തെ ചെറുകിട സംരംഭകർ വരെ ഈ 'വിഷുക്കണി ബിസിനസിൽ' സജീവമാണ്. 200 രൂപ മുതൽ 5000 രൂപ വരെയാണ് വില. നഗരവാസികൾക്ക് കൊന്നപ്പൂവടക്കം കിട്ടാൻ ബുദ്ധിമുട്ടായതിനാൽ പലരും കിറ്റിനെ ആശ്രയിക്കുന്നു. ഓൺലൈൻ ബുക്കിംഗിൽ റെഡിമെയ്ഡ് കിറ്റ് വാങ്ങിയവരും ഉണ്ട്
പ്ലാസ്റ്റിക് കണിക്കൊന്നയടങ്ങിയ കിറ്റുകൾക്കും ആവശ്യക്കാരുണ്ട്. വീണ്ടും ഉപയോഗിക്കാം.
കിറ്റ് തന്നെ പലതരം ഉണ്ട്
@ കൊന്നപ്പൂവ്, കണിവെള്ലരി, മാമ്പഴം, കസവുമുണ്ട്, കൃഷ്ണ വിഗ്രഹം.
പ്രീമിയം : പിച്ചളയിൽ തീർത്ത നിലവിളക്ക്, വാൽക്കണ്ണാടി, അഷ്ടമംഗല്യം, ഓട്ടുരുളി.
സദ്യ കിറ്റ്: പായസം മിക്സ് വരെയുള്ളവ കിറ്റിൽ ലഭ്യമാണ്.
No comments:
Post a Comment