സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയസംഘങ്ങളുടെയും കേന്ദ്രമായി മാറുന്ന ഉളിയനാട് പ്രദേശത്ത് ശക്തമായ പോലിസ് നടപടി വേണമെന്ന ആവശ്യംശക്തമാകുന്നു.
ചാത്തന്നൂർ : സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയസംഘങ്ങളുടെയും കേന്ദ്രമായി മാറുന്ന ഉളിയനാട് പ്രദേശത്ത് ശക്തമായ പോലിസ് നടപടി വേണമെന്ന ആവശ്യംശക്തമാകുന്നു. ദിവസവും കുറ്റകൃത്യങ്ങൾ പെരുകി പരസ്യമദ്യപാനവും കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങളുടെ താവളവുമായി ഉളിയനാട് പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളും സ്കൂളിന്റെ പരിസരവും മാറിയിട്ടും പോലീസിന്റെയും എക്സൈസിന്റെയും നിരുത്തരവാദിത്വപരമായ നിലപാടിനെതിരെയാണ് പ്രതിക്ഷേധം ശക്തമാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഉളിയനാട് ഹൈസ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത് ദിവസവും ഉളിയനാട് സ്കൂൾ പരിസരത്ത് തമ്പടിക്കുന്ന മദ്യപാന സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ദിവസവും ഇ സംഘം സ്കൂളിനുള്ളിൽ കയറി ഇവിടെ തമ്പടിക്കാറുണ്ട് മുൻപും നിരവധി തവണ ഇവർ ആക്രമണം നടത്തിയിട്ടുണ്ട് അന്നും പരാതി കൊടുക്കുന്നത് അല്ലാതെ പരാതിയിന്മേൽ അന്വേഷണം ഉണ്ടാവില്ല പ്രതികൾ ഇത് ആവർത്തിക്കുകയാണ് ചെയ്യുന്നത് എന്ന് അധ്യാപകരും നാട്ടുകാരും ഒരു പോലെ പറയുന്നു.കൊലപാതകമടക്കമുള്ള നിരവധി ആക്രമണസംഭവങ്ങളാണ് ഉളിയനാടും പരിസരത്തുമായി ദിനവും റിപ്പോർട്ട് ചെയ്യുന്നത് അടുത്തിടെയാണ് കൊട്ടിയത്തുള്ള ഒരു യുവാവിനെ വാടകവീട്ടിൽ വിളിച്ചു വരുത്തി കൊലചെയ്തത് ഗ്രാമപ്രദേശമായതിനാൽ ദൂരദേശത്ത് നിന്നുള്ള ക്രിമിനൽ സംഘങ്ങൾ വീട് വാടകയ്ക്ക് എടുത്തു ഇവിടെ താമസമാക്കി മയക്കുമരുന്ന് കച്ചവടവും
മറ്റ് നിയമവിരുദ്ധ പ്രവർത്തികളും
നടത്തുന്നുണ്ട് എന്ന് നാട്ടുകാർ പറയുന്നു.ചാരായം വാറ്റുന്ന സംഘങ്ങളും വിദേശമദ്യം കൊണ്ട് വന്ന് ചില്ലറ വില്പന നടത്തുന്ന സംഘങ്ങളും ഇവിടെയുണ്ട് ഇതെല്ലാം തന്നെ പരസ്യമായാണ് നടത്തുന്നത് എന്ന് നാട്ടുകാർ പറയുന്നു പോലീസിന്റെ പെട്രോളിംഗ് കുറവായതാണ് പ്രധാനകാരണമെന്ന് നാട്ടുകാർ പറയുന്നു. ആക്രമണസംഭവങ്ങൾ നാടന്ന് പോലീസിനെ അറിയിച്ചാൽ തന്നെ പരാതി എത്തട്ടെയെന്നന്നിലപാടിലാണ് പോലിസ് സംഭവ സ്ഥലതെത്താൻ പോലിസ് കൂട്ടാക്കില്ല എന്ന് നാട്ടുകാർ പറയുന്നു അത് കൊണ്ട് തന്നെ ആക്രമണസംഭവങ്ങൾ ദിനംപ്രതി വർധിക്കുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
No comments:
Post a Comment