Wednesday, 15 April 2026

അനധികൃത ഗ്യാസ് വിൽപ്പന കേന്ദ്രത്തിൽ റെയ്ഡ്

അനധികൃത ഗ്യാസ് വില്പനശാലയിൽ റെയ്ഡ് വാണിജ്യ സിലിണ്ടറുകൾ പിടിച്ചെടുത്തു 

ചാത്തന്നൂർ :അനധികൃത ഗ്യാസ് വിൽപ്പന കേന്ദ്രത്തിൽ റെയ്ഡ് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന മൂന്ന് നിറ വാണിജ്യ സിലിണ്ടറുകളും 35 കാലി വാണിജ്യ വാതക സിലിണ്ടറുകളും സിവിൽ സപ്ലൈസ്ഫോഴ്സ്മെന്റ് കോഡ് പിടിച്ചെടുത്തു. കല്ലുവാതുക്കൽ മീനമ്പലം 
 ചെന്നോട്ടിക്കാവ് ക്ഷേത്രത്തിന് അടുത്തായി ശ്രീരാജു എന്ന വ്യക്തിയുടെ  വീട്ടിനുള്ളിലും പരിസരത്തും വാഹനങ്ങളിലും അനധികൃതമായി
സൂക്ഷിച്ചിരുന്  ഗ്യാസ് സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. ഇതിൽ ആറ് എണ്ണം ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെയും 32എണ്ണം ഐ ഒ സിയുടെയും സിലിണ്ടറുളാണ് ഇവിടെ നിന്നും കണ്ടെത്തിയത് എൻഫോഴ്സ്മെന്റ് ഓഫീസർ ജിഎസ് ഗോപകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ 
നടത്തിയ പരിശോധനയിലാണ് റെയ്ഡ് നടന്നത് പാരിപ്പള്ളി എഴിപ്പുറം 
ഐ ഒ സി പ്ലാന്റിലെ ട്രക്ക് ഡ്രൈവർമാർ സിലിണ്ടറുകൾ ഇവർക്ക് എത്തിച്ചു കൊടുക്കുകയും ഇവർ സമാന്തര ഏജൻസി പോലെ കടകൾക്കും മറ്റും വലിയ വിലയിൽ നൽകി വരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ വൈ. സാറാമ്മ റേഷൻ ഇൻസ്പെക്ടർമാരായ ബിജു കുമാരക്കുറുപ്പ്, ഷാനവാസ്, സനോജ്, ആശ എന്നിവരടങ്ങി സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. 
പാരിപ്പള്ളി ഐ ഒ സി പ്ലാന്റിലെ ട്രക്ക് ഡ്രൈവർമാരും ഏജൻസികളിൽ നിന്നും ഫീൽഡിൽ പോകുന്ന വാഹനങ്ങളിൽ നിന്നുമാണ് ഇവർ സിലിണ്ടറുകൾ സംഘടിപ്പിച്ചു വലിയ വിലയ്ക്ക് മറിച്ചു വിൽക്കുന്നത് പാരിപ്പള്ളി, മീനബലം,എഴിപ്പുറം പ്രദേശങ്ങളിലായി നിരവധി സമാന്തര ഗ്യാസ് ഏജൻസികൾ പ്രവർത്തിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഗ്യാസ് സിലിണ്ടറുകളുടെ 
 കരിഞ്ചന്ത വിൽപ്പന സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കൊല്ലം ജില്ലാ കളക്ടർ സമർപ്പിക്കുന്നതാണെന്ന് എൻഫോഴ്സ്മെന്റ് ഓഫീസർ അറിയിച്ചു. വരും ദിവസങ്ങളിൽ പോലീസിന്റെ സഹായത്തോടെ 
പരിശോധന കർശനമായി തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

No comments:

Post a Comment