Monday, 27 April 2026

ചിറക്കര പഞ്ചായത്തിൽ വൃത്തിഹീനമായ ചുറ്റളവിൽ നടത്തുന്ന പന്നി ഫാമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ചിറക്കര പഞ്ചായത്തിൽ 
വൃത്തിഹീനമായ ചുറ്റളവിൽ   നടത്തുന്ന പന്നി ഫാമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ചാത്തന്നൂർ :ചിറക്കര പഞ്ചായത്തിൽ 
വൃത്തിഹീനമായ ചുറ്റളവിൽ  അനധികൃതമായി നടത്തുന്ന പന്നി ഫാമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിലേക്ക്.ആദ്യപടിയെന്നോണം 
ചിറക്കര ഗ്രാമപഞ്ചായത്തിലെ 
ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡർ 
ദേവിദാസ്  കണ്ണന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ കളക്ടർ ദേവീദാസിന് പൊതുജനങ്ങളുടെ ഒപ്പ് ശേഖരണം നടത്തി 
മാസ് പെറ്റീഷൻ നൽകി.പഞ്ചായത്തിന്റെ അനുവാദം ഇല്ലാതെ ഒരു ഫാമിന്റെ യാതൊരുവിധ മാന:ദണ്ടങ്ങളും പാലിക്കാതെ പഞ്ചായത്തിലെ 
കുഴുപ്പിൽ  വാർഡിൽ പ്രവർത്തിക്കുന്ന 
അനധികൃത പന്നി വളർത്തലും അതിനോടനുബന്ധിച്ച് അനധികൃതമായുള്ള  കശാപ്പുശാലകളും
മൂലം പ്രദേശത്ത് അതീവ ദുർഗന്ധവും 
ജനങ്ങൾക്ക് മാരകമായ രോഗങ്ങൾക്കും കാരണമായതിനാൽനടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ പ്രവർത്തിക്കുന്ന  പന്നി ഫാമുകൾക്ക് ലൈസൻസ് വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റമോ ഇല്ലാതെയാണ് പ്രവർത്തിച്ചു വരുന്നത് ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 
പഞ്ചായത്തിൽ നിന്ന് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും കുന്ന് കൂടികിടക്കുന്ന മാലിന്യം  മാറ്റാനും ഫാമധികൃതർ ശ്രമിച്ചിട്ടില്ല.നിലവിൽ മഞ്ഞപ്പിത്തം ബി,കോളറ തുടങ്ങിയ മാരക രോഗങ്ങൾ
പിടിപെട്ട് നിരവധി പേര് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.അടിയന്തിരമായ അനധികൃത ഫാമുകൾക്ക് എതിരെ ജില്ലാ കളക്ടർ ഇടപ്പെട്ട് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് 
ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡർ 
ദേവിദാസ്  കണ്ണൻ പറഞ്ഞു.

No comments:

Post a Comment