പരവൂർ : പുറ്റിങ്ങൽ ദുരന്തത്തിന് പത്താണ്ട് തികഞ്ഞിട്ടും കാരണം കണ്ടെത്താൻ നാളിത് വരെ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷനുകൾക്ക് കഴിഞ്ഞിട്ടില്ല എന്ന സർക്കാർ സംവിധാനത്തിന്റെ ഒരു പരാജയം തന്നെയാണ്. ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായുള്ള വെടികെട്ട് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ആണ് പൊടുന്നനെയുള്ള ദുരന്തം കടന്നെത്തിയത്.
2016 ഏപ്രിൽ 10 ന് പുലർച്ചെ 3.13 ന് പുറ്റിങ്ങൽ മൈതാനിയിൽ കത്തിയമർന്നത് 110 മനുഷ്യരാണ്. ഗുരുതരമായി പരിക്കേറ്റത് 656 പേർക്ക്. പരിക്കേറ്റവരിൽ പലർക്കും ഇത്രകാലമായിട്ടും ജീവിതം പഴയനിലയിലേക്ക് എത്തിയിട്ടില്ല.
അപകടമേൽപ്പിച്ച ശാരീരികവും മാനസികവുമായ ആഘാതത്തിന്റെ തീവ്രത കുറയുന്നുമില്ല.
മീനഭരണി ഉത്സവത്തിൻ്റെ സമാപനംകുറിച്ച് രാത്രി 12-നാണ് വെടിക്കെട്ട് തുടങ്ങിയത്.
പ്രശസ്‌തമായ വെടിക്കെട്ട് കാണാൻ മറ്റുനാടുകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിനുപേരാണ് പരവൂരിലേക്ക് പുകിയെത്തിയത്. വെടിക്കെട്ട് ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ്
അപകടം ഉണ്ടായത്. വെടികെട്ട് ഏകദേശം പൂർത്തിയായിട്ടും ഇത്രയും വലിയ തോതിൽ വെടികോപ്പുകൾ അവിടെ ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് യാതൊരു അന്വേഷണവും നടന്നിട്ടില്ല വെടികെട്ട് അപകടം ഉണ്ടായതിന് പിന്നാലെ ക്ഷേത്രത്തിൽ ഉണ്ടായ അതിക്രമങ്ങളെ കുറിച്ചും അന്വേഷണം നാളിതുവരെ വരെ നടന്നിട്ടില്ല അപകടം ഉണ്ടായതിന് ശേഷം ക്ഷേത്രത്തിന്റെ മൂലസ്ഥാനം തകർത്ത സംഭവത്തിലും അന്വേഷണം നടന്നിട്ടില്ല.പത്ത് വർഷം പിന്നീടുമ്പോഴും ദുരന്തകാരണം കണ്ടെത്താനോ സമഗ്ര അന്വേഷണം നടത്തുന്നതിനോ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ ക്ഷേത്രത്തിന്റെ ഭാരവാഹികളെയും വെടികെട്ട് കരാറുകാരെയും ജോലിക്കാരെയും പ്രതികളാക്കി കേസ് കോടതിയിൽ എത്തിക്കുകയായിരുന്നു.ഇന്നും അപകടവും അതിനെ തുടർന്ന് ഉണ്ടായ ആക്രമണ സംഭവങ്ങളെ കുറിച്ചും യാതൊരു അന്വേഷണവും നടത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.ശാസ്ത്രീയ പരിശോധന അനിവാര്യമാണ് എന്ന വിവിധ ഹിന്ദു സംഘടനകളുടെ ആവശ്യവും അംഗീചാരിച്ചില്ല
@ പുറ്റിങ്ങലിന് ശേഷം രാജ്യം മുഴുവൻ വെടിക്കെട്ട് സുരക്ഷയെക്കുറിച്ച് സംസാരിച്ചെങ്കിലും, പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ മുണ്ടത്തിക്കോട് മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണ്.
ഈ ദുരന്തവും വിരൽ ചൂണ്ടുന്നത് ഗുരുതരമായ ചില പാളിച്ചകളിലേക്കാണ്. കഠിനമായ വേനൽച്ചൂടിൽ രാസവസ്‌തുക്കൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഇവിടെ ലംഘിക്കപ്പെട്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. വെടിക്കെട്ട് നിർമ്മാണശാലകൾ മുതൽ ഉത്സവപ്പറമ്പുകൾ വരെ കർശനമായ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാകേണ്ടതുണ്ട്. വേനൽച്ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കരിമരുന്ന് കൈകാര്യം ചെയ്യുന്നതിന് പുതിയ പ്രോട്ടോക്കോളുകൾ അനിവാര്യമാണ്. ഇനിയൊരു വിസ്‌മയവും വിലാപമായി മാറാതിരിക്കാൻ, നിയമങ്ങൾ കടലാസിലൊതുങ്ങാതെ നടപ്പിലാക്കാനുള്ള ആർജ്ജവം അധികാരികൾ കാട്ടേണ്ടതുണ്ട്. പുറ്റിങ്ങൽ ദുരന്തത്തിന് സമാനമായ രീതിയിൽ 500 മീറ്റർ അകലെയുള്ള വീടുകൾക്ക് പോലും കേടുപാടുകൾ സംഭവിക്കണമെങ്കിൽ എത്രമാത്രം സ്ഫോടകവസ്തുക്കളാണ് അവിടെ സംഭരിച്ചിരുന്നത് എന്നത് അന്വേഷിക്കണം.
ലൈസൻസുള്ള ഷെഡുകളിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ മരുന്നുപയോഗിച്ചോ എന്ന കാര്യത്തിൽ അന്വേഷണം നടക്കണം. കരിമരുന്ന് പ്രയോഗം ഒരു കലയാണെന്ന് നാം പറയുമ്പോഴും, അത് മരണത്തിന്റെ കച്ചവടമായി മാറാതിരിക്കാൻ ഇനിയെങ്കിലും കർശനമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.
@ ഉത്സവസ്ഥലങ്ങളിൽ തീവ്രവാദ ബന്ധമുള്ള സംഘടനകൾ നുഴഞ്ഞുകയറിയോ എന്നുള്ള പരിശോധന അനിവാര്യമാണ് എന്നാണ് വാർത്തമാന കാലഘട്ടം തെളിയിക്കുന്നത്. ക്ഷേത്രങ്ങളുടെ ആചാരനുഷ്ടാനങ്ങൾ തകർക്കാനുള്ള ഗുഡ നിക്കങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലാ എന്ന് ഭക്തജനങ്ങൾ തന്നെ ചൂണ്ടികാണിക്കുമ്പോൾ ഉത്സവങ്ങൾക്ക് ഭാവിയിൽ പഴുതടച്ച സുരക്ഷയൊരുക്കണം
ഒപ്പം തന്നെ ഇത് വരെ നടന്ന ദുരന്തങ്ങളെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
@ ആകാശത്ത് വർണ്ണങ്ങൾ വിതറാൻ തയ്യാറാക്കിയ വിസ്മയങ്ങൾ ഒടുവിൽ ഒരു നാടിന്റെ കണ്ണീരായി മാറുന്നതിന് പിന്നിൽ എന്തെങ്കിലും അദൃശ്യകരങ്ങൾ ഉണ്ടോ എന്നുള്ള അന്വേഷണം പൂറ്റിങ്ങലിൽ നിന്നും തുടങ്ങേണ്ടതായിരുന്നു സമാനരീതിയിൽ
മുണ്ടത്തിക്കോടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തം കേവലം ഒരു അപകടമല്ല, മറിച്ച് സുരക്ഷാ മാനദണ്ഡങ്ങളും വേനൽച്ചൂടും ചേർന്ന് സൃഷ്ടിച്ച ഒരു വൻ ദുരന്തമാണ്.
എന്നതിന് അപ്പുറം അന്വേഷണം അനിവാര്യമാണ്.
@ പൂരം കാത്തിരുന്ന നാടിന് മുന്നിൽ ഇന്ന് കരിപുരണ്ട ഓർമ്മകൾ മാത്രം. ഉത്സവസ്ഥലങ്ങളിൽ
വെടിക്കെട്ടുകൾ എന്നും ആവേശമാണ്. എന്നാൽ ആ ആവേശം പലപ്പോഴും വലിയ ദുരന്തങ്ങളിലേക്കാണ് വഴിമാറിയിട്ടുള്ളത്. ഓരോ വെടിക്കെട്ട് അപകടത്തിന് ശേഷവും നാം സുരക്ഷയെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും, ചരിത്രം പരിശോധിച്ചാൽ ചോരയിൽ മുങ്ങിയ ഒരുപിടി കറുത്ത ദിനങ്ങൾ നമുക്ക് കാണാം. പുറ്റിങ്ങൽ മുതൽ ഏറ്റവും ഒടുവിൽ മുണ്ടത്തിക്കോട് വരെ നീളുന്ന
ഓരോ വെടിക്കെട്ട് ദുരന്തവും ബാക്കിവെക്കുന്നത് കുറേ അനാഥ കുടുംബങ്ങളെയും തീരാത്ത കണ്ണീർപ്പാടുകളെയുമാണ്.
@പ്രതേക കോടതിയിൽ വിചാരണ
ജില്ലാ ഭരണകൂടം വെടിക്കെട്ട് നിരോധിച്ചതായി അറിയിച്ചിട്ടും ക്ഷേത്രക്കമ്മിറ്റിക്കാരും കമ്പക്കാരും ചേർന്ന് നിയമവിരുദ്ധമായി മത്സരം നടത്തിയെന്ന കേസിൻ്റെ വിചാരണ പ്രത്യേക കോടതിയിൽ നടന്നുവരികയാണ്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ, വെടിക്കെട്ട് ആശാന്മാർ, ഇവരുടെ തൊഴിലാളികൾ, കരിമരുന്നുകച്ചവടക്കാർ തുടങ്ങിയവരുൾപ്പെടെ 59 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 13 പേർ മരിച്ചു. ആയിരത്തിലേറെ പേജുകളടങ്ങിയതാണ് കുറ്റപത്രം. 1417 സാക്ഷികളും 1611 രേഖകളും 376 തൊണ്ടിസാധനങ്ങളുമുണ്ട്. പ്രത്യേക കോടതിയുണ്ടെങ്കിലും സ്ഥിരം ജഡ്‌ജിയെ നിയമിച്ചിട്ടില്ല. നാലാം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജിക്ക് അധികച്ചുമതല നൽകിയിരിക്കുകയാണ്. ശനിയാഴ്ചകളിലാണ് കേസ് പരിഗണിക്കുന്നത്.
No comments:
Post a Comment