Friday, 24 April 2026

ഉളിയനാട് സർക്കാർ ഹൈ സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമംലക്ഷകണക്കിന് രൂപയുടെ നഷ്ടം

ഉളിയനാട് സർക്കാർ ഹൈ 
സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം
ലക്ഷകണക്കിന് രൂപയുടെ നഷ്ടം

ചാത്തന്നൂർ : ഉളിയനാട് സർക്കാർ ഹൈ 
സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം
ലക്ഷകണക്കിന് രൂപയുടെ നഷ്ടം.കഴിഞ്ഞ ദിവസം രാത്രിയിൽ സ്കൂളിൽ അതിക്രമിച്ചു കയറിയ അക്രമികൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ച് പുതുതായി ജില്ലാ പഞ്ചായത്ത് പണി കഴിപ്പിച്ച സ്കൂൾ കെട്ടിടത്തിന്റെ ജനൽ ഗ്ലാസുകൾ തകർക്കുകയും പ്ലംബിംഗ് വർക്കുകൾ നശിപ്പിക്കുകയും ബാത്ത്റൂമിലെ നിരവധി ക്ലോസ്സറ്റുകളും യൂറിനൽസും വാഷ് ബെയ്സനുകളും തകർക്കുകയും ജനൽ തകർത്ത് അകത്ത്‌ കയറിയ സംഘം 
 സ്കൂൾഫർണിച്ചറുകൾ 
അടിച്ച് തകർക്കുകയും നിർമ്മാണ. പ്രവർത്തനത്തിലിരിക്കുന്ന കെട്ടിടത്തിനാവശ്യത്തിന് ഇറക്കി വച്ച
ഓടുകൾ തകർക്കുകയും ചെയ്തു.
പൊതു വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടത്തുന്ന അക്രമത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി മേൽനടപടികൾ സ്വീകരിച്ചു.ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് കൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ രമ്യ, ജില്ലാ പഞ്ചായത്ത് അംഗം ആർ. ദിലീപ്കുമാർ  എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു 
 സ്കൂളിൽ നടന്ന സാമൂഹ്യ വിരുദ്ധരുടെ അക്രമത്തെ പി ടി എന കമ്മിറ്റി അപലപിച്ചു. കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പി ടി എ
കമ്മിറ്റി ആവശ്യപ്പെട്ടു.
ഫോട്ടോ :സ്കൂളിലെ ഉപകരണങ്ങൾ തകർത്ത നിലയിൽ.

No comments:

Post a Comment