തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് നാടെങ്ങും ഭക്തിനിർഭരമായ സ്വീകരണം. ഇന്നലെ
വൈകുന്നേരം മൂന്ന് മണിയോടെ കൊല്ലം
ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്നും
നൂറുകണക്കിന് ബാലികമാരുടെ താലപ്പൊലി, ഗജവീരന്മാർ, നിശ്ചലദൃശ്യങ്ങൾ, വിവിധ വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ
ആരംഭിച്ച തിരുവാഭരണ ഘോഷയാത്രയ്ക്ക് ദേശവഴികളിൽ റോഡിന് ഇരുവശവും ഭക്തർ നിലവിളക്ക് തെളിച്ച് നെൽപ്പറകൾ നിറച്ച് താലപൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ
ഭക്തിനിർഭരമായ സ്വീകരണമാണ് ഒരുക്കിയത്.ആനന്ദവല്ലീശ്വരത്തുനിന്നും പത്ത് കിലോമീറ്ററോളം കാൽനടയായാണ് ഘോഷയാത്ര മുഖത്തല ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തിയത്.
No comments:
Post a Comment