Tuesday, 14 April 2026

വിഷുകണിയുടെ പ്രധാനമായ കൊന്നപ്പൂക്കൾക്കായി ജനങ്ങൾ ഓട്ടം തുടങ്ങി

ചാത്തന്നൂർ : വിഷുകണിയുടെ പ്രധാനമായ 
കൊന്നപ്പൂക്കൾക്കായി ജനങ്ങൾ ഓട്ടം തുടങ്ങി ഗ്രാമപ്രാദേശങ്ങളിൽ സർവ്വസാധാരണമാണെങ്കിലും പട്ടണപ്രാദേശങ്ങളിൽ വിപണിയിൽ നിന്നും പൊന്നുംവിലയ്ക്ക് വാങ്ങണം ഇത് മുതലെടുത്ത് കൊണ്ട് കച്ചവടക്കാർ ഗ്രാമപ്രദേശങ്ങളിൽ നിന്നും പൊന്നുംവിലയ്ക്ക് വാങ്ങി പട്ടണങ്ങളിലെത്തിച്ചു വില്പന നടത്തുകയാണ്.എന്നാൽ, പ്ലാസ്റ്റിക്കിലും തുണിയിലും തീർത്ത കൊന്നപ്പൂക്കൾ ഇതിനോടകം വിപണിയിലെത്തിയിട്ടുണ്ട്. 30 രൂപ മുതലാണ് ഇവയുടെ വില. ഇതിന് പുറമെ, ഓട്ടുരുളി, വാൽക്കണ്ണാടി, കസവ് മുണ്ട് എന്നിവയ്ക്കും ധാരാളം ആവശ്യക്കാരെത്തുന്നുണ്ട്. മയിൽപ്പീലിയുടെയും കൃഷ്ണന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. ഫാമിലി കോംബോ വസ്ത്രങ്ങളുമുണ്ട്. കണിക്കൊന്ന, തെയ്യം, കഥകളി തുടങ്ങിയവ പ്രിന്റ് ചെയ്ത വസ്ത്രങ്ങളാണ് വിഷു ട്രെൻഡ്.

No comments:

Post a Comment