Monday, 27 April 2026

ദേശീയപാത വികസനത്തിനായി കുത്തിപ്പൊളിച്ച റോഡ് പുനർനിർമ്മാണം നടത്താതെ അതികൃതർ പ്രതിക്ഷേധവുമായി നാട്ടുകാർ.


ചാത്തന്നൂർ: ദേശീയപാത വികസനത്തിനായി കുത്തിപ്പൊളിച്ച റോഡ് പുനർനിർമ്മാണം നടത്താതെ അതികൃതർ പ്രതിക്ഷേധവുമായി നാട്ടുകാർ.
ചാത്തന്നൂർ തിരുമുക്ക് ജങ്ഷനിൽ 
 നിന്ന് ആരംഭിക്കുന്ന ഇഎസ്ഐ റോഡ് ആണ് കഴിഞ്ഞ രണ്ട് 
 വർഷത്തിലേറെയായി തകർന്ന് കിടക്കുന്നത്. തിരുമുക്കിൽ നിന്ന് ആരംഭിച്ചു ചാത്തന്നൂർ തോടിനു സമീപം അവസാ നിക്കുന്ന  കോൺക്രീറ്റ് റോഡാണിത്. 75ലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ഇ റോഡ് ദേശീയപാത വികസനത്തിന്റെ ഭാഗമായി രണ്ടു വർഷം മുൻപാണു കുത്തി പൊളിച്ചത്. ഇതോടെ വാഹനങ്ങൾക്ക് ഇടറോഡിൽ നിന്നു പ്രധാന പാതയിലേക്ക് കയറാനും ഇറങ്ങാനും കഴിയാത്ത അവസ്‌ഥയായി. പ്രധാന പാത ഉയർന്നു നിൽക്കുന്നതിനാൽ വാഹനങ്ങളുടെ അടിവശം റോഡിൽ ഇടിക്കും. ഒട്ടേറെ വാഹനങ്ങൾക്കു തകരാർ സംഭവിച്ചു. മറ്റ് ഇടറോഡുകൾ ദേശീയപാത അധികൃതർ 
ടാർ ചെയ്‌തു സഞ്ചാരയോഗ്യമാക്കി. എന്നാൽ, ഇഎ സ്ഐ റോഡിന്റെ കാര്യത്തിൽ അലംഭാവം തുടരുകയാണ്.അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

No comments:

Post a Comment