Wednesday, 15 April 2026

ഭാരതത്തിന്റെ ജനാധിപത്യത്തിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വിപ്ലവകരമായ ഒരു നിയമഭേദഗതിയാണ് വനിതാ സംവരണ ബിൽ - അഡ്വ. രൂപബാബു

 ഭാരതത്തിന്റെ 
ജനാധിപത്യത്തിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വിപ്ലവകരമായ ഒരു നിയമഭേദഗതിയാണ് വനിതാ സംവരണ ബിൽ - അഡ്വ. രൂപബാബു 

 കേന്ദ്രസർക്കാർ .പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ 50 ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്തണമെന്ന ദീർഘകാല ആവശ്യമാണ് വനിതാ സംവരണ നിയമഭേ ദഗതിയിലൂടെ മോഡി സർക്കാർ നടപ്പിൽ വരുത്താൻ ഒരുങ്ങുന്നത് .ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന വനിതാ വോട്ടർമാർ വെറും വോട്ട്കുത്തി യന്ത്രങ്ങളായി മാത്രം പരിഗണിക്കപ്പെടുന്ന ആ പഴയ കാഴ്‌ചപ്പാട് വലി ച്ചെറിഞ്ഞുകൊണ്ട് പുതിയ നിയമ ഭേദഗതി വരുമ്പോൾ പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ ദീർഘകാ ലമായി ആവശ്യപ്പെട്ടു കൊണ്ടിരുന്ന ഒരു കാര്യമാണ് എൻ ഡി എ സർക്കാർ നടപ്പാക്കുന്നത് എന്ന് മഹിളമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. രൂപബാബു പറഞ്ഞു.  നാരീശക്തി വന്ദൻഅധിനിയം എന്ന ഭേദഗതിയിലൂടെ 2029 ലെ പൊതു തെരഞ്ഞെടുപ്പിൽ ഏകദേശം 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടുകയാണ് .സമകാലിക ഇന്ത്യ കണ്ട ഏറ്റവും വലിയ മാറ്റമായി ഇതു മാറും എന്ന കാര്യത്തിൽ സംശയം വേണ്ട.2027 സെൻസസ് പ്രകാരം 2030 ൽ നടപ്പാക്കേണ്ടിയിരുന്ന ഈ ഭേദഗതി 2011ലെ സെൻസസിൻ്റെ അടി സ്ഥാനത്തിൽ മണ്ഡല പുണർനിർണയം നടത്തി 2029 തന്നെ നടപ്പാക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നത് .ഇത് സൂചിപ്പിക്കുന്നത് ഇക്കാര്യത്തിൽ വളരെ വേഗത്തിൽ സർക്കാർ മുന്നോട്ടു പോകുന്നു എന്നാണ്.എന്ന ശാസ്ത്ര മേഖലയിലായാലും കായിക മേഖലയിലായാലും നിരവധി തൊഴിൽ മേഖലകളിലായാലും പുരുഷന് തുല്യം സ്ത്രീ എന്ന കാഴ്ച‌പ്പാട് വ്യാപകമാണ് .എല്ലാ മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന സ്ത്രീശക്തിയെ രാജ്യത്തിന് ഏറ്റവും ഫലപ്രദമായ രീതിയിൽ പ്രയോഗിക്കാൻ കഴിയുന്ന സന്ദർഭങ്ങൾ വിരളമാണ് എന്ന വസ്‌തുത ഇവിടെ നി ലനിൽക്കുന്നുണ്ട് .ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി നാം കാണേണ്ടത് എല്ലാ മേഖലകളിലും കുതിക്കുന്ന സ്ത്രീശക്തിക്ക് രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യം ലഭി ക്കുന്നില്ല എന്നതാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഗു ണനിലവാരവും അതിൻ്റെ വിവിധ അർത്ഥതലങ്ങളിലെ പ്രവർത്തനവും ശക്തിപ്പെടുത്തുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ അത്യന്താപേക്ഷിതമായി മാറുന്ന ഇ കാലഘട്ടത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്യുകയാണ് എന്ന് അഡ്വ. രൂപബാബു പറഞ്ഞു.


No comments:

Post a Comment