നിർമ്മാണത്തിലിരിക്കുന്ന
കെട്ടിടത്തിൽ വയോധികനെ
മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയം പാരിപ്പള്ളി പോലിസ് അന്വേഷണം ആരംഭിച്ചു. പാരിപ്പള്ളി പുലിക്കുഴി കല്ലറകോണം ചരുവിളവീട്ടിൽ രവീന്ദ്രൻ (68)നെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.തലയ്ക്ക് ഉണ്ടായ ആഴത്തിലുള്ള മുറിവിൽ നിന്നുണ്ടായ രക്തസ്രാവം ആണ് മരണകാരണം എന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രദേശത്തെ സി സി ടി വികൾ കേന്ദ്രീകരിച്ചും സംശയമുള്ളവരെ കേന്ദ്രീകരിച്ചുമാണ് പോലിസ് അന്വേഷണം നടത്തുന്നത്. കല്ലുവാതുക്കൽ പഞ്ചായത്ത് കാര്യാലയത്തിന് സമീപം ദേശീയപാതയോരത്തുള്ള
കെട്ടിടത്തിൽ രാവിലെയുള്ള സ്ഥിരം സന്ദർശനത്തിനെത്തിയ
കെട്ടിടം ഉടമയാണ് മൃതദേഹം കണ്ടെത്തിയത്. നിർമ്മാണപ്രവർത്തി നടക്കുന്നതിനാൽ തുറന്ന് കിടക്കുന്ന കെട്ടിടത്തിന്റെ ആദ്യ നിലയിൽ രക്തം ഒലിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പോലീസിന്റെ ഡോഗ് സ്ക്വഡും ഫോറൻസിക് വിദ്ഗദരും സ്ഥലതെത്തി പരിശോധന നടത്തിയിരുന്നു.
No comments:
Post a Comment